“നാളെ മുതൽ നിന്റെ ദിനങ്ങളാണ് കേളു. നാളെ രാവിലെ തന്നെ മയൂരിയുടെ പിതാവിനോട് നിന്റെ ആവശ്യം നീ അറിയിക്കുക. ഇപ്പോഴുള്ള ഈ വാർഥഖ്യ രൂപത്തിൽ നിന്നും നേരം പുലരുമ്പോഴേക്കും യുവതത്തിലേക്ക് നീ മാറി കഴിഞ്ഞിരിക്കും. ഒരു കാര്യം മാത്രം നീ എപ്പോഴും ആലോചിച്ചു കൊള്ളുക നീ ആരാണന്നുള്ള കാര്യം മയൂരിയല്ലാതെ മറ്റൊരാളും നിനക്ക് ഒരു കുഞ്ഞു ജനിക്കും വരെ അറിയാൻ പാടില്ല. എന്നാണോ നിന്റെ അവകാശി മയൂരിയിൽ ജന്മം എടുക്കുന്നത് അന്ന് മുതൽ ഈ ഗ്രാമത്തിലെ ജനങ്ങൾ നിന്റെ അടിമകളായിരിക്കും. നിനക്ക് മാത്രമല്ല നിന്റെ ഇനിയുള്ള പരമ്പരകൾക്കെല്ലാം.
ഇനി നീ എന്നെ ദർശിക്കുന്നത് നിന്റെ പ്രതികാരം പൂർണമായും അവസാനിച്ചതിനു മാത്രമാവും അന്ന് ആ ദിവസം വരെ നിനക്ക് തുണയായി ഞാൻ ഇവിടെ ഈ കാവിൽ തന്നെ കുടികൊള്ളും.
മംഗളം ഭവതു……”
അത്രയും പറഞ്ഞ ശേഷം യക്ഷി എവിടെ നിന്നോ വന്ന പുകപടലങ്ങളിൽ മാഞ്ഞു. കേളു ഇരുകൈകളും കൂപ്പി തന്നെ കാവിലുള്ള യക്ഷിയുടെ വിഗ്രഹത്തിന് മുന്നിൽ നിന്നു. ശേഷം തനിക്കായി ഒരുക്കിയിട്ടുള്ള വാസസ്ഥലത്തിനകത്തേക്ക് കയറി ഭക്ഷണവും കഴിച്ച ശേഷം ദീർഘമായ നിദ്രയിലേക്ക് വീണു.
“കേളു പ്രതികാരത്തിനായി ഇത്രയും നാൾ കാത്തുനിന്ന നിനക്ക് അതിലേക്ക് ഇനി അധികം ദൂരമില്ല എന്നത് അറിഞ്ഞുകൊള്ളുക. നിന്റെ തപോ ശക്തിയാൽ നീ യക്ഷിയെ പ്രത്യക്ഷ പെടുത്തിയതുവഴി ഒരു ശിഷ്യൻ ഗുരു ആവശ്യപ്പെട്ടത് കൂടി നീ നിറവേറ്റി തന്നിരിക്കുന്നു. ഇനി ചിലപ്പോൾ നിന്നിൽ നിന്നും എന്റെ ശബ്ദം നീ കേട്ടു എന്നിരിക്കില്ല പക്ഷെ എന്നും നിനക്ക് തുണയായി നിന്റെയുള്ളിൽ ഞാൻ ഉണ്ടാവും ”
ദിഗംബരന്റെ ശബ്ദമാണ് ഉറക്കത്തിൽ നിന്നും കേളുവിനെ ഉണർത്തിയത്. തന്റെ ഗുരു പറഞ്ഞതുപോലെ തനിക്ക് വീട്ടാനുള്ള പ്രതികാരത്തിന്റെ നാളുകൾക്ക് ഇനി അധികം താമസമില്ല എന്നയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. മനസാൽ തന്റെ ഗുരുവിനെ ഒരിക്കൽ കൂടി വന്തിച്ചുകൊണ്ട് അയാൾ കിടക്കയിൽ നിന്നും എഴുന്നേറ്റു.