ആരെയും വാശികരിക്കാൻ തക്കവണ്ണം സൗന്ദര്യവാൻ ആയ കേളുവിനെ ഭക്തിയോടും പ്രണയത്തോടും കൂടി അയാൾ പോവുന്നതും നോക്കി മയൂരി നിന്നു.
***************************************
സ്വാമിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ മൂപ്പൻ നാട്ടിലുള്ള മറ്റു ജനങ്ങളെയും അറിയിച്ചു. തങ്ങളുടെ സുരക്ഷയ്ക്കായി ഇനിയുള്ള കാലം മുഴുവൻ സ്വാമി ഈ ഗ്രാമത്തിൽ വസിക്കുന്നതിലും മയൂരിയെ വിവാഹം ചെയ്യുന്നതിലും ആ ഗ്രാമത്തിലുള്ള ജനങ്ങൾക്കും പൂർണ സമ്മതമായിരുന്നു. അല്ല അവരെയെല്ലാം കൊണ്ട് യക്ഷി അവർ പോലും അറിയാതെ സമ്മതിപ്പിക്കുകയായിരുന്നു.
********************************************
അവിടെനിന്നും തിരിഞ്ഞു നടക്കുന്ന കേളുവിന്റെ മനസ്സ് മുഴുവനും തന്റെ പക മുഴുവനായും വീട്ടുവാനുള്ള ദിവസത്തിനായുള്ള കാത്തിരിപ്പിനോടൊപ്പം തന്നെ ആരെയും മയക്കുവാൻ സാധിക്കുന്നത്ര സൗന്ദര്യവതിയായ മയൂരിയും കയറി കൂടിയിരുന്നു.
“കേളു നിന്നോട് ഞാൻ പറഞ്ഞത് ഓർത്തുകൊള്ളുക മയൂരി എന്നും നിനക്ക് പ്രിയപ്പെട്ടവൾ ആയിരിക്കണം ഒരു നോട്ടം കൊണ്ടുപോലും അവളെ നീ വേദനിപ്പിക്കാൻ പാടുള്ളതല്ല. എന്നും എപ്പോഴും അവളെ സ്നേഹിക്കുന്ന ഒരു ഭർത്താവായിരിക്കണം നീ. നിന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവളെ നീ അറിയിച്ചിരിക്കണം. ഒരു കാലത്തുമവൾ നിന്നെ എതിർക്കുവാൻ വരുന്നതുമല്ല കാരണം അവളിലെ പ്രണയം ഇന്ന് നീയാണ് നീ മാത്രം ”
നടക്കുന്നതിനൊപ്പം കേലുവിനോട് ഒരു അശരീരി പോലെ യക്ഷി പറഞ്ഞു. യക്ഷിയുടെ വാക്കുകൾ മനസ്സാൽ സ്വീകരിച്ചുകൊണ്ട് തന്നെ അവൻ നടന്നു. അവരുടെ വിവാഹ ദിവസം സ്വപ്നം കാണുവാൻ അപ്പോഴേക്കും കേളുവും മയൂരിയും ആരംഭിച്ചു കഴിഞ്ഞിരുന്നു.
നീറുന്ന പകയിലും കേളുവിൽ അവളോടുള്ള പ്രണയം അലതല്ലുവാൻ തുടങ്ങിയിരുന്നു. അവളിലും ഈ ലോകത്ത് മറ്റാരേക്കാളും വലുതായി കേളുവും ഇടം പിടിച്ചു.
*******************************************
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു അവരുടെ വിവാഹ ദിവസം വന്നെത്തി. ഒരു ഉത്സവ പ്രതീതിയോട് കൂടി വാദ്യ മെളെങ്ങളുടെയും ആ നാട്ടിലെ എല്ലാ ജനങ്ങളെയും സാക്ഷിയാക്കി കേളു മയൂരിയുടെ കഴുത്തിൽ താലി ചാർത്തി.