”എന്നിട്ട്…?
“വൈകുന്നേരസമയമാ…മല കയറി കയറി ഞങ്ങളെന്നും ഇരിക്കാറുള്ള അത്തിമരത്തിന്റെ ചുവട്ടിലെത്തിയപ്പോ ഉണ്ടവിടൊരുത്തൻ കിടന്നുറങ്ങുന്നു…..”
“ആര് അച്ഛനാ…?
അത്ഭുതത്തോടെ ഞാൻ ചോദിച്ചു…അതേ എന്നൊരു രീതിയിൽ ചിരിയോടെ അമ്മ തലയാട്ടി…
”എന്നിട്ട് എന്ത് ചെയ്തമ്മ..“
”ഞാൻ എന്ത് ചെയ്യാനാ കുട്ടാ….അന്ന് ആണുങ്ങളെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്ന സ്വഭാവം ആയിരുന്നെന്റെ…പക്ഷെ നിന്റെ മേമ ഉണ്ടല്ലോ..അവളാരാ മോള്…ഇവള് പോയിട്ട് നിന്റച്ഛനെ പിടിച്ചെണീപ്പിച്ചിട്ട് പറയുവാ ഇത് ഞങ്ങടെ സ്ഥലമാ അപ്പുറത്തെങ്ങാനും പോയി കിടക്കാൻ…“
”അല്ലമ്മേ അച്ഛനെന്തിനാ അവിടെ വന്നു കിടന്നത്….?
ഉള്ളിൽ തോന്നിയൊരു സംശയം ഞാൻ ചോദിച്ചു…
“ഇതേ സംശയം എനിക്കും ഉണ്ടായൊരുന്നെടാ പിന്നെയാ അറിഞ്ഞേ നിന്റെ അച്ചാച്ചനുമായി വഴക്ക് ഉണ്ടാവുമ്പോ പിണങ്ങി വന്നു കിടക്കുന്നത് ആണെന്ന്…രാത്രി വരെ അവിടെ വന്നിരിക്കും…എന്നിട്ട് വീട്ടിൽ പോകും…”
അച്ഛനും അച്ചാച്ചനും തമ്മിലുള്ള വഴക്കിന് ഇപ്പോളും ഒരു മാറ്റവും വന്നിട്ടില്ല……എനിക്ക് ഒമ്പതോ പത്തോ വയസ്സുള്ളപ്പോളാണ് അവരെയൊക്കെ അവസാനമായി കാണുന്നത്…പിന്നേം എന്തോ വഴക്ക് ആയിട്ട് അച്ഛനാ വഴിക്ക് പോയിട്ടില്ല തിരിച്ചും അങ്ങനെ തന്നെ….ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വാശി ആണ് ഇരുവർക്കും….
“ബാക്കി പറയമ്മ…”
ഞാൻ വീണ്ടും തിരിച്ചു കഥയിലേക്ക് വന്നു…
“ആഹ്…അങ്ങനെ ഒന്ന് രണ്ടു തവണ രാമേട്ടനെ അവിടെ വച്ചു കാണാൻ ഇടയായി…ഓരോ തവണ ഞങ്ങൾ അവിടെ പോയി ഇരിക്കുമ്പോളും കൊറച്ചപ്പുറം മാറി വിദൂരതയില്ലേക്ക് നോക്കിയിരിക്കുന്ന നിന്റച്ഛനിലേക്ക് എന്റെ കണ്ണു പോകും…അന്ന് കാണാൻ ഒക്കെ നല്ല ഭംഗിയായിരുന്നു ആ മനുഷ്യനെ..ഇപ്പോളും മോശമല്ല പക്ഷെ ചെറുപ്പക്കാരൻ അല്ലായിരുന്നോ…അതിന്റെതായ ഓരോ പ്രത്യേക ഭംഗി ഉണ്ടായിരുന്നു…ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ അവിടെ വന്നിരുന്നിട്ടും അനാവശ്യമായൊരു നോട്ടം പോലും നോക്കിയിട്ടില്ല….ഇത്രയൊക്കെ പോരെടാ ആ മനുഷ്യന്റെ സ്വഭാവം മനസിലാക്കാൻ…പിന്നെ പിന്നെ ഞാൻ മേമ ഇല്ലാത്തപ്പോ ഒറ്റക്ക് പോകാൻ തുടങ്ങി…പക്ഷെങ്കി പാവം നിന്റച്ഛൻ മേമ ഇല്ലാതെ ഒറ്റക്ക് എന്നെ കണ്ടാൽ പേടിയോ നാണമോ ഒക്കെ ആണ്….ഒടുക്കം ഞാൻ തന്നെ പോയി കൂട്ട് കൂടാമെന്ന് വച്ചു ചെന്നു സംസാരിച്ചു…അപ്പോ തേണ്ടേ പേടിയും നാണവും കൂടാഞ്ഞിട്ട് വിറയലും….ഹഹ…ഹ്ഹആആ…“