മൂപ്പൻ : ശെരിയാണ് നമ്മുടെയെല്ലാം അവസ്ഥ മനസ്സിലാക്കി ദൈവം തന്നെയാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്കു അയച്ചത് എന്നതിൽ സന്ദേഹമില്ല.
**************************************
“ഇവിടെ ആരുമില്ലേ? ”
പുറത്തുനിന്നും ആരുടെയോ ശബ്ദം കേട്ടാണ് മൂപ്പനും മയൂരിയും തങ്ങളുടെ സംഭാഷണം നിറുത്തിയത്.ഇരുവരും ആരാ ഇത്ര രാവിലെ തന്നെ വന്നിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയോടുകൂടെ തന്നെ പുറത്തേക്കിറങ്ങി.
തങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന യുവാവിനെ ആരാ എന്നുള്ള സംശയത്തോട് കൂടെ തന്നെ അവർ ഇരുവരും നോക്കി നിന്നു.
” ഞാൻ ആരാണ് എന്ന് മനസ്സിലായി കാണില്ല അല്ലെ രണ്ടാൾക്കും ”
അവരുടെ നോട്ടത്തിൽ തന്നെ ഏകദേശം കാര്യങ്ങൾ മനസ്സിലാക്കിയ കേളു അവരോടായി ചോദിച്ചു.
“ഈ ശബ്ദം എനിക്ക് പരിചിതമാണ് പക്ഷെ രൂപവും ആളെയും അങ്ങ് മനസ്സിലാവുന്നില്ല. ആരാ ”
തനിക്ക് നല്ലതുപോലെ പരിചിതമായ ശബ്ദമാണെങ്കിലും ആരാണ് മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലാവാത്തത് കൊണ്ട് മൂപ്പൻ ചോദിച്ചു.
“എന്റെ രൂപം കൊണ്ട് നിങ്ങൾക്ക് എന്നെ മനസ്സിലാവില്ല എന്ന് എനിക്കറിയാം ഇവിടെ കാവിൽ പൂജാതി കർമങ്ങൾ നടത്തിയ അതെ സരസ്വാഥാനന്ത തന്നെയാണ് ഞാൻ.”
കേളു അവർ ഇരുവരോടുമായി പറയുമ്പോൾ ഒരു അതിശയമായിരുന്നു ഇരുവർക്കും.
തലേ ദിവസം വൈകുന്നേരം പൂജാ സാധനങ്ങളും മറ്റും എത്തിക്കുമ്പോൾ പോലും തികച്ചും വായോധികൻ ആയിരുന്ന ആ സ്വാമി തന്നെ ആണോ ഇതെന്ന് മയൂരി അതിശയത്തോട് കൂടെ തന്നെ നോക്കി നിന്നു. ഒപ്പം ആരെയും മയക്കാൻ തക്കവണ്ണം ശക്തിയാർന്ന അവന്റെ മായാ വലയത്തിൽ അവൾ അകപ്പെട്ടു കഴിഞ്ഞിരുന്നു.
“നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ എന്താണ് എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് ഇന്നലെ വരെ വാർദ്ദഖ്യത്തിൽ ആയിരുന്ന ഞാൻ ഇന്ന് എങ്ങനെ ഒരു യുവാവായി മാറി എന്നല്ലേ?”
മൂപ്പന്റെയും മയൂരിയുടെയും നിൽപ്പ് കണ്ട് കാര്യം മനസ്സിലായ കേളു വീണ്ടും അവരോടായി ചോദിച്ചു.
” സ്വാമി പറഞ്ഞത് തന്നെയാണ് അടിയന്റെ സംശയം. പെട്ടന്നുള്ള ഈ മാറ്റത്തിന്റെ കാര്യം പറയുന്നതിൽ അങ്ങേയ്ക്ക് വിരോധമുണ്ടാവോ? “