വർഷങ്ങളയുള്ള പീഡനത്തിന്റെ നോവിൽ കഴിയുകയായിരുന്നതിനാൽ അവരുടെ പ്രതികാരം കണ്ടു ദൈവങ്ങൾ പോലും വിറച്ചു…ഒടുവിൽ പ്രതികാരം ഉച്ചകോടിയിൽ എത്തി,ദയ കരുണ എന്നിവ നാമവാശേഷമായി…
ഒടുവിൽ ഗ്രാമത്തിലെ എല്ലാം പുരുഷന്മാരും ചേർന്ന് നാഗാർജുന സ്വാമിയേ തപസ് ചെയ്യാൻ തുടങ്ങി. നാഗിനുകൾ അവരാൽ കഴിയുന്നതെല്ലാം ചെയ്തു നോക്കി തപസിനെ മുടക്കാൻ, എന്നാൽ അടിമത്തത്തേക്കാൾ മരണത്തിൽ വീര്യം കൊണ്ടിരുന്ന പുരുഷന്മാർ തപസ് അനുഷ്ഠിച്ചു. തപസിന്റെ അവസാന ഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്ന പുരുഷന്മാരുടെ എണ്ണം വിരലിൽ എണ്ണാവുന്ന അത്രയേ ഉണ്ടായിരുന്നുള്ളൂ, ബാക്കിയുള്ളവരെല്ലാം പോരാടി മരണമറിഞ്ഞു.
ഒടുവിൽ നാഗാർജുന സ്വാമി പ്രതിക്ഷപെടുകയും തന്റെ ജീവന്റെ പകുതി നൽകി താൻ സംരക്ഷിച്ചു ജനങ്ങൾ തമ്മിൽ തല്ലി ചാകുന്നതിൽ മനം നൊന്ത് തന്റെ എല്ലാ ഗ്രന്ധങ്ങളും താളിയോലകളും നശിപ്പിച്ചു. നാഗിനുകളോട് മാപ്പു അപേക്ഷിക്കുകയും അവർക്കു ലഭിച്ച കഴിവുകൾ തിരികെ നൽകാൻ അപേക്ഷിക്കുകയും ചെയ്തു.
എന്നാൽ തങ്ങളിൽ കൈ വന്ന കഴിവുകളിൽ അന്ധരായ നാഗിനുകൾ അതിനു സമ്മതിച്ചില്ല അവർ നാഗാർജുന സ്വാമിയോട് യുദ്ധം തന്നെ പ്രഖ്യാപിച്ചു.ദേവ ഗണമായി മാറിയ സ്വാമിക്ക്
മനുഷ്യഗണത്തിനോട് നേരിട്ട് യുദ്ധം ചെയ്യാൻ സാധിക്കാത പോയ അദ്ദേഹം, നാഗിനുകളെ ശപിക്കുകയും അവരെ അസുര ഗണത്തിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ പ്രതികൂലമായി അത് അവരുടെ ശക്തികളെ പതിൻമടങ്ങു വർധിപ്പിച്ചു. എന്നാലും അതി ശക്തനായ നാഗാർജുന സ്വാമിയേ തോല്പിക്കാൻ മാത്രം അവർക്കായില്ല. സ്വാമിയുടെ മുമ്പിൽ തോറ്റു പോയ അവർ സ്വാമിയോട് കേണപേക്ഷിച്ചു.അവരെ വെറുതെ വിടാൻ, അവർ അനുഭവിച്ച ദുരിധങ്ങളെയും എടുത്തു കാട്ടി. അതിൽ മനം നൊന്ത സ്വാമി അവരോട് ക്ഷമിച്ചു . അവരെ ഗ്രാമത്തിൽ നിന്നും വിലക്കി കാട്ടിലേക് അയച്ചു….
ഗ്രാമത്തിലേക്ക് കടക്കരുതെന്നു അവർക്കു താക്കീതും നൽകി. അതനുസരിച്ചവർ നാട്ടിൽ നിന്നും കാട്ടിലേക്ക് പാലയിനം ചെയ്തു. എന്നാൽ അവർ വാക്ക് പാലിക്കുന്നതിൽ സംശയം ഉണ്ടായിരുന്ന സ്വാമികൾ ഗ്രാമത്തിലെ തിരഞ്ഞെടുത്ത ചില പുരുഷന്മാരെ കൂടെ അവരുടെ സമ്മതത്തോടെ ശപിച്ചു അസുരഗുണത്തിൽ ചേർത്തു.അവരെ ഗരുഡന്മാർ എന്നറിയപ്പെട്ടു. അതിനു ശേഷം സ്വാമി നിത്യ വിശ്രമത്തിലേക്ക് കടക്കുകയും ചെയ്തു .
ഏതൊരു വിഭാഗത്തിന്റെ മേലെയും മറ്റൊരു വിഭാഗം മേൽകൊയ്മ കൊയ്യാണ്ടിരിക്കാൻ അതു വല്ലാതെ സഹായിച്ചു. എപ്പോയെല്ലാം പുരുഷന്മാർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നോ അപ്പോൾ നാഗിനുകൾ ഇടപെടുകയും എപ്പോയെല്ലാം നാഗിനുകൾ അധിപത്യം സ്ഥാപിക്കാൻ ശ്രേമിക്കുന്നോ അപ്പോയെല്ലാം ഗരുഡന്മാർ ഇടപെടുകയും ചെയ്തു. ഇവർ തമ്മിലുള്ള പോര് തുടർന്ന് വന്നെങ്കിലും ഗ്രാമത്തിലുള്ളവർ കുറച്ചു പുതിയ നിയമങ്ങൾ രൂപീകരിച്ചു രണ്ടു വിഭാഗത്തിനും തുല്യ പ്രാധാന്യം കല്പിച്ചു സമൂഹത്തോടെ ജീവിക്കാൻ ആരംഭിച്ചു.