പലരുടെയും സംസാരം കേൾക്കാൻ മാത്രം യോഗ്യൻ ആയി ആ ഹോസ്പിറ്റൽ ചെയറിൽ ഞാൻ ഇരുന്നു…………..
ആകെ ഉണ്ടായിരുന്ന ഒരു പ്രതിക്ഷ അമ്മയും രേഖയുടെ അനിയനും ആയിരുന്നു.
അവരും രാവിലെ ആയതോടെ എന്നെ ഇട്ടേച് പോയി.
സത്യം പറഞ്ഞാൽ അന്ന് എനിക്ക് ശരീരം മാത്രേ ഉണ്ടായിരുന്നു ഉള്ളു ജീവൻ നഷ്ടം ആയി എന്ന് വരെ തോന്നി.
എല്ലാം നഷ്ടപെട്ട എന്റെ മുന്നിലേക്ക് ഒരു ബില്ലും വന്നു മൂന്നുലക്ഷം രൂപ അവിടേയും “കാശ് ”
6പേരുടെ ചേദ്ധക്ക് തീ കൊളുത്തുമ്പോൾ പിന്നീട് ഉള്ള എന്റെ ജീവിതം എന്താകും എന്ന് എനിക്ക് ഉറച്ച വിശ്വസം ഉണ്ടായിരുന്നു.
രണ്ട് മൂന്നു മാസം അങ്ങ് പോയി… പിന്നട് ഓരോന്ന് ആയി നഷ്ടപെടാൻ തുടങ്ങി.
പഠനം മുടങ്ങി.
രണ്ട് പെണ്ണുങ്ങൾ… എന്ത് എന്ന് ഉള്ള ഒരു വഴിയും മുന്നിൽ ഇല്ലാതെ പോയി.
അപ്പൊ എന്നെ വീണ്ടും തോൽപിക്കാൻ ഒരു ശ്രമം നടത്തി രേഖ… എന്തോ ഭാഗ്യം അവളെ എനിക്ക് നഷ്ടം ആയില്ല.
പിന്നെ അന്ന് ഒന്ന് തീരുമാനിച്ചു… മുങ്ങി കൊണ്ട് ഇരിക്കുന്ന കപ്പാലിൽ നിന്നാൽ അത് നമ്മുടെ ജീവനും ഇല്ലാതെ ആകും.
പിന്നെ എല്ലാം വിറ്റ് കടവും എല്ലാം അടച്ചു ബാക്കി ഉള്ളത് കൊണ്ട് ആണ് ഞങ്ങൾ ആ നാട്ടിലേക്കു ചെല്ലുന്നേ.
ഒരു കുഞ്ഞി വീടും വാങ്ങി… അവിടെ തന്നെ ഇരുന്നു വളരാൻ നോക്കി പിന്നെ ചെറിയ പെയിന്റ് പണിക്ക് ഒക്കെ പോയി വീട്ടിലെ അടുക്കള എപ്പോഴും പ്രവർത്തന സാജം ആക്കി. ………….
ദീപ്പു ഇടക്ക് കയറി പറഞ്ഞു…
അജു എല്ലാം മറന്നത് അല്ലെ ഇനി അതൊന്നും ആലോചിച്ചു മൂഡ് കളയണ്ടാ.
എന്ന് പറഞ്ഞു അവൾ എഴുന്നേറ്റ് വീട്ടിലേക് പോകാൻ നേരം ഞാൻ പറഞ്ഞു.
“ആ ആറു പേരുടെ മരണത്തിന് കാരണം ആയ ആ ആക്‌സിഡന്റ് ഒരു കുട്ടകൊലപാതകം ആണെന്ന് നമ്മൾ കരുതിയോ ദീപ്‌തി. ”
ഞാൻ പറഞ്ഞു നിർത്തി.
ദീപ്പു ഞെട്ടി എന്റെ എന്റെ നേരെ നോക്കി.
“അജു നീ ചുമ്മാ പലതും പറയരുത് കേട്ടോ.”