വാൽപ്പാറ ഡയറീസ് [വാൽസ്യൻ]

Posted by

വാൽപ്പാറ ഡയറീസ്

Valppara Diaries | Author : Valsyan


 

പ്ലസ്ടു കഴിഞ്ഞു നാട്ടിൽ കുതിര കളിച്ചു നടക്കുമ്പോഴാണ് വാൽപ്പാറയിലെ പ്രമീള മാമി യുടെ വീട്ടിലേക് സുബിനെ കയറ്റി വിട്ടത്. മാമി പകുതി തമിഴ് ആണ്. എന്നാൽ മലയാളവും പറയും. സുബിന്റെ കസിൻ അങ്കിൾ രവി മാമ പണ്ട് വാല്പാറയിലെ ഒരു പ്ളാനറ്റേഷനിൽ മാനേജർ ആയിരുന്നു.

അവിടെ നിന്ന് പ്രേമിച്ചു കല്യാണം കഴിച്ചതാണ്. നാലിൽ പഠിക്കുന്ന ഒരു ചെക്കൻ ഉണ്ട്. പിന്നെ അവരുടെ അമ്മയും. മാമൻ ഇപ്പോൾ വിദേശത്താണ്. മാമിയും കുടുംബവും വാല്പാറയിൽ തന്നെ ആണ് കഴിയുന്നത്. പ്രമീള മാമി നല്ല സ്മാർട്ട് ആണ്. അരസിയൽ (രാഷ്ട്രീയ) നേതാവുകൂടെ ആണ്.

വർഷത്തിൽ ഇടക്കൊക്കെ നാട്ടിൽ വരാറുള്ളൂ. വരുമ്പോൾ സുബിന്റെ വീട്ടിലും വരും. ചിലപ്പോൾ ഒരാഴ്ച ഒക്കെ നിൽക്കും. നല്ല സ്നേഹമാണ്. സാമ്പത്തികമായി എല്ലാവരെയും സഹായിക്കാറുണ്ട്. ഇത്തവണത്തെ തിരിച്ചുപോക്കിൽ സുബിനെയും കൂട്ടി. എന്തെങ്കിലും പണി ആക്കി കൊടുക്കാമെന്നു അമ്മയോട് പറഞ്ഞിട്ടുണ്ട്. നാട്ടിൽ കാള കളിച്ചു നടക്കുന്നതിനേക്കാൾ നല്ലതല്ലേ വല്ല പണിക്കും പോകുന്നത്.

ടൗണിൽ നിന്നും രണ്ടു കിലോമീറ്ററേ ഉള്ളു ഇവരുടെ വീട്ടിലേക്. നാട്ടിലെ പോലെ വലിയ വീടൊന്നും അല്ല. രണ്ടു നില ചെറിയ കോൺക്രീറ്റ് വീട്. റൂമൊക്കെ അത്യാവശ്യം ചെറുതാണ്. കഷ്ടിച്ച് ഒരു കാർ പാർക്ക് ചെയ്യാൻ വലിപ്പമുള്ള മുറ്റം.

 

അവിടെ എല്ലാ വീടുകളും ഒരേ പോലെ ഇരിക്കുന്ന ചെറിയ കെട്ടിടങ്ങൾ ആയിരുന്നു. ഒരു റോഡിനെ അഭിമുകീകരിച്ചു രണ്ടു സൈഡിലും ചെറിയ വീടുകൾ തുരുതുരാ ഉണ്ട്. നാട്ടിലെ സമാധാന അന്തരീക്ഷത്തിൽ നിന്നും മാറി പോന്നത് അവനെ ഒരല്പം അലോസരപെടുത്തിയിരുന്നു.

എല്ലാവർക്കും മാമിയെ പേടിയും ബഹുമാനവും ആണ്. പെരിയാ അരസിയൽ വാദി അല്ലെ. അതിന്റെ തന്റേടം കാണാതിരിക്കുമോ ? വീട്ടിൽ ചിലപ്പോൾ പ്രശ്ന പരിഹാരത്തിനൊക്കെ ആളുകൾ വരാറുണ്ട്.ആണുങ്ങൾ പോലും അവരോട് വളരെ ഭയത്തോടും ബഹുമാനത്തോടും പെരുമാറുന്നത് കണ്ടിട്ട് അവൻ അത്ഭുത പെട്ടിട്ടുണ്ട്. ശരിക്കും ഒരു പെൺ പുലി തന്നെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *