“സ്വാമി അത്…..”
മുഴുവപ്പിക്കാൻ സാധിക്കാതെയുള്ള മൂപ്പന്റെ ചോദ്യത്തിൽ നിന്നു തന്നെ കാര്യം മനസ്സിലായ കേളു പറഞ്ഞു തുടങ്ങി.
“ഇതൊരിക്കലും എന്റെ ആവശ്യമല്ല എന്നോട് ദേവി അരുൾ ചെയ്ത കാര്യമാണ് ഞാൻ നിങ്ങളോട് പറഞ്ഞത്. പിന്നെ ആ യുവതിക്ക് പൂർണ സമ്മതമാണ് എങ്കിൽ മാത്രം ഈ വേളി നടക്കുകയുള്ളു ”
കേളു അത് പറയുമ്പോൾ തന്റെ മായാ വലയത്തിൽ അകപ്പെട്ടതുപോലെ കണ്ണെടുക്കാതെ തന്നെ നോക്കി നിൽക്കുന്ന അപ്സര കന്യകയായ മയൂരിയിൽ ആയിരുന്നു അവന്റെ ദൃഷ്ടി.
“അങ്ങ് പറയുന്നതെല്ലാം ഞങ്ങൾക്ക് സ്വീകര്യമാണ് ഇപ്പോൾ ഈ പറഞ്ഞ ആ പെൺകുട്ടി അടിയന്റെ പുത്രിയായ മയൂരി തന്നെയാണ്. അവൾക്ക് സമ്മതമെങ്കിൽ എനിക്ക് യാതൊരു എതിർപ്പും ഇല്ല സ്വാമി 🙏 ഈ കിഴവന് അതിൽ സന്ദോഷം മാത്രമേയുള്ളു ”
അത് പറഞ്ഞ ശേഷം അയാൾ മയൂരിയുടെ നേരെ തിരിഞ്ഞു.
“മോളെ സ്വാമി പറഞ്ഞ ആ പെൺകുട്ടി നീയാണ് നിനക്ക് സമ്മതമാണോ?”
കേളുവിൽ പൂർണമായും വശ്യപ്പെട്ടിരുന്ന മയൂരിക്ക് തന്റെ പിതാവിന്റെ ചോദ്യത്തിനുമറിച്ചൊന്നും ആലോചിക്കാൻ പോലും ഇല്ലായിരുന്നു.
“ഈ ഗ്രാമത്തിനും നമ്മുടെ ജനങ്ങൾക്കും വേണ്ടിയും സ്വാമിയുടെ പത്നിയാവുക ആണ് എന്റെ ജീവിത കർമമെങ്കിൽ എനിക്ക് അതിൽപരം വലിയ ഭാഗ്യം ഇനി വരുവാനില്ല പിതാവേ. എനിക്ക് സമ്മതമാണ് ”
ഇതായിരുന്നു അയാളുടെ ചോദ്യത്തിന് മയൂരിയുടെ മറുപടി.
“സ്വാമി എന്റെ മകൾക്ക് പൂർണ സമ്മതമാണ് അങ്ങ് തന്നെ പറഞ്ഞാലും ഏത് ദിവസമാണ് നിങ്ങൾ തമ്മിലുള്ള വിവാഹം നടത്തേണ്ടതെന്ന് ”
കൈകൾ കൂപ്പി തന്നെ പതിയിരിക്കുന്ന ചതി മനസിലാവാതെ അയാൾ കേളുവിനോടായി പറഞ്ഞു.
“ഇന്ന് ശനിയാഴ്ച ഇന്നേക്ക് അഞ്ചാം നാൾ വ്യാഴാഴ്ച എന്തുകൊണ്ടും നല്ല ദിവസം. അന്ന് തന്നെയായിക്കോട്ടെ ”
കേളുവിന്റെ ഓരോ വാക്കുകളും ദൈവത്തിൽ നിന്നും നേരിട്ട് ലഭിക്കുന്ന വചനങ്ങൾ പോലെയാണ് മൂപ്പൻ ചെവികൊണ്ടത്. അതെ ദിവസത്തേക്ക് തന്നെ ഇരുവർക്കും താമസിക്കാൻ മന വൃത്തിയാക്കിക്കോളൂ എന്ന് കൂടി പറഞ്ഞ ശേഷം കേളു അവിടെ നിന്നും തിരിഞ്ഞു നടക്കുവാൻ തുടങ്ങി.