കന്യകൻ 2
Kanyakan Part 2 | Author : Sorrow
[ Previous Part ] [www.kkstories.com ]
പിന്നീട് ബോധം വരുമ്പോൾ പകൽ ആയിട്ടുണ്ടായിരുന്നു. ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ എല്ലാം എഫക്ട് വയറിൽ അറിയാൻ പറ്റുന്നുണ്ട് രണ്ടിന് പോകാൻ വല്ലാത്ത ശങ്ക പക്ഷെ കുടിലിനുള്ളിലെ മറയിൽ തീർത്ത ബാത്റൂമിൽ പോകാൻ ഒരു മടി അത് കൊണ്ട് തന്നെ സഹിച്ചു കാർത്തികയുടെ വരവിനായി കാത്തിരുന്നു.
അതുമല്ല ഇന്ന് വയറൊഴികെ ബാക്കി എല്ലാ ഭാഗത്തിനും നല്ല ഭേദം കാണുന്നുണ്ട് ചിലപ്പോൾ പുറത്തിറങ്ങാൻ സാധിച്ചേക്കും.
എന്റെ ജീപ്പിന്റെ അവസ്ഥ എന്താണെന്നറിയണം ഇന്നലെ കേട്ട ശബ്ദങ്ങളുടെ പൊരുൾ അറിയണം എന്ത് കൊണ്ടാണ് ഇവിടെ രാത്രി ആരും പുറത്തുറങ്ങാത്തത് എന്നറിയണം ഇന്നലെ എന്നെ കാർത്തികയുടെ ശബ്ദത്തിൽ വന്നു വാതിലിൽ തട്ടി വിളിച്ചതാരാണെന്നറിയണം എന്റെ അമ്മയേം അച്ഛനേം കുറിച്ച് അന്വേഷിക്കണം ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് നോക്കണം ഇല്ലെങ്കിൽ ചേച്ചിയെ വിളിക്കണം,
എന്താണ് അല്ലെങ്കിൽ ആരാണ് ഈ നാഗിൻ എന്ന് അറിയണം അങ്ങനെ ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി കഴിഞ്ഞപ്പോയെക്കും വാതിൽ തുറന്നു കാർത്തിക ഉള്ളിലേക്ക് വന്നു. ഒരു ഇളം ചുവപ്പ് നിറത്തിലുള്ള ഹാഫ് സാരി ആയിരുന്നു വേഷം.
ഒരു നിമിഷം ഞാൻ എന്റെ വയറിനെ മറന്നു നോക്കി നിന്ന് പോയി. ആ ഒരു ഡ്രെസ്സിൽ അവളെ കാണാൻ എന്തെന്നറിയില്ല ഒരു പ്രേത്യേക ഭംഗി.അവളുടെ ബോഡി എല്ലാം സ്കാൻ ചെയ്തു മുഖത്തേക്ക് നോക്കിയപ്പോഴാണ് അവളുടെ മുഖത്തെ ആശങ്ക ഞാൻ ശ്രേദ്ധിച്ചത്. അവടെ നിന്ന് എന്നെ ശെരിക്കു ശ്രേദ്ധിച്ച ശേഷം ഞാൻ ഒരു ചെറിയ ചിരി കൊടുത്തപ്പോൾ ആണ് അവളുടെ മുഖത്തെ ആശങ്ക മാറി ഒരു ചെറിയ ചിരി ചുണ്ടിൽ വിരിഞ്ഞത്.
“എന്താ നോക്കി നിക്കണേ… ജീവനുണ്ടോ ന്നു നോക്കുവാണോ ഞാൻ വാതിൽ തുറന്നില്ല ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു. അപ്പൊ തന്നെ അവൾ ഒന്ന് കുണുങ്ങി ചിരിച്ചു കൊണ്ട് എന്റെ കട്ടിലിൽ വന്നിരുന്നു