“മിഥുവാ…. എന്തിനാ ദൃധി..”
“കുളിക്കാൻ കൊതിയായി…”
“ഓഹോ… എന്നാ കുളിച്ചോ…”
“പുറത്തു പോകുന്നില്ല…?”
ഞാൻ ചോദ്യ ഭാവത്തിൽ ചോദിച്ചു
“പോണോ…?”
അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല… എങ്ങാനും എന്റെ ജിം ബോഡി കണ്ട് അവൾക്ക് ഇളകിയാലോ…. ഒരു മോഹം ഇല്ലാതില്ല… ഞാൻ പയ്യെ താഴേക്ക് ഒന്ന് നോക്കി അവിടേം ഇവിടേം കുറച്ചു കരിഞ്ഞ പാടുകളും കറുപ്പ് നീരും ഉണ്ടെന്നല്ലാതെ വല്ലാതെ വൃത്തികേടൊന്നും ഇല്ല. ഞാൻ പയ്യെ നടന്നു ആ സ്ടൂളിൽ ഇരുന്നു, ബോക്സർ ഇട്ടു തന്നെ ആണ് ഇരുന്നത്.
“സോപ്പ് ബക്കറ്റിനു അപ്പുറത്ത് ഉണ്ട്…”
അവൾ കട്ടിലിൽ ഇരുന്നു കൊണ്ട് പറഞ്ഞു.
“ആ ഓക്കേ…”
അതും പറഞ്ഞു ഞാൻ നേരെ തിരിഞ്ഞു അവൾക്കു പുറം കാണാൻ പറ്റുന്ന രീതിയിൽ ഇരുന്നു.ഒരു കപ്പ് വെള്ളം എടുത്തു തലയിലൂടെ പയ്യെ ഒഴിച്ചു … സ്വർഗം…. തണുത്ത വെള്ളം മുടിയുടെ ഇടയിലൂടെ പയ്യെ പോകുന്ന ഇടം എല്ലാം തണുപ്പിച്ചു വീഴുമ്പോൾ ഞാൻ അറിയാണ്ട് സുഖം കൊണ്ട് മുരണ്ടു പോയി.
ഒരു കപ്പിന് പുറകെ മറ്റൊരു കപ്പ് ആയി അതിനു പുറകെ മറ്റൊരു കപ്പ് ആയി അങ്ങനെ ഒഴിച്ച് കൊണ്ടേ ഇരുന്നു ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ ആണ് വെള്ളം തലയിൽ കൂടെ ഒഴിക്കുന്നത് നിർത്തിയത്. നിർത്തിയ ശേഷം അത്രയും നേരം ശ്വാസം പിടിച്ചു വച്ചതു കൊണ്ട് കിതക്കാൻ തുടങ്ങി.. എന്നാൽ കിതക്കുന്നതിനനുസരിച്ചു വാരിയെല്ലിന്റെ ഒരു ഭാഗം വേദനിക്കാൻ തുടങ്ങി എന്നാലും ഞാൻ അത് കാര്യമാക്കിയില്ല…
“എങ്ങനെ ഉണ്ട്…”
അവളുടെ സൗമ്യമായ ശബ്ദം അതിൽ ഒരു സഹതാപത്തിന്റെ സ്വരം ഉണ്ടോ എന്നൊരു സംശയം.
“നിനക്ക് കോടി പുണ്യം കിട്ടും…”
ഞാൻ അറിയാണ്ട് പറഞ്ഞു പോയി..
അതിനവളുടെ കിലുങ്ങുന്ന ചിരി ബധൽ കിട്ടി… ആ സമയം അതൊന്നും വകവക്കാതെ കുറച്ചു സോപ്പ് എടുത്തു ദേഹം മുഴുവൻ തേച്ചു കുളിക്കാൻ തുടങ്ങി ദേഹത്തു ശേഷിച്ച കെട്ടുകൾ എല്ലാം അഴിച്ചു പച്ച മരുന്നുകൾ എല്ലാം തേച്ചു കളഞ്ഞു.. ഇതുവരെ കാണാത്ത ഒരു തരം ഷേപ്പ് ഇല്ലാത്ത ഒരു സോപ്പ് ആയിരുന്നു. കൂടാതെ ഒരു പ്രാകൃതത്ത മണവും, ഇവർ തന്നെ ഉണ്ടാകുന്നതാകും.