കതക് തുറന്നു അകത്ത് വന്നത് മാമിയായിരുന്നു. ഈ ചെറുക്കൻ ഇതുവരെ എഴുന്നേറ്റില്ലേ… കിടക്കുന്ന കോലം കണ്ടില്ലേ.. എന്നും പറഞ്ഞു പുതപ്പെടുത്തു എന്റെ പുറത്തേക്ക് മൂടിയിട്ട് മാമി അകത്തേക്ക് പോയി.
തൊട്ടു പിന്നാലെ വന്ന stephy എന്നെ വന്ന് തട്ടിവിളിച്ചുകൊണ്ട് പറഞ്ഞു : എടാ ചെറുക്കാ ഒന്ന് എഴുന്നേൽക്ക്. കുളിച്ചു ഫ്രഷ് ആയിട്ട് ചായ കുടിക്കാൻ പോകാം.
ഞാൻ : (ഉറക്കച്ചടവ് അഭിനയത്തിൽ) ഹാ നിങ്ങൾ വന്നോ..
Stephy : നീ ഇപ്പോഴാണോ ഉറക്കം ഉണർന്നത്??
ഞാൻ : ഇല്ല ഞാൻ രാവിലെ എഴുന്നറ്റായിരുന്നു.
Stephy : അതെപ്പോ??
ഞാൻ : ഒരു 10 മണി കഴിഞ്ഞപ്പോ ഒരു വണ്ടിക്കാരന്റെ ഹോൺ അടി കെട്ട് ഉണർന്നതാ പിന്നെ പോയി food കഴിച്ചിട്ട് വന്നിരുന്നു ഗെയിം കളിച്ചു. പിന്നെ പോയി ഊണ് വാങ്ങി കഴിച്ചിട്ട് വന്ന് കിടന്നതാ.
Stephy : അങ്ങനെ ഇന്നത്തെ ഒരു ദിവസം തള്ളി നീക്കി അല്ലേ…
ഞാൻ : ഹാ
Stephy : ബോർ അടിച്ചോ??
ഞാൻ : ഗെയിം ഒക്കെ കളിച്ചിരുന്നോണ്ട് കുഴപ്പമില്ലായിരുന്നു.
Stephy : നമ്മളെയും കൂടി പഠിപ്പിക്കാമോ അപ്പൊ ഞങ്ങളും കൂടാം.
ഞാൻ : ഹാ രാത്രി ആകട്ടെ നമുക്ക് നോക്കാം.
Stephy : Ok.
ഞാൻ : ഡെയിലി ഈ സമയത്ത് വരുമോ നിങ്ങൾ.
Stephy : ഹാ.. ഞങ്ങൾക്ക് 3.30വരെ ഉള്ളൂ.
ഞാൻ : ഹോ എനിക്ക് 4.20 വരെ ഉണ്ട് class.
Stephy : ഹാ എഞ്ചിനീയറിംഗ് ഒക്കെ അങ്ങനെ തന്ന.
ഞാൻ : നിങ്ങൾക്കും uniform ഒന്നുമില്ലല്ലേ??
Stephy : ഇല്ലെടാ അതൊന്നുമില്ല. അത്കൊണ്ട് കൊള്ളാം നമുക്ക് ഇഷ്ട്ടമുള്ള dress ഇട്ടോണ്ട് പോകാം.
ഞാൻ : ഹാ.
അപ്പോഴേക്കും മാമി കയ്യിൽ കുറച്ചു തുണികളുമായി റൂമിൽ നിന്നും പുറത്തേക്ക് വന്നു. ഒപ്പം stephy റൂമിലേക്ക് പോയി.
മാമി : എടാ ചെറുക്കാ നിന്റെ തുണി വല്ലതും അലക്കാനുണ്ടോ??
ഞാൻ : ഇല്ല മാമി എന്റേത് ഇന്നലെ ഞാൻ കഴുകി.