ചുറ്റും ആരും ഇല്ലാത്ത ഒരു ഒറ്റപെട്ട സ്ഥലം. യുക്കലി മരങ്ങളാൽ നിറഞ്ഞ ഒരു റോഡിൽ കൂടെ അങ്ങോട്ട് പോയി.
അങ്ങനെ അവൻ പറഞ്ഞ വീട് എത്തി.
ആദ്യവശ്യം കൊള്ളാവുന്ന ഒരു ചെറിയ വീടും മുറ്റത് ഒരു ഗാർഡൻ തന്നെ ഉണ്ട്.
ധാരാളം പൂക്കൾ ഒക്കെ ഉള്ള കുറയെ ചെടികളും അവിടെ ഉണ്ട്.
ഒറ്റ നോട്ടത്തിൽ ദീപ്തിക്കും ഏലിയാകും എനിക്കും ആ വീട് ഇഷ്ടപ്പെട്ടു പോയി.
ഒപ്പം ആ ഗാർഡനും.
ആരോ നന്നായി ഈ സ്ഥലം നോക്കുന്നു ഉണ്ടെന്ന് മനസിലായി.
ഞാൻ വണ്ടി വീടിന്റെ മുറ്റത് കൊണ്ട് പോയി ഇട്ട്.
അപ്പോഴേക്കും അവളുമാർ ചാടി ഇറങ്ങി ആ വീടിന്റെയും ആ സ്ഥലത്തിൻെയും ഭംഗി ആസ്വദിച്ചു.
ചുറ്റും ഒരു കുഞ്ഞു പോലും ഇല്ലാത്ത കണ്ണെത്താ ദൂരം പറന്നു കിടക്കുന്ന തേയില പ്ലാന്റേഷെലെ ചെടികൾ.
ഒപ്പം ഗാർഡനിൽ വിരിഞ്ഞു നിൽക്കുന്ന പല തരത്തിൽ ഉള്ള റോസാ പൂക്കൾ.
എലിയ വീട് തുറക്കാൻ നോക്കിയപ്പോൾ അതു ലോക്ക് ആണ്.
ഞാൻ പട്ടായെ വിളിച്ചപ്പോൾ.
ഇപ്പൊ കൊണ്ട് തരും നിങ്ങൾ അവിടെ ഒക്കെ ചുറ്റി കാഴ്ച കണ്ണ് എന്ന് പാട്ട പറഞ്ഞു ഫോൺ വെച്ചതും…
രണ്ട് കുഞ്ഞി കൊച്ചുങ്ങൾ സൈക്കിൾ പഞ്ഞു വരുന്നത് ഞങ്ങൾ കണ്ടു…
ഞങ്ങളുടെ മൂന്നു പേരുടെ നോട്ടം അവന്മാർ സൈക്കിൾ വരുന്ന സ്റ്റൈലും വന്നു ഞങ്ങളുടെ അടുത്ത് പാളിച്ചു നിർത്തി ട്ട്…
അണ്ണാ ഇന്നാ ചാപ്പി എന്ന് പറഞ്ഞു. പുറകിൽ ഇരുന്ന പയ്യൻ താക്കോൽ എടുത്തു എനിക്ക് തന്നു.
അവർ തിരിച്ചു പോകാൻ നേരം.
എലിയ അവളുടെ കൈയിൽ ഇരുന്ന ഡയറി മിൽക്സ് ന്റെ ചോക്ലേറ്റ് രണ്ട് പേർക്കും കൊടുത്തു.
അവർ ഹാപ്പി ആയി തിരിച്ചു പോയി.
ദീപ്‌തി ആണേൽ എലിയയെ ക്ലോസ് വാച്ചിങ് ആണ്.
എലിയ ഒറ്റയടിക്ക് ആ കുട്ടികളെ രണ്ടിനെയും അവളുടെ കൂട്ടുകാർ ആക്കി മാറ്റി.
പിന്നെ അവർ പോയി കഴിഞ്ഞു.
എലിയ ഡോർ തുറന്നു.
വൗ… എന്നൊരു ശബ്ദം ആയിരുന്നു.
അതി സുന്ദരം ആയ ഫർണിച്ചർ എല്ലാം കിടു തന്നെ.