അവസാനം ചേട്ടൻ ജോലിക്ക് വേണ്ടി അനോഷണം തുടങ്ങി.
അവസാനം ഒരു ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജോലി കിട്ടിയതോടെ ഞങ്ങൾ വീണ്ടും ജീവിതത്തിലേക്കു വന്നു.
അപ്പോഴേക്കും എന്റെ വിട്ടുകാർക് ദീപ്തിയെ ഒരു മകൾ ആയി കാണാനും സ്നേഹിക്കാനും തുടങ്ങി.
അമ്മക് നൂറു നാക്ക് ആയി ഇവളെ കുറിച്ച് പറയുമ്പോൾ.
പെട്ടു പോയത് പാവം രേഖ.
അവളുടെ അമ്മ ആണേൽ ദീപ്തിയെ കണ്ട് പഠിക്കണം എന്ന് പറഞ്ഞു ടോർച്ചർ ചെയ്യാൻ തുടങ്ങി.
പക്ഷെ രേഖയും നീയും ഫ്രണ്ട് ന്റെ അപ്പുറം ആയി കഴിഞ്ഞു ഇരുന്നു എന്ന് എനിക്ക് മനസിൽ ആയിരുന്നു.
ഞാൻ എന്ത് ചെയ്താലും എന്റെ അമ്മ അറിയുന്നതിന് മുന്നേ അത് നീ അവളെ വിളിച്ചു അറിക്കും.
സ്പിയി ഓഫ് മൈ ഹൗസ്.. ഞാൻ മനസിൽ പറഞ്ഞു കൊണ്ട് ഇരുന്ന സെന്റൻസ് ആയിരുന്നു.
അവസാനം എന്റെ ചേട്ടൻ ആ ഫിനാൻഷ്യൽ സ്ഥാപമത്തിൽ വളരെ പെട്ടന്ന് തന്നെ മാനേജർ പൊസിഷൻ എത്തി.
ചേട്ടന്റെയും നിന്റെ മനസിൽ പുതിയ വീടും സോപ്നം വന്നു ചേർന്ന്.
അച്ഛനും അമ്മക്കും അത് ഇഷ്ടം ആയി.
അന്നും അച്ഛൻ ഒരു വാക്കുകൾ പറഞ്ഞു. ‘കാശ് ഉള്ളപ്പോൾ ആണ് ഇതൊക്കെ നടക്കു ‘
അതേ അവിടേയും ‘കാശ് അല്ലെ മണി ‘
പിന്നീട് ലോൺ ആയി അതായി വീട് പണി തുടങ്ങി.. കൈയിൽ കാശ് തീർന്നു കൊണ്ട് ഇരുന്നു… എല്ലാം പിന്നെ ചേട്ടന്റെ കൈയിൽ നിന്നുള്ള വരുമാനതെ ആശ്രയിച്ചയി മാറി.
ഒരു രാത്രി… ഒരു രാത്രി…
പുലർച്ചെ എന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേക്കുന്നെ…
ഹോസ്പിറ്റലിലേക്ക് വരാൻ ആയിരുന്നു ആ വിളി എത്തിയെ… ചേട്ടന്റെ വണ്ടി എംസി റോഡിൽ ഒരു ആക്‌സിഡന്റ് പെട്ടു എന്ന് ഉള്ള ഒരു പോലീസ് കാരന്റെ സംസാരത്തിൽ… എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്ന് പോയി.
പിന്നെ എങ്ങനെയോ ഹോസ്പിറ്റൽ എത്തിയ ഞാൻ കാണുന്നത്.. എന്താ നടക്കുന്നെ പോലും അറിയാതെ ആയിരുന്നു..
അവസാനം ഞാൻ അവിടെ ഇരുന്നു പോയാടി…
എല്ലാം എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാൻ അറിഞ്ഞ നിമിഷം ആയിരുന്നു.