ഇരുവർക്കും താമസിക്കുന്നതിനായി കേളു പറഞ്ഞത് പ്രകാരം മനയിൽ ആ ഗ്രാമത്തിലുള്ളവർ എല്ലാം സഹീകരണങ്ങളും ഒരുക്കിയിരുന്നു. അവർക്കായി ഒരുക്കിയ മണിയറയിലേക്ക് കടന്നു വരുന്ന മയൂരിയെ അവൻ പ്രണയപൂർവ്വം തന്നെ നോക്കി നിന്നു.
കസവു വസ്ത്രം ധരിച്ചു തന്റെ പാതിയായി മാറാൻ കാത്തു നിൽക്കുന്ന മയൂരിയുടെ സൗന്ദര്യത്തിൽ അവൻ എല്ലാം മറന്ന് നോക്കി നിന്നു.
“കേളു നിനക്ക് നഷ്ടപെട്ട നിന്റെ തറവാട് വിവാഹത്തോട് കൂടെ നിന്റെ കരങ്ങളിൽ എത്തി കഴിഞ്ഞിരിക്കുന്നു. കഴിവതും ഇന്ന് തന്നെ നീ ആരാണ് എന്ന് അവളെ അറിയിക്കുക. ഓർക്കുക ഒരിക്കലും അവൾ നിന്നെ വെറുക്കുകയില്ല അവൾ നിനക്കായി വിധിക്കപ്പെട്ടവൾ ആണ്. നിങ്ങൾ രണ്ടാളും പരസ്പരം മനസ്സിലാക്കിയതിനു ശേഷം നിങ്ങൾക്ക് ഒരു ആൺകു
“പിന്നീട് എന്താണ് സംഭവിച്ചത് മുത്തശ്ശി? ”
കേളുവിന്റെ കഥകൾ കേട്ടുകൊണ്ടിരുന്ന രോഹിത് തന്റെ ആകാംഷ മറച്ചുവെയ്ക്കാതെ തന്നെ മുത്തശ്ശിയോട് ചോദിച്ചു.
” പിന്നീട് അങ്ങോട്ട് മുത്തശ്ശന്റെ കാലം ആയിരുന്നു മക്കളെ നഷ്ടപ്പെട്ടതെല്ലാം മുത്തശ്ശൻ നേടിയെടുത്ത കാലം. ആരാണോ തന്നെ കല്ലെറിഞ്ഞു ഓടിച്ചത് അവരോടൊക്കെയുള്ള അടങ്ങാത്ത പക വീട്ടിയ കാലം ”
അത് പറയുമ്പോൾ മുത്തശ്ശിയിൽ ഒരു ഭയം നിഴലിക്കുന്നത് അവൻ കണ്ടിരുന്നു. എന്നിരുന്നാലും അത് കണ്ടതായി ഭവിക്കാതെ അവൻ മുത്തശ്ശിയോട് വീണ്ടും പറഞ്ഞു.
” പിന്നീടെന്താണ് സംഭവിച്ചതെന്ന് ഒന്ന് വിശദമായി പറഞ്ഞു താ മുത്തശ്ശി ”
. അവൻ ബാക്കി കഥകൾ കൂടി കേൾക്കുവാനുള്ള ആകാംഷയോടു കൂടെ തന്നെ മുത്തശ്ശിയോട് പറഞ്ഞു.
” പറയാം കുഞ്ഞേ ”
അത് പറഞ്ഞുകൊണ്ട് മുത്തശ്ശി വീണ്ടും കഥ പറയുവാൻ തുടങ്ങി.
⏩⏩⏩⏩⏩⏩⏩⏩⏭️FLASHBACK
തനിക്ക് മുന്നിൽ നിൽക്കുന്ന സൗന്ദര്യ യക്ഷിയുടെ അങ്കലാവാണ്യത്തിൽ പൂർണമായും വശ്യപ്പെട്ട് കഴിഞ്ഞിരുന്നു കേളു അപ്പോഴേക്കും. പക്ഷെ അപ്പോഴും അവന്റെയുള്ളിൽ പ്രധാന ലക്ഷ്യമായി ഒന്നേ ഉണ്ടായിരുന്നുള്ളു അടങ്ങാത്ത പക. അത് പതിന്മടങ്ങായി തന്നെ തന്റെ പ്രതികാരം നിറവേറ്റുക.