തന്റെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെട്ട കേളു പ്രഭാത കർമങ്ങൾ നിറവേറ്റുന്നതിനായി തന്റെ വാസസ്ഥലത്തിനടുത്തുള്ള ഒരു അരുവി ലക്ഷ്യമാക്കി നടന്നു. കണ്ണാടി ചില്ലുപോലെ തെളിഞ്ഞ ആ ജലത്തിൽ തന്റെ പ്രതിബിംഭം കണ്ട കേളുവിൽ അത്ഭുതവും ഒരു ചിരിയും നിറഞ്ഞു.
വർദ്ധഖ്യ രൂപത്തിൽ നിന്നും അയാൾ തികച്ചും ഒരു യുവാവായി മാറി കഴിഞ്ഞിരിക്കുന്നു. ജട നിറഞ്ഞ മുടിയിഴകൾക്ക് പകരം നീണ്ട കറുത്ത മുടിയിഴകളും ചുക്കി ചുളിഞ്ഞ ത്വക്കിന്റെ സ്ഥാനത് തികച്ചും മാറ്റം സംഭവുച്ചുകൊണ്ട് ഒരു യുവാവായി അയാൾ മാറി കഴിഞ്ഞിരിക്കുന്നു. ആരുകണ്ടാലും കൊതിക്കുന്ന ഒരു പുരുഷ സൗന്ദര്യം.
യക്ഷി തന്നോട് പറഞ്ഞതുപോലെ തന്നെ രാവിലെ തന്റെ പ്രഭാത കർമങ്ങളും പ്രാതലും കഴിച്ച ശേഷം അയാൾ മയൂരിയുടെ പിതാവിനെ കാണുന്നതിനായി ഇറങ്ങി. നീണ്ടു നിവർന്നു കിടക്കുന്ന വയലുകളിൽ കൂടി നടക്കുമ്പോൾ ഇതെല്ലാം തനിക്ക് അവകാശപ്പെട്ടതായിരുന്നല്ലോ എന്നും ഇന്ന് ഇതൊക്കെ അനുഭവിക്കുന്നവരെയൊക്കെ നരകിപ്പിക്കാൻ ഒരു ദിവസം ഇനി വിദൂരമല്ല എന്നും അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.
*******************************************
ഇതേ സമയം മൂപ്പന്റെ വീട്ടിൽ…..
“അച്ഛാ കാവിലെ പൂജകളൊക്കെ കഴിഞ്ഞു ഇനി ഒന്നും അങ്ങോട്ടേക്ക് കൊണ്ടുചെല്ലണ്ട എന്നാണ് ഇന്നലെ സ്വാമി പറഞ്ഞത് ”
മൂപ്പനോടായി മയൂരി പറഞ്ഞു.
മൂപ്പൻ : ആണോ… അപ്പോൾ ഇന്ന് നമുക്ക് എല്ലാവർക്കും കൂടി അങ്ങോട്ടേക്ക് ഒന്ന് പോവാം. നമ്മുടെ ദുരിതങ്ങൾ അകലുവാനായി കഠിന തപസ്സനുഷ്ടിച്ച സ്വാമിയേ കണ്ടു നന്ദി പറയേണ്ടത് ഈ ഗ്രാമവാസികൾ ഓരോരുത്തരുടെയും കടമയാണ്.
മയൂരി : അത് ശെരിയാണ് പക്ഷെ അത് അദ്ദേഹത്തിന് ഇഷ്ടമാണോ എന്നറിയില്ലല്ലോ?
മൂപ്പൻ : അതിപ്പോൾ നമ്മൾ ചെന്നാലല്ലേ അറിയാൻ കഴിയു. പിന്നെ അദ്ദേഹത്തെ ഒന്ന് ദർശിച്ചാൽ തന്നെ ഒരു ഊർജ്ജം ആണ്.
മയൂരി : അതെ അത് ശെരിയാണ്. എന്തെന്നറിയാത്ത ഒരു ചൈതന്യം എപ്പോഴും ആ മുഖത്ത് കാണുവാൻ കഴിയാറുണ്ട്.