എന്റെ ഇന്നലെയിലെ ചികയലുകൾക്ക് മമ്മി ഭംഗം വരുത്തിയിരിക്കുന്നു.
എന്റെ കൈയിൽ ഇരുന്ന പത്രം എപ്പോഴോ താഴെ പോയിരുന്നു.
എന്റെ ദേഹിയെ ഞാൻ സ്മിതയുടെ വീട്ടിൽ മേയാൻ വിട്ട്, ദേഹം സോഫയിൽ അമർന്നിരുന്നു!
എന്നാടി ഇരിന്നുറങ്ങുവാണോ”
മമ്മി അടുത്തേക്ക് വന്ന് ആരാഞ്ഞു.
“അത് പിന്നെ ഇന്നലത്തെ പാർട്ടിയുടെ ഹാങ്ങോവറിൽ”…….
“മമ്മി ഇറങ്ങാറായോ?”
ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“ഞാൻ ഇറങ്ങുവാ…പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ… പിന്നെ അച്ചായനിന്ന് വരാൻ താമസിക്കും….. നീ അകത്തുന്ന് പൂട്ടി കിടന്നോ… അച്ചായന്റെ കൈയിൽ സ്പെയർ കീ ഉണ്ടല്ലോ”…
ഇത്രയും പറഞ്ഞ് മമ്മി ദൃതിയിൽ മുന്നോട്ട് നടന്നു.
“മമ്മി ഒരു മിനിറ്റ്”
എന്താണെന്നർത്ഥത്തിൽ മമ്മി തിരിഞ്ഞു.
“എനിക്കൊരു കാര്യം പറയാനുണ്ട്”
ഞാൻ അല്പം ധൈര്യം സംഭരിച്ച് പറഞ്ഞു.
“എന്നാടി”?
മമ്മി അല്പം ഈർഷത്തോടെ ചോദിച്ചു.
തുടരും….
സ്നേഹപൂർവ്വം
[കോട്ടയം സോമനാഥ്]