“സോറി.” അവൻ മുഖം പൊക്കി അവളുടെ കാതിൽ പറഞ്ഞു.
കാതിലേറ്റ നിശ്വാസത്തിന്റെ ചൂട് പൂജയിൽ ഒരു കോരിത്തരിപ്പുണ്ടാക്കി.
എന്നിട്ടും മൈൻഡ് ചെയ്യാതെ അങ്ങനെ കിടന്നു.
അവൾക്ക് പിണക്കം മാറ്റാൻ ഉദ്ദേശമില്ലെന്ന് തോന്നിയപ്പോൾ വിഷ്ണു അവളെ ഒറ്റക്കൈ കൊണ്ട് പൊക്കിയെടുത്തു തനിക്ക് നേരെ തിരിച്ചു കിടത്തി.
അവൾ അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ ഒറ്റക്കൈക്ക് പോലും ഇത്ര ബലമോ എന്ന പോലെ.
“ഞാൻ സോറി പറഞ്ഞില്ലേ? പോട്ടെ. ഇനി പറ. മോൾക്ക് എങ്ങനത്തെ ചെക്കനെ വേണം?”
“എനിക്ക് ഏട്ടനെ പോലത്തെ ചെക്കനെ മതി. കാണാൻ ഏട്ടനെ പോലെ ഇരിക്കണം. സ്വഭാവവും ഏട്ടനെ പോലെ.” അവൾ അവനോട് ചേർന്നു കിടന്നു.
“എന്നെപ്പോലെയോ? അതെങ്ങനെ കണ്ടുപിടിക്കാനാ? എന്നെപ്പോലെ ഞാൻ മാത്രം അല്ലേ കാണൂ?”
“ആ… ഏട്ടൻ എങ്ങനെ വേണോ കണ്ടുപിടിച്ചോ… ഒരാളെപ്പോലെ ഏഴ് പേര് കാണുമെന്നല്ലേ? അതിലൊരാളെ മതി. ഞാനെന്റെ കണ്ടിഷൻ പറഞ്ഞു കഴിഞ്ഞു. ഇനി കണ്ടുപിടിക്കുന്നതൊക്കെ ഏട്ടന്റെ ഉത്തരവാദിത്തം.” പൂജ നിഷ്കളങ്കമായ ഭാവത്തോടെ അവനെ നോക്കി.
വിഷ്ണുവിന്റെ തുറിച്ചു നോട്ടം കണ്ടപ്പോൾ വന്ന ചിരി ചുണ്ട് തുടയ്ക്കുന്ന പോലെ കാണിച്ച് മറച്ച് നിവർന്നു കിടന്നു.
“ഹ്മ്മ്… അതവിടെ നിൽക്കട്ടെ. കല്ല്യാണം എങ്ങനെ വേണമെന്ന നിന്റെ ആഗ്രഹം? എത്ര ദിവസത്തെ ഫങ്ക്ഷൻ വേണം? മൈലാഞ്ചി പിന്നെ ഹൽദി റിസപ്ഷൻ അങ്ങനെ കുറെ ഉണ്ടല്ലോ…”
“ഏട്ടന് ലോട്ടറി അടിച്ചോ?”
“ഇല്ല. എന്തേ?”
“ഇതിനൊക്കെ പൈസ എവിടുന്നെന്നാ? ഇനി ഞാൻ അറിയാതെ എഫ് ഡി വല്ലോം ഇട്ടിട്ടുണ്ടോ?” അവൾ അവന് നേരെ തിരിഞ്ഞു കിടന്ന് അവന്റെ നഗ്നമായ നെഞ്ചിൽ വലത് കൈ വച്ചു.
“ഞാൻ നിന്റെ ആഗ്രഹം അറിയാൻ വേണ്ടി ചോദിച്ചതല്ലേ?”
“ഒരു കല്യാണത്തിന് എന്തിനാ ഇത്രയും ആർഭാടം കാണിക്കുന്നേ? ഒരു ക്ഷേത്രത്തിൽ വച്ച് ചെറിയൊരു താലികെട്ട്.” പൂജ വിഷ്ണുവിന്റെ നെഞ്ചിലൂടെ വിരലോടിച്ചു. അവളുടെ വലത് കൈയുടെ വിരൽത്തുമ്പ് അവന്റെ ആദംസ്ആപ്പിളിലും അവിടുന്ന് രോമങ്ങളുള്ള നെഞ്ചിലൂടെ പൊക്കിൾക്കുഴിയുടെ മുകളിൽ വരെ എത്തി നിന്നു.
ആ വിരൽ പിടിച്ചു വയ്ക്കണമെന്ന് പലവുരു ചിന്തിച്ചെങ്കിലും കൈകൾ പൊങ്ങുന്നില്ല. പൊങ്ങാൻ വെമ്പുന്നത് വേറെയൊന്നാണ്.