കന്യകൻ 2 [Sorrow]

Posted by

അതോടെ അവരുടെ പോരിൽ നിന്നും ഗ്രാമം വിട്ടു നിക്കാൻ തുടങ്ങി.ഒടുക്കം ആ പോര് വെറും ഗരുഡനും നാഗിനും തമ്മിലുള്ളതായി. അവരുടെ കടമകൾ മറന്നു അവർ പരസ്പരം പോരാടികൊണ്ടിരുന്നു. ഇതിൽ സഹികെട്ട ഗ്രാമവാസികൾ ഗരുഡൻമെരോടും കാട് കയറാൻ ആവിശ്യപെട്ടു. അതോടെ അവരും കാട് കയറി നാട്ടിൽ മനുഷ്യർ മാത്രമായി താമസം. ഗരുഡന്മാർ നാഗിനുകളെക്കാൾ ശക്തി ശാലികൾ ആണെങ്കിൽകൂടി കാടു കയറിയുള്ള ഒളിപ്പോരിൽ അവർക്ക് അധിക നാൾ നാഗിനുകൾക്കു മുമ്പിൽ പിടിച്ചു നില്കാൻ ആയില്ല…

അവരുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരുന്നു. ഒടുക്കം ഒന്നോ രണ്ടോ പേര് മിച്ചം വന്നു.. അവരെ നാട്ടിലേക്ക് ഞങ്ങൾ ക്ഷണിച്ചെങ്കിലും തോൽവി മരണത്തെക്കാൾ നീചമായി കാണുന്ന അവർ അതിനു കൂട്ടാക്കിയില്ല ഒടുക്കം ഗരുഡനമാരുടെ വംശം തന്നെ ഇല്ലാതെ ആയി. അതോടെ ഗ്രാമത്തിലേക്കുള്ള നാഗിനുകളുടെ പ്രവേശനം സുഗമാമായി…

അവരെ നാട് കടത്തിയതിന് നാട്ടിലെ സ്ത്രീകളോടും പുരുഷന്മാരോടും ഒരു പോലെ വൈരാഗ്യം ഉണ്ടായിരുന്ന അവർ വീണ്ടും അക്രമം അഴിച്ചു വിട്ടു.നാട്ടുകാരെല്ലാം ഒറ്റകെട്ടായി അവരെ ചെറുക്കാൻ ഉപാസനം തുടങ്ങി.

അതിനു ഭംഗം വരുത്തിയ അവർ ഗ്രാമവാസികളുമായി ഉടമ്പടിയിൽ എത്തി. അവർ രാത്രി മാത്രമേ ഗ്രാമത്തിൽ കടക്കുകയൊള്ളു അതും അതിഥികൾ ആയി മാത്രം അവരെ പരിചരിക്കുക അവർക്ക് വേണ്ടതെല്ലാം നൽകുക എന്നാൽ നാട്ടിലുള്ളവരെ പകൽ ഒന്നും അവർ ചെയ്യില്ല…ക്ഷണമില്ലാതെ ഒരു കുടിലിൽ പോലും അവർ പ്രവേശിക്കില്ല…

കൂടാതെ നാട്ടിൽ ജനിക്കുന്ന എല്ലാം ആൺകുഞ്ഞുങ്ങളെയും പ്രായപൂർത്തി ആകുന്നതിന്റെ മുമ്പ് കാട്ടിൽ ഒരു ദിവസം താമസിപ്പിക്കണം എന്നും അവരിൽ ഗരുഡവംശം ഉറങ്ങി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിൽ മുളയിലേ നുള്ളാനും സമ്മതിക്കണം…

അതായിരുന്നു ഉടമ്പടി. ഞങ്ങളെക്കാൾ വളരെ ഏറെ ശക്തരും ജീവൻ അപഹാരിക്കാതെ നഗ്ന നേത്രം കൊണ്ട് നോക്കാൻ പോലും ആകാത്ത, അവർ വച്ച ഉടമ്പടി ഞങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നു.. അത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു…. ”

ഇത്രയും പറഞ്ഞു അവൾ വലിയൊരു നെടുവീർപ്പു വിട്ടു ഞാനും അതുപോലെ തന്നെ വലിയൊരു നെടുവീർപ്പും വിട്ടു.അവൾ ഇത്രയും നന്നായിട്ടു മലയാളം പറഞ്ഞതിൽ ചെറിയ അത്ഭുതം തോന്നിയെങ്കിലും അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഈ കാടിന്റെയും നാടിന്റെയും ഹിസ്റ്ററി ആണ്.

Leave a Reply

Your email address will not be published. Required fields are marked *