എന്നെകൊണ്ടെന്നും പറയിപ്പികരുത്… എന്തടിയാടീ പെണ്ണെ നീയന്നെ അടിച്ചത്, എൻ്റെ കണ്ണീന്ന് പെന്നീച്ച പറന്ന് പോയി..””
സോറി സുജുകുട്ടാ എന്നെ സങ്കടപ്പടുത്തിയേണ്ടല്ലെ…”” അവളെൻ്റെ മേലെയാണെന്നുള്ള കാര്യം അന്നേരമെന്നും ഞാനും അവളും ഓർത്തില്ലെന്ന് പറയുന്നതാവും ശരി.
ചോറി നിൻ്റെ അച്ചന് കൊടുക്ക്.. ചെവിടടക്കി അടിച്ചിട്ട് സോറി പറയാൻ വന്നിരിക്കുന്നു… ആട്ടെ പിന്നെ ഞാനെരു കാര്യം ചോദിക്കട്ടെ..””
ദേ നേരത്തെ ചോദിച്ചത് പോലെയാണെ ഞാൻ വീണ്ടും തല്ലും പറഞ്ഞില്ലെന്നു വേണ്ട…”” ഒരു സേഫ്റ്റിക്ക് അവളുടെ കൈകൾ ഞാൻ എൻ്റെ കരങ്ങളിൽ സുരക്ഷിതമാക്കി.
ഏയ, അതൊന്നുമല്ലഡീ.. നമ്മള് തമ്മില് വെറും നാല് ദിവസത്തെ പരിചയമല്ലെയുള്ളൂ എന്നിട്ടും നിനകേന്നോട് ഇത്ര ഇഷ്ടം തോന്നാൻ കാരണമെന്താണ്..!!! “”
ഏട്ടണ് എന്നെ കാണുന്നത് നാല് ദിവസം മുന്നെയായിരിക്കും. പക്ഷെ ഞാൻ ഏട്ടനെ കണ്ടത് 8 വർഷം മുന്നെയാണ്.. ഇഷ്ട്ടം തോന്നിയ മുതലെ ഏട്ടനെ എനിക്ക് മാത്രം തരണമെയെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാതിരുന്നിട്ടില്ല… ഒടുവിൽ എൻ്റെ പ്രാർത്ഥന ദൈവം കേട്ടു, അവസാനം ഏട്ടനെ എൻ്റെ മുന്നില് കൊണ്ടെത്തിച്ചു,… ഇത്രയും ഞാൻ ആഗ്രഹിച്ചത് കൈവിട്ട് പോകുമെന്ന് വന്നപ്പോ ഞാൻ അറിയാതെ തല്ലി പോയതാ..””
വാട്ട്!!! എട്ട് വർഷം മുന്നെയോ, എപ്പോ എങ്ങനെ??””… ഞാൻ അതിശയത്തോടെ അവളെ തന്നെ നോക്കി… എൻ്റെ നോട്ടം നേരിടാനാവാതെ അവളുടെ മുഖം എൻറെ നെഞ്ചിൽ പൂഴ്ത്തി കളഞ്ഞു.
എന്നങ്ങനെ നോക്കാതെ. എനിക്ക് നാണം വരും…””
എന്നാ ഓക്കേ താൻ പറ ഞാൻ നോക്കില്ല.”” അവള് വീണ്ടും പറഞ്ഞു.
അന്നെൻ്റെ കോളേജ് ഫസ്റ് ഇയറായിരുന്നു.. സീനിയേർസ് എല്ലാരും കൂടെ എന്നെ രാഗ് ചെയുമ്പോഴാണ് ഏട്ടനെ ഞാൻ ആദ്യമായി കാണുന്നത്.. എന്ന് ഏട്ടനെ കാണാൻ ഒരു റൗഡിയുടെ ലുക്കായിരുന്നു. താടിയും നീട്ടി വളർത്തിയ മുടിയും. ഹൊ കണ്ടാ തന്നെ പേടിയാവും…””
എടി പോത്തേ അത് അന്ന് ഞാൻ എംഎസ് ധോണിയുടെ കട്ട ഫാനായിരുന്നു അത്കൊണ്ടാ മുടി അങ്ങനെ നീട്ടി വളർത്തിയത്.. നിനക്ക് ധോണിയെ അറിയില്ലേ..”” അവളുടെ ആരാനുള്ള ഭാവം കണ്ടിട്ട് ഞാൻ ചോദിച്ചു. ‘ച്ചും’ എന്ന് മാത്രം മറുപടി തന്നു… അപ്പൊ ഗാംഗുലി, സച്ചിൻ, ഗംഭീർ, ഇവരെയൊന്നും അറിയില്ലേ..””