“ഞാൻ എന്നാൽ ഇറങ്ങട്ടെ? ഈ രണ്ടു നോവൽ ഞാൻ എടുത്തിട്ടുണ്ട്.”
എനിക്ക് ഒരു ഷോക്കായിരുന്നു പെട്ടന്ന് അവളുടെ ആ റിപ്ലേ കേട്ടപ്പോൾ. എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. അവൾക്കും മനസിലായി എനിക്ക് വിഷമമായെന്നു.
“ശരി, വേഗം പൊയ്ക്കോളൂ.”
സുമി ഇറങ്ങുന്നത് നോക്കിനിൽകാതെ ഞാൻ ബാത്‌റൂമിൽ കയറി. തിരിച്ച് ഞാൻ ഇറങ്ങിയപ്പോളേക്കും അവൾ പോയിരുന്നു.
സുമി പല പ്രാവശ്യം മെസ്സേജ് അയച്ചെങ്കിലും ഞാൻ റിപ്ലേ ചെയ്തില്ല. ഒരുപാട് തവണ വിളിച്ചു. പിന്നീട് അവളും സംസാരിക്കാതായി.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അമ്മയും അച്ഛനും കൂടി പാലക്കാട് പോകുന്നതിന് തലേദിവസം രാത്രി എനിക്ക് ഒരു മെസ്സേജ് വന്നു, “നാളെ രാവിലെ 9 മണിക്ക് മുമ്പ് വീട്ടിൽ വന്ന് നിൻ്റെ നോവൽ വാങ്ങിച്ചോണ്ടു പോകണം.”
അത്ര മാത്രം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
എൻ്റെ മനസ്സിൽ ആകെ ചോദ്യങ്ങളായി. നാളെ അപ്പോൾ സുമി പോകുന്നില്ലേ? അമ്മയും അച്ഛനും മാമനും കൂടി ഏഴുമണിക്ക് പോകും എന്നാണല്ലോ പറഞ്ഞത്? അവളുടെ അടുത്തേക്ക് പോകണോ? പോണ്ടേ?
നേരം വെളുത്തു. ഞാൻ എഴുനേൽക്കുമ്പോൾ സമയം 8 കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് അച്ഛനും അമ്മയും കല്യാണത്തിന് പോയിരുന്നു. ഞാൻ കുളി കഴിഞ്ഞു ഭക്ഷണം കഴിച്ച് മുണ്ടുടുത്തു കാട്ടിലൂടെ നടന്നു. സുമിക്ക് മെസ്സേജ് അയച്ചു.
“ഞാൻ കാട്ടിലൂടെ വന്നോണ്ടിരിക്കാ.”
“നീ വേഗം വായോ, എനിക്ക് ഇറങ്ങണം.”
“ഉം.”
ഞാൻ സുമിയുടെ വീടിൻ്റെ കാട്ടിലേക്കുള്ള ഗേറ്റിലെത്തി. അവളെ അവടെ കണ്ടില്ല. ഞാൻ അവൾ പൊയ്ക്കാണും എന്ന് കരുതി. പെട്ടന്നു അവളുടെ മെസ്സേജ് വന്നു.
“നീ ബുദ്ധിമുട്ടില്ലെങ്കിൽ അകത്തു കയറി ഇരിക്ക്. ഞാൻ ഇപ്പോൾ വരാം…”
ഞാൻ അകത്തു കയറി അവിടെ ഉണ്ടായിരുന്ന ചുവന്ന കുഷ്യനുള്ള സെറ്റിയിൽ ഇരുന്നു. പെട്ടന്ന് ഫോണിൽ മെസ്സേജ് വന്ന ശബ്‌ദം കെട്ടു നോക്കിയപ്പോൾ അവളുടെ മെസ്സേജ് ആണ്.
“നീ ഞാൻ പറയാതെ കണ്ണ് തുറക്കരുത്.”
“അതെന്തിനാ?’
“ഉടക്കാൻ നിൽക്കരുത് ഇപ്പോൾ. പറഞ്ഞത് കേൾക്കാൻ പറ്റോ?”
“ശരി. കേൾക്കാം.”
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കാൽപെരുമാറ്റം കെട്ടു. കാച്ചിയ എണ്ണയുടെ മണം എൻ്റെ മൂക്കിലെക്കിരച്ചു കയറാൻ തുടങ്ങി. പെട്ടന്നു അവളുടെ തണുത്ത വിരലുകൾ എൻ്റെ കണ്ണുകളെ പൊതിഞ്ഞു. അവൾ എൻ്റെ മടിയിൽ ഇരുന്നു. പതിയെ എൻ്റെ കാതിലേക്ക് അവളുടെ ചുണ്ടുകൾ കൊണ്ടുവന്നു.