“ഉം… എന്നെ വിളിച്ചില്ല” എനിക്ക് വന്ന കാൾ സുമിയുടെ ആകാമെന്ന് തോന്നി.
ഞാൻ കിടക്കാൻ സമയം ഒരുപാട് വൈകിയിരുന്നു, കിടക്കുന്നതിനു മുമ്പ് എന്നും നോവൽ അല്ലെങ്കിൽ ഷോർട്സ്റ്റോറീസ് വായിക്കും. എല്ലാം കഴിഞ്ഞപ്പോൾ 11.30 ആയി. സുമി അമ്മായിയെ ഓർത്തപ്പോൾ ഫോൺ കയ്യിലെടുത്തു. സമയം ഇത്ര ആയതിനാൽ വിളിച്ചില്ല, വാട്സാപ്പിൽ ഉണ്ടേൽ മെസേജ് അയക്കാന്നു കരുതി. നോക്കിയപ്പോൾ അകൗണ്ട് ഉണ്ട്. ഒരു.”ഹായ്.”അയച്ചു. അപ്പോൾ തന്നെ റിപ്ലേ വന്നു.
“ഹായ്.”
“എന്നെ വിളിച്ചിരുന്നൂലെ?”
“ആ… ഞാനാടാ സുമി അമ്മായി.”
“അമ്മ പറഞ്ഞിരുന്നു വിളിക്കും എന്ന്.”
“അടുത്ത 15ന് ആണ് ഫങ്ഷൻ. നീ വരണം. അധികം ആരും ഉണ്ടാവില്ല. ഇവിടന്നു തന്നെ ആരും ചിലപ്പോൾ ഉണ്ടാവില്ല.”
“ഞാൻ ഉണ്ടാവില്ല മിക്കതും. സത്യം പറഞ്ഞാൽ എനിക്ക് ഒന്നും അറിയില്ല ഡാൻസിനെ കുറിച്ച്. എനിക്കത് അലർജിയാണ്.”
“ഏയ്യ്… അങ്ങനെ പറയരുത്. എൻ്റെ എത്ര നാളത്തെ ആഗ്രഹം ആണെന്ന് അറിയോ. ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്യാൻ തന്നെ. നിങ്ങൾക്കെല്ലാം താല്പര്യം ഇല്ലെന്നു പറഞ്ഞാൽ മതി… ആരും വരണ്ടടാ… ബൈ… ഗുഡ് നൈറ്റ്…”
വലിയൊരു effort-നെ വളരെ താഴ്ന്ന നിലയിൽ തരംതാഴ്ത്തിയതായി തോന്നി എനിക്ക്. അവർ എൻ്റെ നമ്പർ സേവ് ചെയ്തിരുന്നില്ല. അതുകൊണ്ട് ഡിപി കണ്ടില്ല. എനിക്ക് ഒരു മെസ്സേജ് അയക്കണം എന്ന് തോന്നി. അയച്ചു.
“ആരൊക്കെ വരുന്നുണ്ടെന്നു എനിക്കറിയില്ല. ഞാൻ വന്നിരിക്കും. കുച്ചിപ്പുടി കണ്ട് ഒന്നും മനസിലായില്ലെങ്കിലും കുഴപ്പമില്ല ഞാൻ അവടെ ഉണ്ടാവും… പോരെ?!”
ഞാൻ കിടന്നിരുന്നു. 12.30 ആവാറായിരുന്നു റിപ്ലേ വരുമ്പോൾ.
“താങ്ക്‌സ്… വന്നോളൂ… ഈ ഒരു ഹെല്പ് എനിക്ക് വേണ്ടി ചെയ്യ്.”
“പോയി ഉറങ്ങിക്കൂടെ, നേരം എത്രെ ആയി.”
“നിൻ്റെ മാമൻ വരണ്ടേ, എവടെയോ പാർട്ടി എന്ന് പറഞ്ഞു പോയതാ. ഭക്ഷണം വച്ചു കാത്തിരുന്നു മടുത്തു. നാളെ രാവിലെ പ്രാക്റ്റീസ് ഉള്ളതാ..”
“എന്തിനാണ് എല്ലാത്തിനേം ഇങ്ങനെ സെന്റിമെന്റൽ ആയി അപ്രോച് ചെയ്യുന്നേ? റീലാക്സ്..”
“എൻ്റെ പ്രോബ്ലം കൊണ്ട് ഇമോഷണൽ ആയിപോകുന്നതാ…”
“ഉം…”
“നീ എന്താടാ ഉറങ്ങാഞ്ഞേ? നേരം വെളുക്കാരായാലോ?”