“ഇത് തന്നെയാ നാല് വർഷം മുന്നേ എന്നോട് തന്നെ പറഞ്ഞത്…
പക്ഷേ സത്യത്തെ മറച്ചു വെക്കാൻ കഴിയില്ല ദീപ്തി.”
“അജു നീ എന്നാടാ പറയുന്നേ.”
“ഞാനും നീയും രേഖയും……
പിന്നെ ഗായത്രി യും ഇടയായി പോയ…. ഒരു കൂട്ടം ആളുകൾ ചെയ്ത കൂട്ടകൊലകളിൽ ഒന്ന് മാത്രം.”
ദീപ്പു എന്റെ അടുത്തേക് വന്നു.
പിന്നെ എന്താ നടന്നെ എന്ന് പറയാൻ പറഞ്ഞു.
ഞാൻ വള്ളി പുളി തെറ്റാതെ എല്ലാം പറഞ്ഞു അവസാനം എലിയ എല്ലാത്തിനെയും കൊന്ന കാര്യം ഉൾപ്പടെ മുഴുവനും പറഞ്ഞു നിർത്തി.
ദീപ്പു പൊട്ടിക്കരഞ്ഞു എന്റെ നെഞ്ചിൽ കിടന്നു.
എലിസബത് അവളെ തണുപ്പിച്ചു.. പക്ഷേ അവൾ പൊട്ടിക്കരഞ്ഞു. അവളെ കൂട്ടി ഞങ്ങൾ ബെഡ്‌റൂമിൽ എത്തി..
അവൾ എങ്ങി എങ്ങി കരഞ്ഞു കൊണ്ട് ഇരുന്നു.
എലിസബത് എന്നോട് പറഞ്ഞു അവളുടെ സങ്കടം മുഴുവനും തീരട്ടെ എന്ന്.
അവസാനം അവൾ എന്റെ മടിയിൽ കിടന്നു ഉറങ്ങി പോയി.
അന്ന് എനിക്ക് മനസിൽ ആയി പെണ്ണിന് എന്തും ഉൾകൊള്ളാൻ ഉള്ള കപ്പാസിറ്റി ഒന്നും ഇല്ലാ എന്ന്.
ഇത് അറിഞ്ഞ എനിക്ക് അപ്പൊ ഉണ്ടായ അവസ്ഥ യും ഞാൻ ആലോചിച്ചു കൊണ്ട് ഇരുന്നു.
പിറ്റേ ദിവസം കലങ്ങിയ കണ്ണ് കളോടെ അവൾ എഴുന്നേറ്റ്.
എലിയ അപ്പോഴേക്കും ചൂട് ചായ ഉണ്ടാക്കി കൊണ്ട് വന്നു അത് അവൾ പയ്യെ കുടിച്ചു കൊണ്ട് എന്നോട് ഒരു ചോദ്യം ചോദിച്ചു.
“അജു എനിക്ക് പേടി ആവുവാടാ….
ഇത് രേഖ അറിഞ്ഞല്ലോ? അവളുടെ മെന്റൽ ഹെൽത്? അവള് താങ്ങോവോടാ?”
“ഒരു ദിവസം പറയണം അല്ലാതെ പറ്റില്ല.
ഒന്നില്ലേ അവൾ തേടി പിടിക്കണം.”
(തുടരും )
നിങ്ങളുടെ കമന്റ്‌സ് എഴുതണം. ലേറ്റ് ആയി എന്ന് അറിയാം. ഓരോ വർക്ക് കൺസ്ട്രക്ഷൻ ചെയുമ്പോൾ എഴുതാൻ മറന്ന് പോകും.
ഇതും കഴിഞ്ഞ ശേഷം ഞൽ ജലവും അഗ്നിയും എഴുതി തീർത്തു.
പാർട്ട് ആയി വരുന്ന കഥകൾ എഴുത്തു നിർത്താൻ പോകുക ആണ്.
കൂടുതൽ സമയം എന്റെ പോകുന്നത് തന്നെ ട്വിറ്റെർ (X) ലവ് സ്റ്റോറി എഴുതി ഇടുന്നത് കൊണ്ട് ആണ്. പിന്നെ യാത്രകൾ ആണ്… ഒരിടത്തും ഉറച്ചു നികത്തില്ല 🤪.