“എന്താടാ നീ ചെയ്യുന്നേ… എതുക്ക് അപ്പിടി ഏന്തിട്ടെ.. ”
സ്നേഹത്തോടെ മാറത്ത് പിടിച്ചു തലോടുമ്പോളും അവളുടെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നു എന്തോ അവളുടെ ആ വോയിസ് ടോൺ എന്നെ യാന്ദ്രികമായി സത്യം പറയിപ്പിച്ചു.
“നീയെന്തോ സങ്കടപെട്ടിരിക്കുന്ന പോലെ തോന്നി ആശ്വസിപ്പിക്കാൻ എണീറ്റത”
“ആശ്വസിപ്പിക്കാൻ…. മണ്ണാങ്കട്ട..”
എന്നും പറഞ്ഞു അവൾ ഒന്നൂടെ എന്നെ മുറുക്കെ പിടിച്ചു…. ആ സുഖത്തിൽ അവളുടെ സ്മെല്ലിന്റെ ആവരണത്തിൽ ഞാൻ അങ്ങനെയെ കിടന്നു… അമ്മയുടെ അടുത്ത കിടക്കുന്ന അതെ ഫീലും ഏതാണ്ട് അതെ സ്മെല്ലും. എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല കുറച്ചു കഴിഞ്ഞപ്പോൾ അവൾ സംസാരിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.
“നീ കേട്ടെല്ലെ ഏതുക്ക് ഉന്മേലെ ഇവളോ പാസം ന്നു…”
എനിക്ക് എന്തോ പെട്ടെന്ന് അങ്ങ് മനസിലായില്ല തല മരത്തിൽ ഇടിച്ചതോണ്ടോ അതോ ഒരു ചെവി അവളുടെ മാറത്തും മറ്റേ ചെവി അവളുടെ കൈകളുടെ ആവരണം കൊണ്ട് മടങ്ങിയും ഇരിക്കുനത് കൊണ്ടാണോ എന്നറിയില്ല. ഇനി കൈ മാറ്റാൻ പറയാൻ എനിക്ക് മനസും വന്നില്ല “മലയാളത്തിൽ പറയോ….”
അതാവുമ്പോ ചുണ്ടുകളുടെ നീക്കം വച്ചും പകുതി കേട്ടും ഗ്രഹിച്ചെടുക്കാം. “ആ ഓക്കേ ഡാ സോറി ”
അവൾ ചെറിയൊരു ചിരിയിൽ സോറി പറഞ്ഞു അപ്പോഴും അവളുടെ കണ്ണിൽ എന്തോ വലിയ ദുഃഖം ഉണ്ടായിരുന്നു.
അവൾ പയ്യെ വാക്കുകൾ ആലോചിച്ചെടുത്തു പറയാൻ തുടങ്ങി.
“നീ ചോദിച്ചതല്ലേ എന്തിനാ നിന്നോട് എനിക്ക് ഇത്ര ഇഷ്ടം എന്ന് എന്തെന്നറിയില്ല നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് എന്റെ അനിയനെ ഓർമ വന്നെ… എന്നുടെ കണ്ണൻ…നിന്നെ പോലെ തന്നെ റൊമ്പ അഴകാണവനേ കാണാൻ. നിന്നെ പോലെ തന്നെ വല്ലാണ്ട് കുറുമ്പും എടുത്തു ചാട്ടവും എല്ലാം ഉണ്ടായിരുന്നു.”
ഇതെല്ലാം പറയുമ്പോൾ അവളുടെ കണ്ണ് വിദൂരതയിലേക്ക് സഞ്ചരിക്കുന്നത് ഞാൻ കണ്ടു, ഏതോ ഓർമ്മകൾ കണ്ണിന്റെ മുമ്പിലൂടെ കാണുന്നത് പോലെ..
“വളരെ കുറുമ്പൻ ആയിരുന്നു… എന്നാൽ കുറുമ്പിനനുസരിച്ചുള്ള മനോബലം അവനില്ലായിരുന്നു… ഇവിടെ ഞങ്ങളുടെ നാട്ടിൽ ആൺകുട്ടികൾ ഒരു പ്രായം എത്തുമ്പോൾ കാട് കയറണം അവിടെ ഒരു രാത്രി തങ്ങി പിറ്റേന്ന് തിരിച്ചു വരണം..