👻 യക്ഷി 3 👻
Yakshi Part 3 | Author : Sathan
[ Previous part ] [ www.kkstories.com ]
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും വെറുപ്പിക്കാൻ സാത്താൻ എത്തി കേട്ടോ 😌. കാത്തിരുന്ന എല്ലാവർക്കും ഒന്ന് കൂടി നന്ദി 🙏😊 മനപ്പൂർവ്വമല്ല കേട്ടോ വൈകിയത് നമ്മൾ പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും ജീവിതത്തിൽ നടക്കുമ്പോൾ അറിയാതെ തന്നെ തളർന്നു പോവും. അത് അനുഭവിക്കുകയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ. ആ അതൊന്നും പറഞ്ഞു ഞാൻ വെറുപ്പിക്കുന്നില്ല അത്യാവശ്യം വെറുപ്പിക്കാൻ ഉള്ളതൊക്കെ കഥയിൽ ഉണ്ട് 😌 അപ്പോൾ തുടങ്ങാം അല്ലെ 😌…
യക്ഷി by സാത്താൻ 😈
“പിന്നീട് എന്താണ് സംഭവിച്ചത് മുത്തശ്ശി? ”
കേളുവിന്റെ കഥകൾ കേട്ടുകൊണ്ടിരുന്ന രോഹിത് തന്റെ ആകാംഷ മറച്ചുവെയ്ക്കാതെ തന്നെ മുത്തശ്ശിയോട് ചോദിച്ചു.
” പിന്നീട് അങ്ങോട്ട് മുത്തശ്ശന്റെ കാലം ആയിരുന്നു മക്കളെ നഷ്ടപ്പെട്ടതെല്ലാം മുത്തശ്ശൻ നേടിയെടുത്ത കാലം. ആരാണോ തന്നെ കല്ലെറിഞ്ഞു ഓടിച്ചത് അവരോടൊക്കെയുള്ള അടങ്ങാത്ത പക വീട്ടിയ കാലം ”
അത് പറയുമ്പോൾ മുത്തശ്ശിയിൽ ഒരു ഭയം നിഴലിക്കുന്നത് അവൻ കണ്ടിരുന്നു. എന്നിരുന്നാലും അത് കണ്ടതായി ഭവിക്കാതെ അവൻ മുത്തശ്ശിയോട് വീണ്ടും പറഞ്ഞു.
” പിന്നീടെന്താണ് സംഭവിച്ചതെന്ന് ഒന്ന് വിശദമായി പറഞ്ഞു താ മുത്തശ്ശി ”
. അവൻ ബാക്കി കഥകൾ കൂടി കേൾക്കുവാനുള്ള ആകാംഷയോടു കൂടെ തന്നെ മുത്തശ്ശിയോട് പറഞ്ഞു.
” പറയാം കുഞ്ഞേ ”
അത് പറഞ്ഞുകൊണ്ട് മുത്തശ്ശി വീണ്ടും കഥ പറയുവാൻ തുടങ്ങി.
⏩⏩⏩⏩⏩⏩⏩⏩⏭️FLASHBACK
തനിക്ക് മുന്നിൽ നിൽക്കുന്ന സൗന്ദര്യ യക്ഷിയുടെ അങ്കലാവാണ്യത്തിൽ പൂർണമായും വശ്യപ്പെട്ട് കഴിഞ്ഞിരുന്നു കേളു അപ്പോഴേക്കും. പക്ഷെ അപ്പോഴും അവന്റെയുള്ളിൽ പ്രധാന ലക്ഷ്യമായി ഒന്നേ ഉണ്ടായിരുന്നുള്ളു അടങ്ങാത്ത പക. അത് പതിന്മടങ്ങായി തന്നെ തന്റെ പ്രതികാരം നിറവേറ്റുക.