അവൾ തലയിൽ സോപ്പ് തേച്ചു പിടിപ്പിക്കുതിനിടെ ചോദിച്ചു..
“മ്മ്…”
അതിനും ഞാൻ മൂളുക മാത്രം ചെയ്തു.. അവളുടെ കൈ തലയിലൂടെ ഇഴയുന്നതും ആസ്വദിച്ചു അങ്ങനെ ഇരുന്നു ഇത് കഴിഞ്ഞാൽ പോകും എന്ന് വിചാരിച്ചു. വിചാരിച്ച പോലെ തന്നെ അവൾ തല മുഴുവൻ തേച്ചു പിടിപ്പിച്ച ശേഷം അവൾ കൈ കഴുകി തിരിച്ചു പോയി. ഞാൻ സഹകരിക്കാത്തത് കൊണ്ടായിരിക്കാം അറിയില്ല ബാക്കിയുള്ള കുളി ഞാൻ പെട്ടെന്ന് തീർത്തു.അപ്പോയെക്കും തണുപ്പടിച്ചു കുട്ടനും ചുങ്ങി. അവൾ തന്ന മുണ്ട് ഉടുത്ത്
കൊണ്ട് ദേഹം മൊത്തം തുടച്ചു അതുടുത്തു ബോക്സിർ ഊരി സൈഡിൽ പിന്നീട് അലക്കാൻ ഇട്ടു എണീറ്റു ബാഗിൽ നിന്നും ഇഷ്ടപെട്ട ഒരു ഓഫ് വൈറ്റ് ടിഷർട്ടും ബ്ലാക്ക് പാന്റും എടുത്തിട്ട്.
“അഴകാർക്കേ….”
ഇതെല്ലാം നോക്കി നിന്ന അവൾ പറഞ്ഞു.. അതിനു ഞാൻ ഒരു ചെറിയ ചിരി കൊടുത്തു ഈ കളർ സാരിയിൽ ഇവളെ കാണാൻ നല്ല ചന്തമായിട്ടുണ്ട്…
“എന്താ നോക്കുന്നെ…”
എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു…
“നീയും അഴകർക്കേ…”
ഞാനും പറഞ്ഞു. അതവൾക്ക് വല്ലാണ്ട് സുഗിച്ചു എന്ന് അവളുടെ മുഖം കണ്ടപ്പോൾ മനസിലായി.. ഒടുവിൽ ആ സമയം വന്നെത്തി… ഗ്രാമം കാണാനുള്ള സമയം. എൻറെ നെഞ്ച് കിടന്നു മൃതങ്കം വായിക്കാൻ തുടങ്ങി.ഞങ്ങൾ രണ്ടു പേരും പയ്യെ വാതിലിനു അടുത്തേക്ക് നടന്നു നേരത്തെ ഞാൻ കൊടുത്ത കോമ്പ്ലിമെന്റിൽ സന്തോഷിച്ചു അവളും ആകെ ടെൻഷനാടിച്ചു ഞാനും.
അവൾ അപ്പൊ ഇതൊന്നും ശ്രെദ്ധിക്കാതെ വാതിൽ തുറന്നു പുറത്തു കടന്നു ഞാൻ എന്ത് ചെയ്യും എന്ന് ശങ്കിച്ചു കൊണ്ട് നിന്നു,കുറച്ചു നേരം കഴിഞ്ഞിട്ടും എന്നെ കാണാത്തതു കൊണ്ട് അവൾ സംശയത്തോടെ വീണ്ടും കുടിലിനു ഉള്ളിലേക്ക് കയറി അപ്പോഴാണ് അവൾ എന്റെ മുഖം ശ്രെദ്ധിക്കുന്നത്.
“ടെൻഷൻ ഉണ്ട് കാർത്തി…” ഞാൻ പറഞു
“എന്തിനു….”
“അറിയില്ല…”
“അറിയില്ല ന്നോ…?”
“മ്മ് അറിയില്ല… എന്തോ വല്ലാണ്ട് പേടി ആകുന്നു….”
ശെരിക്കും എനിക്ക് അപ്പൊ ആ കുടിലിനു പുറത്തു പോകാൻ വല്ലാണ്ട് പേടി ആയി. എന്താണ് കാരണം എന്ന് എനിക്കു തന്നെ മനസിലായില്ല. അതെന്നെ കൂടുതൽ നിസ്സഹായനാക്കി… സാധാരണയായി ഞാൻ ഒന്നിനെയും ആവശ്യമില്ലാതെ പേടിക്കാത്ത ആളാണ് അത് കൊണ്ട് തന്നെ ഈ ഒരു ഫീലിംഗ് ആന്യമായിരുന്നു…