അത് കേട്ടപ്പോൾ റസിനിനു മനസ്സിൽ ഒരു ചിന്ത കടന്ന് വന്നു, അവന്റെ ചോദ്യത്തിൽ ചിലപ്പോൾ അഥവാ അവൾ വീണാലോ എന്ന്.
ബിന്ദു : ഒന്ന് മിണ്ടാതെ ഇരിക്കട. രണ്ടേണ്ണവും..വീട്ടുകാർ എഴുന്നേൽക്കും. ചോദിക്കൽ ഒക്കേ നാളെ മതി..
റസിൻ: എടാ ധനുഷെ നമുക്കൊന്ന് പയറ്റി നോക്കിയാലോ ഡാ. നീ പറഞ്ഞ പോലെ. അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.
ധനുഷ് : ഒന്ന് പോടാ ഞാൻ ചുമ്മാ പറഞ്ഞതാ. അത അവളോട് ചോദിച്ച മതി,അടി പാർസൽ വരും.
ഇതൊക്കെ കേട്ട് പ്രഷർ ആയി ബിന്ദു പറഞ്ഞു ഒന്ന് മിണ്ടാതെ ഇരിക്കു. ആരെ കൊണ്ട നീയൊക്കെ പറയുന്നേ, കുറെ നേരം ആയല്ലോ.ഏതാണവൾ.ധനുഷ് റിച്ചു വിന്റെ ഉമ്മയുടെ എല്ലാം സംഭവകളും അവരോട് പറഞ്ഞു. അത് കേട്ട് ബിന്ദു തന്നെ എന്തോ അവസ്ഥയിൽ ആയി പോയി. “അതിന് മാത്രം ഗ്ലാമർ ആണോടാ അവൾ.” ബിന്ദു ചോദിച്ചു.
ബിന്ദു :”ഞാൻ ചോദിക്കാണോ. ഞാൻ ചോദിക്കട്ടെ. നമുക്കൊന്ന് പയറ്റി നോക്കടാ”. ഞങ്ങൾ പെണ്ണുങ്ങൾ തമ്മിൽ പറഞ്ഞാൽ ചെലപ്പോ വീഴും.ഇവൻ പറഞ്ഞ പോലെ ബിരിയാണി കിട്ടിയാലോ. ഇതൊക്ക കേട്ട് ധനുഷ് ന് ധൈര്യം വന്നു. ആവനും ആ റിസ്കിന് കൂട്ടു നിന്നു. പെട്ടന്ന് എവിടെ നിന്നോ ശക്തി കിട്ടിയ പോലെ അവർ റിച്ചു വിന്റെ വീട് ലക്ഷ്യം വെച്ച് ഗ്രൗണ്ടിലൂടെ നടന്നു. ബിന്ദുവിനും ധനുഷിനും നല്ല ധൈര്യം കൈവന്ന മനോഭാവം ഉള്ളത് കൊണ്ട്
റസിനും ധൈര്യത്തോടെ മുന്നോട്ട് പോയ്. നല്ല കാറ്റ് ഇടയ്ക്കിടെ വീശുന്നുണ്ടായിരുന്നു. റിച്ചുവിന്റെ വീടിന്റെ പുറകിൽ എത്തി. വരാന്തയിൽ കയറി, ധനുഷ് ഡോറിൽ മുട്ടി. സമയം ഏകദേശം രാത്രി 2:30 ആയി കാണും. പക്കാ ഇരുട്ട്, ആണ്. ആരും ഡോർ തുറന്നില്ല. വീണ്ടും മുട്ടി. അകത്തു നിന്നും ഒരു പ്രതികരണവും ഇല്ല. വീണ്ടും മുട്ടി.
ആരോ ഡോർ അകത്തു നിന്ന് തുറക്കുന്ന ശബ്ദം. റസിനിന് ചെറിയ പേടി ആയി തുടങ്ങി. വൈകാതെ ബിന്ദുവിന്റെ ധൈര്യം കുറഞ്ഞു. ഡോർ തുറന്നത് ഷഫീദ് ആയിരുന്നു. (റിച്ചുവിന്റെ ഉപ്പാന്റെ വകയിലെ പെങ്ങളെ മകൻ മുൻപ് റസിനമായി അടി പിടി കൂടിയവൻ. തുടക്കത്തിൽ പറഞ്ഞിട്ടുണ്ട് )ഡോർ തുറന്നതും ധനുഷ് ഷഫീദ് നെ തള്ളി മാറ്റി ബിന്ദുവിനെയും റസിനിനെയും പിടിച്ചു വലിച്ചു അകത്തേക്ക് തള്ളി അവനും വെപ്രാളം കാട്ടി അകത്തു കയറി ഡോർ അടച്ചു.ഇത് കണ്ട് ഷഫീദ് ഞെട്ടി.അവരും.