ബോണറ്റിലേക്ക് ചാടി കയറി ഇരുന്നു സിഗരറ്റ് കത്തിച്ച ശേഷം പതിയെ ബൊണറ്റിലേക്ക് മലർന്നു ആകാശം നോക്കി കിടന്നുകൊണ്ട് സിഗരറ്റ് വലിക്കെ ഫോൺ അടിയുന്നത് കേട്ട് എടുത്തുനോക്കി തേൻ മൊഴിയാണ്
ഹലോ…
ഹലോ… എവിടെയാ…
ഞാൻ കുറച്ചിപ്പുറമുണ്ട്
ഏത് സൈഡിലാ
ടെൻറ്റിൽ നിന്ന് ഇറങ്ങുമ്പോ ഇടത്തെ സൈഡിൽ കുറച്ച് ദൂരെ ആണ് (പോക്കറ്റിൽ നിന്നും കീ എടുത്തു പ്രെസ്സ് ചെയ്തു) വണ്ടിയുടെ ഇൻഡിക്കേറ്റർ ലൈറ്റ് കാണാമോ
കടലിനു തൊട്ടടുത്തുന്നു ഇപ്പൊ മിനിയതാണോ
അതേ… എന്തേ അങ്ങോട്ട് വരണോ
വേണ്ട
മ്മ്… ശെരി
ഫോൺ കട്ട് ചെയ്ത് യുട്യൂബിൽ ഒരു ഗസൽ പ്ലേ ചെയ്തു ഫോൺ ബോണറ്റിലേക്ക് വെച്ച് ചലിക്കുന്ന മേഘങ്ങളെയും അർദ്ധ വൃത്താകൃതിയിലുള്ള ചന്ദ്രനെയും അങ്ങിങ്ങായി ചിതറികിടക്കുന്ന നക്ഷത്രങ്ങളെയും നോക്കി കിടന്നു
എന്തേ ആകെ മൂഡ് ഓഫ് ആയോ
ഹേയ്… (എഴുനേറ്റിരുന്നു)
എന്ത് പറ്റി
ഒന്നൂല്ലടോ…
എന്റെ കഥ കെട്ടിട്ടാണോ…
ഹേയ്… എനിക്ക് കണ്ണീര് ഭയങ്കര പ്രശ്നം ആണ് എനിക്ക് ദേഷ്യമില്ലാത്ത ആരേലും കരയുന്നത് കണ്ടാൽ വല്ലാതെ ഡിസ്റ്റർബ് ആവും
സോറി…
സാരോല്ലടോ…
ചായ കുടിക്ക് (കയ്യിലുള്ള ഗ്ലാസിലേക്ക് ചായ ഒഴിച്ച് എനിക്ക് നേരെ നീട്ടി)
(ചായ വാങ്ങി കുടിച്ചുകൊണ്ട്) നിനക്ക് ആകാശം കാണാൻ ഇഷ്ടമാണോ
അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല എന്തേ…
എനിക്ക് ആകാശം നോക്കിയിരിക്കാൻ ഭയങ്കര ഇഷ്ടമാ… പ്രത്യേകിച്ചും മനസ് അസ്വസ്ഥമാവുമ്പോ…
മ്മ്…
കയറി ഇരിക്കെടോ…(അവൾക്ക് നേരെ കൈ നീട്ടി)
നീട്ടിയ കൈയിൽ പിടിച്ച് ടയറിൽ ചവിട്ടി ബോണറ്റിൽ കയറി ഇരുന്നു
സിഗരറ്റിന്റെ പുക പ്രശ്നമുണ്ടോ…
ഇല്ല…
സിഗരറ്റ് എടുത്തു കത്തിച്ചു ചായയും കുടിച്ചുകൊണ്ട് സിഗരറ്റ് വലിക്കെ അവളെന്നെ നോക്കി ഇരുന്നു
എന്തേ ഇങ്ങനെ നോക്കുന്നെ
ഒന്നൂല്ല അപ്പാ ഇങ്ങനെ ആയിരുന്നു ബീഡിയും കട്ടൻ ചായയും അതാലോചിച്ചതാ
വീണ്ടും കരയാനാണെങ്കിൽ വേണ്ട ഇവിടെ നിർത്തിക്കോ
ഹേയ്… നിന്നോട് അതൊക്കെ പറഞ്ഞപ്പോ എന്തോ മനസിൽ നിന്നും വലിയ ഭാരമൊഴിഞ്ഞപോലെ എല്ലാം കഴിഞ്ഞു വർഷങ്ങളിത്രയും ആയി ഈ പത്തുവർഷത്തിനിടക്ക് ആരുടെ എങ്കിലും മുന്നിൽ സങ്കടം പറയുകയോ കണ്ണ് നിറക്കുകയോ ചെയ്തിട്ടില്ല അനിയത്തിമാരെ രണ്ടുപേരെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചുകൊടുത്തു വീട് മാറ്റി വലുതാക്കി പണിതു അനിയനെയും അനിയത്തിയേം കൂടെ ഒരു കരക്ക് എത്തിച്ചാൽ അപ്പാ എന്നെ ഏല്പിച്ച കാര്യം തീർന്നു