“കുറച്ചു സീരിയസ് ആയാ കാര്യം തന്നെയാ… നാല് വർഷം മുന്നേ തന്നെ ഞാൻ നിന്നിൽ നിന്നും രേഖയിൽ നിന്നും മറച്ചു വെച്ചാ.ഒരു കാര്യം.”
അപ്പൊ തന്നെ ദീപുനു മനസിൽ എന്തോ പോലെ തോന്നി എന്നെ തന്നെ നോക്കി. കാരണം ഞാൻ ഒന്നും അവളിൽ നിന്ന് മറച്ചിരുന്നില്ല എന്നാ സത്യം അവിടെ പൊളിയുക ആയിരുന്നു എന്ന് എനിക്ക് മനസിൽ ആയി.
അവൾ എന്നെയും എലിയയെയും നോക്കി.
പിന്നെ ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് കേൾക്കാൻ അവളും റെഡി ആയി.
ഞാൻ പറയാൻ തുടങ്ങി.
ദീപ്‌തി.
ഈ പേര് ഞാൻ കേൾക്കുന്നത് തന്നെ എന്റെ ചേട്ടൻ ശിവ എന്റെ അടുത്ത് വന്നു പറയുമ്പോൾ ആയിരുന്നു.
നല്ല കുട്ടി ആടാ… എനിക്ക് അവളെ ഇഷ്ടം ആയിരുന്നു പക്ഷേ അവരുടെ വീട്ടുകാർ സമ്മതം തന്നില്ല.
എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് പേടിച്ചു ആവാം എന്നോട് വന്നു പറഞ്ഞേ.
വീട്ടിലും നാട്ടിലും കോളേജിലും തല്ലിപ്പൊളി ആയി നടക്കുന്ന എനിക്ക് എന്റെ ചേട്ടനിൽ നിന്ന് കിട്ടിയാ ആദ്യ കൊട്ടേഷൻ എന്ന് വേണേൽ പറയാം.
പിന്നെ ഒന്നും നോക്കില്ല നിന്റെ അഡ്രെസ്സ് വാങ്ങി നിന്റെ വീട്ടിലേക് വിട്ടു.
നിന്റെ വീട്ടിൽ ചെന്നപ്പോൾ എന്താ മകൾ അച്ഛനെ യും ചേട്ടനെയും തന്തക്ക് വിളിച്ചു കളിക്കുന്നു.
അതും ബാഗ് എടുത്തു കൊണ്ട് എന്റെ ഒപ്പം ഇറങ്ങി വന്നു.
ഞാൻ ആണേൽ ആ ദേഷ്യത്തിൽ ഇവളുടെ ചേട്ടനോട്ടും കൊടുത്തു ഒന്ന് രണ്ടു.
പിന്നെ ചേട്ടനെയും വിളിച്ചു ഇവരുടെ കല്യാണം കഴിച്ചു വീട്ടിലേക് കൊണ്ട് വന്നപ്പോൾ.
എന്റെ അച്ഛന്റെയും അമ്മയുടെ ഒരു ചോദ്യം ഉണ്ടായിരുന്നുഎന്റെ ചേട്ടനോട് ഇവളെ നീ എങ്ങനെ നോക്കും.. നമ്മൾ തന്നെ രണ്ട് അറ്റം കുട്ടിമുട്ടിക്കാൻ പെടാപാട് പെടു അപ്പൊ എങ്ങനെ. അവിടേയും വന്നത് ‘ കാശ് ‘ എന്നാ പോയിന്റ്.
പക്ഷേ രേഖ ചാടി കയറി ദീപ്തിയെ അങ്ങ് ഇഷ്ടപ്പെട്ടു പോയി. ശിവ അവളോടും ദീപ്തിയെ കുറിച്ചു എന്നോട് പറയുന്നതിന് മുന്പേ പറഞ്ഞിരുന്നു.
പിന്നീട് ഞങ്ങളുടെ കുടുംബ ബജറ്റ് അങ്ങ് തെറ്റി…