സ്വാമികൾ തന്റെ ശക്തി ഉപയോഗിച്ച് ഈ കാടിന് ചുറ്റും 4 മാന്ത്രിക വലയങ്ങൾ സൃഷ്ടിച്ചു. ഗ്രാമത്തിലുള്ളവരെ എല്ലാം ഇങ്ങോട്ട് കൊണ്ടുവരുകയും ഇവിടെ സുഭിക്ഷമായി ജീവിക്കാനുള്ള എല്ലാം വിദ്യകളും പഠിപ്പിക്കുകയും ചെയ്തു. കുറച്ചു കാലങ്ങൾക്ക് ശേഷം സ്വാമി മൺമറയുകയും ചെയ്തു…
അദ്ദേഹത്തിനോടുള്ള നന്ദി സൂചകമായി ഇവിടെ ഒരു അമ്പലം ഉണ്ടാക്കി അദ്ദേഹത്തിന്റെ സ്വത്തുക്കളും താളിയോലകളും ഗ്രന്ഥങ്ങളും എല്ലാം മൂടി വച്ചു അദ്ദേഹത്തിന്റെ പ്രതിഷ്ഠ നിർമിച്ചു ഇവിടെ ആരാധന തുടങ്ങി. കുറച്ചു കാലം ബ്രിട്ടീഷുകാരിൽ നിന്നും മോചിതരായതിൽ എല്ലാവരും സന്തോഷിച്ചു കാടിനെയും പുഴയെയും സ്വാമിയുടെ കൽപനകളെയും അനുസരിച്ചു സന്തോഷത്തോടെ ജീവിച്ചെങ്കിലും ഗ്രാമത്തിലേക്ക് വന്ന എല്ലാവരും നല്ലവർ ആയിരുന്നില്ല…
പുറം ലോകവുമായി യാതൊരു വിധ ബന്ധവും ഇല്ലാതെ കഴിയുന്നതിനാൽ ആരെയും സംരക്ഷിക്കാൻ ഒരു തരത്തിലുമ്മുള്ള നിയമങ്ങളോ ചട്ടങ്ങളോ ഇല്ലായിരുന്നു. ആദ്യമാദ്യം എല്ലാവരും പരസ്പരം സ്നേഹത്തോടെ കഴിഞ്ഞെങ്കിലും പോകെ പോകെ കൈ കരുത്തുള്ളവർ കാര്യകാരാവൻ തുടങ്ങി. അതിന്റെ അങ്ങേയറ്റം സഹിച്ചത് എപ്പോഴത്തെയും പോലെ സ്ത്രീകൾ തന്നെ ആയിരുന്നു…
ഇവിടെയുള്ള സ്ത്രീകളുടെ ജീവിതം നരകതുല്യമാവാൻ തുടങ്ങി. അമ്മമാർ തങ്ങൾക്കു ജനിക്കുന്ന കുഞ്ഞു പെൺകുഞ് ആണെങ്കിൽ ഈ പുഴയിൽ തന്നെ മുക്കി കൊല്ലുമായിരുന്നു .
തങ്ങൾ അനുഭവിക്കുന്നത് അവർ അനുഭവിക്കരുത് എന്ന് ആലോചിച്ചിട്ട്. ഏതൊരാണിനും ഏതൊരു പെണ്ണിനേയും എന്ത് വേണമെങ്കിലും ചെയ്യാം എന്ന രീതിയിലേക്ക് മാറി കാര്യങ്ങൾ. നാട്ടുകൂട്ടം മുഴുവൻ ആണുങ്ങൾ ആയതിനാൽ സ്ത്രീകളുടെ ആവുഷ്യങ്ങൾ ഉന്നയിക്കാനോ അവർക്കു വേണ്ടി സംസാരിക്കാനോ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഉണ്ടായിരുന്നവർ മറ്റുള്ളവരാൽ പറിചെറിയപ്പെടുകയും ചെയ്യപ്പെട്ടു.വീട്ടിലെ അച്ഛൻ അനുജന്മാർക്ക് വരെ ചവച്ചു തുപ്പാൻ പറ്റുന്ന വെറും മാമ്സ കഷ്ണങ്ങളുടെ അവസ്ഥയോളം ഇവിടുത്തെ നാരികളുടെ നില താഴ്ന്നു… അങ്ങനെയുള്ള ദുരിധത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഒരു പറ്റം സ്ത്രീകൾ ആരും അറിയാതെ അമ്പലത്തിൽ കയറി സ്വാമിയുടെ താളിയോലകളും ഗ്രന്ഥങ്ങളും മനപാടമാക്കാൻ തുടങ്ങി. അങ്ങനെ മന്ത്ര വിദ്യകളിൽ പ്രകൽപം പ്രാപിച്ച അവർ മറ്റുള്ള സ്ത്രീകളെയും അവരുടെ കൂട്ടത്തിലേക്ക് രഹസ്യമായി ചേർക്കാൻ തുടങ്ങി.
നാഗങ്ങളുടെ കഴിവുകൾ ഏറെ ഉപയോഗപ്പെടുത്തിയിരുന്ന അവരെ നാഗിൻ എന്നറിയപ്പെടാൻ തുടങ്ങി .അങ്ങനെ മന്ത്ര തന്ത്ര വിദ്യകളാൽ പ്രകൽപ്പയരായ അവർ മറ്റുള്ള സ്ത്രീകൾക്ക് വേണ്ടി പ്രയത്നിച്ചു അതോടെ ഗ്രാമത്തിലെ കഴിവുള്ളവർ സ്ത്രീകൾ ആയി മാറി അതോടെ കാര്യക്കാരും ഞങ്ങൾ തന്നെ ആയി.സ്ത്രീകൾ,