ഞാൻ : ഹാ എനിക്ക് ഇതാണ് ശീലം.
അങ്ങനെ ഞാൻ പാട്ടും കേട്ട് വര തുടർന്നു, അവർ അടുത്തിരുന്നു എഴുത്തും തുടർന്നു. ഇടയ്ക്ക് മാമി കഴിക്കാൻ വാങ്ങിച്ച സ്നാക്ക്സ് ഒക്കെ കൊണ്ടു വന്നു. ഏകദേശം 10.30 വരെ വരച്ചു, അപ്പോഴേക്കും അവരും എഴുത്തു നിർത്തിയിരുന്നു. അവർ വന്ന് എന്റെ drawing എങ്ങനെ ഉണ്ടെന്ന് നോക്കിയപ്പോ അവർ പാടുപ്പെട്ട പടങ്ങൾ ഒക്കെ ഞാൻ നിസാരമായി വരച്ചു കഴിഞ്ഞു. ഒപ്പം കുറഞ്ഞ സമയം കൊണ്ട് ഒരുപാട് പടങ്ങളും വരച്ചു കഴിഞ്ഞിരുന്നു.
Stephy : എടാ നീ ആള് വേറെ ലെവൽ തന്നെയാട്ടോ…
ഞാൻ : ന്തേ.??
Stephy : എടാ ഈ drawing ഒക്കെ ഞാൻ വരച്ചത് പോലും ഒരു നൈറ്റ് മുഴുവനും കുത്തിയിരുന്ന് മായ്ച്ചു മായ്ച്ചു ഒരു പരുവമാക്കിയിട്ടാണ്. നീ അതുപോലുള്ള 8 പടം വരച്ചു കഴിഞ്ഞ് ചെറുതും കുറച്ചു വരച്ചു.
ഞാൻ : ഇതാണോ നിങ്ങൾ tough എന്ന് പറഞ്ഞത്. ഇതൊക്കെ സിമ്പിൾ അല്ലേ…
മാമി : നിന്നെകൊണ്ട് മാത്രമേ ഇങ്ങനെ പറ്റു.
Stephy : അതാണ് കോളേജിലെ നല്ലോണം വരക്കുന്നവർ പോലും ഇത്രയും പടം ഒന്നും വരക്കില്ല.
ഞാൻ : ആണോ.. ഇതൊക്കെ എന്ത്..
മാമി : എടാ ഇങ്ങനെ ആണെങ്കിൽ 3 ദിവസം കൊണ്ട് വരപ്പ് എല്ലാം തീരും.
ഞാൻ : ഹാ നോക്കാം.
Stephy : ഇതിന് എന്റെ വക ഒരു സ്പെഷ്യൽ സമ്മാനം ഉണ്ടായിരിക്കും നിനക്ക്.
മാമി : എന്റെ വക നിനക്ക് എന്തും പറയാം.
ഞാൻ : എനിക്ക് ഒന്നും വേണ്ട എനിക്ക് ആകെ മടിയുള്ള കാര്യം തുണി കഴുകുന്നതാ. അത് മാത്രമേ എനിക്ക് ഇഷ്ട്ടമല്ലാതെ ഉള്ളൂ..
മാമി : അതൊക്കെ ഒരു പണിയാണോ?? അത് നിനക്ക് ഞാൻ ചെയ്ത് തരും. ഞാൻ ഡെയിലി കഴുകാൻ പോകുമ്പോ കഴുകിക്കോളാം നീ ബാത്‌റൂമിൽ ഇട്ടിരുന്നാൽ മതി.
ഞാൻ : ഉറപ്പാണോ??
മാമി : ആടാ നിനക്ക് ഇതൊക്കെ ചെയ്യാൻ ആണോ മടി എനിക്ക് ഇത് വളരെ ശീലമായ പരുപാടിയാണ്.