ഓടി വന്ന കാരണം ആയിരിക്കും വിയർത്തു. Ac കൂട്ടി ഇട്ടു ഞാൻ.
“എന്താണ് രണ്ടാളും എന്നെ വിളിച്ചത്..”
“നമുക്ക് ഒരു ടൂർ പോയാലോ?”
“ഡാ കുഞ്…”
“നീ കുഞ്ഞിന് ഉള്ള പാൽ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തിട്ട് ഇല്ലേ.”
“ആം മൂന്നു ദിവസത്തേക്കു ഉണ്ട്.”
ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു ജൂലിയെ വിളിച്ചു.. ഞാനും ദീപ്തിയും നിന്റെ തള്ളയും ഒരിടം വരെ പോകുവാ.. മറ്റന്നാൾ എത്തും എന്ന് പറഞ്ഞു. കുഞ്ഞിന് ഉള്ളത് ഒക്കെ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു.
രേഖയും അടുത്ത് ഉണ്ടായിരുന്നു… അവൾ ഫോൺ മേടിച്ചിട്ട് കുഞ്ഞിനെ ഞങ്ങൾ നോക്കിക്കോളാം ഏട്ടൻ ദീപ്തി ചേച്ചിയെ നാട് മുഴുവനും ചുറ്റി കറക്കിട്ട് കൊണ്ട് വന്നാൽ മതി. അങ്ങെനെ എങ്കിലും ചേച്ചി സൂര്യ വെളിച്ചം അടിക്കട്ടെ എന്ന് പറഞ്ഞു ചിരി ആയിരുന്നു പെണ്ണുങ്ങൾ.
വേറെ ഒന്നും അല്ല ദീപ്‌തി അങ്ങനെ ചേട്ടൻ മരിച്ച ശേഷം വെളിയിലെക് ഒന്നും ഇറങ്ങാൻ മടി ആയിരുന്നു.
ഇപ്പോഴും ഉണ്ട്… ഹോസ്പിറ്റൽ -വീട് അങ്ങനെ അങ്ങ് പോകുന്നു. ഇടക്ക് അമ്പലത്തിൽ എന്റെ ഒപ്പം വരും.
അല്ലാതെ ആ പെണ്ണിന് ഒരു ഇടത്തെക്കും പോകാൻ താല്പര്യം ഇല്ലാ.
ഫോൺ വെച്ച ശേഷം.
ഞാൻ വണ്ടി തിരിച്ചു നേരെ ഹൈ റേഞ്ചിലേക്ക്…
അപ്പൊ തന്നെ ദീപ്‌തി എനിക്ക് ഉടുക്കാൻ ഡ്രസ്സ് ഒന്നും ഇല്ലാ എന്ന് പറഞ്ഞു.
അപ്പൊ തന്നെ എലിസബത്. “പത്തു നൂറു വർഷം മുൻപ് ഇവിടെ ഉള്ള ആരും തുണി ഉടുത്തിരുന്നില്ല.”
എലിസബത് റിപ്ലൈ അടിച്ചു. അതിന് ഒരുള്ളക് ഉപ്പേരി എന്നപോലെ ദീപ്തിയും പറഞ്ഞു. “പത്തു നൂറു വർഷം പഴക്കം ഉള്ള ഈ മൊതലിനെ എന്തിനാ അജു ഒക്കത് വെച്ച് കൊണ്ട് നടക്കുന്നെ.. എന്നെപോലെ പുത്തൻ സാധനം ഇരിക്കുമ്പോൾ.”
“ഡീ…. ജൂലി പറഞ്ഞപോലെ തന്നെ ഇവളെ പറഞ്ഞു തോൽപിക്കാൻ എനിക്ക് ആകും എന്ന് തോന്നണില്ല അജു.”
ദീപ്തി ചിരിച്ചിട്ട് പിന്നിൽ നിന്ന് എലിയയുടെ ഇടുപ്പിൽ കികിളി കൂട്ടി യാ ശേഷം പറഞ്ഞു.
“ഓൾഡ് ആണേലും ക്വാളിറ്റി സാധനം അല്ലെ അജു.. കണ്ടാൽ പറയോ 41 വയസ്സ് പ്രായം, രണ്ട് പെൺകുട്ടികളുടെ അമ്മ അതും അമ്മ ആകാൻ പോകുന്ന കുട്ടിയുടെ അമ്മ.