“മാടൻ അല്ലേടാ… അതിലും ശക്തിയുള്ള കുറച്ചു പേര് നമ്മുടെ കാട്ടിൽ ഉണ്ട് നേർകണ്ണ് കൊണ്ട് നോക്കാൻ പോലും കഴിയാത്ത വിധം ശക്തിശാലികൾ. അവയിൽ നിന്നും ഞങ്ങളെ സംരക്ഷിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം പേര് ഇന്നില്ല. അതിനാൽ തന്നെ ഇന്നവർ ഞങ്ങളെ കവർന്നു തിന്നുകൊണ്ടിരിക്കുകയാണ്.” “ആര്…?”
എനിക്ക് ചോദിക്കരുതിരിക്കാനായില്ല.
അവൾ പയ്യെ കുറച്ചു തുപ്പൽ ഇറക്കിയ ശേഷം തുടർന്നു
“നാഗിൻ….”
“ആരാ അവർ… അവർക്കെന്താ ഇത്ര ശക്തി…..?”
അവൾ ഒരു ദീർഘ ശ്വാസം വലിച്ചു വിട്ടു എന്തോ നീണ്ട പുരാണം പറയാനെന്ന പോലെ
“അതറിയണമെങ്കിൽ ഞങ്ങളുടെ നാടിന്റെ ചരിത്രം അറിയണം…. എന്താണ് ഈ കാടിനെ ഇത്രക്ക് ശ്രേഷ്ടവും അപകടകാരവുമാക്കുന്നത് എന്നറിയണം…എല്ലാത്തിന്റെയും തുടക്കം ഇവിടെയുള്ള കുല പ്രതിഷ്ടയിൽ നിന്നും ആണ്. നാഗാർജുന സ്വാമി….
സ്വാമി വലിയ മന്ത്ര തന്ത്ര വിക്ഞാനിയും വലിയ ശിവ ഭക്തനും ആയിരുന്നു. ഈ കാടിനു പുറത്തുള്ള അഗ്നിവേണി എന്ന ഗ്രാമത്തിലെ മഹാ സിദ്ധനും വൈദ്യരും എല്ലാമായിരുന്നു സ്വാമികൾ….അങ്ങനെ പോകെ ആണ് ഇന്ത്യയിലേക്ക് ബ്രിട്ടീഷ്കാരുടെ വരവ്. അതോടെ ഗ്രാമത്തിലെ സമാധാനവും സന്തുഷ്ടിയും എല്ലാം നഷ്ടമായി..
കർണാടകയിലെ പല പ്രദേശങ്ങളും ടിപ്പു സംരക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അഗ്നിവേണി അതിൽ ഒന്നായിരുന്നില്ല.അത് കൊണ്ട് തന്നെ ബ്രിട്ടീഷ്കാരുടെ ക്രൂരതക്കെല്ലാം ഗ്രാമവാസികൾ സാക്ഷിയാവേണ്ടി വന്നു.അവരെ സ്വാമി പല വിദ്യകളാൽ തടുക്കാൻ ശ്രേമിച്ചെങ്കിലും അത്രയും വലിയ ഒരു പട്ടാള ശക്തിക്കു മുമ്പിൽ അദ്ദേഹത്തിന് അധിക കാലം പിടിച്ചു നില്കാൻ ആകില്ല എന്ന് സ്വാമിക്ക് അറിയാമായിരുന്നു.
വളരെ ധൈര്യശാലിയും അതിനൊത്തു ബുദ്ധിയും ശക്തിയും അതിലേറെ പണവും ഉണ്ടായിരുന്ന സ്വാമി ഗ്രാമത്തിലുള്ളവരുടെ കഷ്ടതകൾ കണ്ടു സഹിക്കാൻ കഴിയാതെ ഈ നദി തടത്തിൽ ശിവനെ തപസ് ചെയ്യാൻ തുടങ്ങി. അഘോരാത്രങ്ങൾ നീണ്ടു നിന്ന കഠിന തപസിനോടുനീളം ശിവന്റെ കടാക്ഷത്താൽ സ്വാമി തന്റെ കഴിവുകൾ ഇരട്ടിയാക്കി. എന്നാൽ എല്ലാ കാര്യങ്ങൾക്കും അതിന്റെതായ വില കൊടുക്കേണ്ടതുണ്ട്….
ഓരോ മനുഷ്യനും അവനു ലഭിക്കേണ്ട കാര്യങ്ങൾ കർമ വഴി നിശ്ചിധം ആണ്. വിധക്കുന്നതെ കൊയ്യാൻ സാധിക്കു അതിനെ വെല്ലുന്നവർ അവരുടെ ആയുസിന്റെ നീളം ബധൽ ആയി വക്കണം. അത് കൊണ്ട് തന്നെ സ്വാമിക്ക് കിട്ടിയ കഴിവുകൾ കാരണം അദ്ദേഹത്തിന്റെ ആയുസ് നെറുപകുതി ആയി കുറഞ്ഞു .അതിൽ നിശ്ചിതം ഉണ്ടായിരുന്ന സ്വാമി സ്വാമിയുടെ കാല ശേഷവും ഗ്രാമത്തിലുള്ളവർ സന്തോഷത്തോടെ കഴിയാൻ ഒരു പദ്ധതി ഇട്ടു അതാണ് നമ്മുടെ കാട്.