” കേളു നിന്റെ കഠിനമായ വൃതം എന്നെ തൃപ്തി പെടുത്തിയിരിക്കുന്നു. പറഞ്ഞാലും നിനക്ക് എന്താണ് ഞാൻ സാധിച്ചു തരേണ്ടത്? ”
തനിക്ക് മുന്നിൽ കൈകൾ കൂപ്പി ഇരിക്കുന്ന കേളുവിനോടായി യക്ഷി ചോദിച്ചു.
” എല്ലാം അവിടുന്നിനു അറിയാമായിരിക്കുമല്ലോ? എനിക്ക് നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരികെ ലഭിക്കണം. എന്നോട് ഈ ഗ്രാമത്തിലെ നിവാസികൾ ചെയ്തതിനൊക്കെയും എനിക്ക് പകരം ചോദിക്കണം ”
തന്നോട് യക്ഷി ചോദിച്ചതിന് മറുപടിയെന്നോണം കേളു പറഞ്ഞു.
” ഈ സൗന്ദര്യ യക്ഷി നിനക്കിത വരം നൽകുന്നു നീ ആഗ്രഹിക്കുന്നതെല്ലാം നിന്റെ കാൽകീഴിൽ വന്നു ചേരും നിന്റെ പകയുടെ കാഡിന്യം ഈ ഗ്രാമ വാസികൾ ഒന്നടങ്കം നിന്റെ ഇഷ്ടപ്രകാരം അത് ഏത് വിധത്തിലായാലും അനുഭവിച്ചിരിക്കും.
പക്ഷെ അതിനൊക്കെ മുൻപ് നീ രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് അത് ചെയ്താൽ മാത്രമേ നീ ആഗ്രഹിച്ചതൊക്കെയും നിനക്ക് ലഭിക്കുകയുള്ളു. ”
ആവശ്യം അറിയിച്ച കേളുവിനുള്ള യക്ഷിയുടെ മറുപടി ഇപ്രകാരമായിരുന്നു.
യക്ഷി പറഞ്ഞതിന് മറുപടിയായി കേളു വീണ്ടും പറഞ്ഞു…..
” എന്താണ് ഞാൻ ചെയ്യേണ്ടത് അരുൾ ചെയ്താലും ദേവി. ഞാൻ ആഗ്രഹിച്ചതൊക്കെ നടക്കുന്നതിനു എന്ത് ചെയ്യുവാനും ഞാൻ തയ്യാറാണ് എത്ര കഠിനമായ വൃതവും തപസ്സും അനുഷ്ഠിക്കുന്നതിനും എന്തിനും ഞാൻ തയ്യാർ. അരുൾ ചെയ്താലും 🙏”
തന്റെ ആവശ്യം അത്രക്ക് വലുതായതുകൊണ്ട് തന്നെ യക്ഷി പറയുന്ന ഏതൊരു കാര്യവും അവന് സ്വീകാര്യമായിരുന്നു.
” കേളു കഠിന വൃതവും തപസ്സുമെല്ലാം ഇതിനോടകം തന്നെ നീ അനുഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു ഇനി നീ ചെയ്യേണ്ടത് ജീവിതം ആണ്. നിനക്കൊരു ആനന്ദരാവകാശി ഉണ്ടാവുക എന്ന ഒരു കാര്യമായിരിക്കണം നീ ആദ്യം ചെയ്യേണ്ടത്.
അതിനായി നീ ഈ ഗ്രാമത്തിൽ തന്നെയുള്ള രതിസുഖം പേരിനു പോലും അറിഞ്ഞിട്ടില്ലാത്ത കന്യകയായ ഒരു പെൺകുട്ടിയെ വേളി കഴിക്കേണ്ടതുണ്ട് അതാണ് നിന്റെ ആവശ്യം നിറവേറാനുള്ള പ്രഥമ കർമം. ”