സാംസൻ 10 [Cyril] [Climax]

Posted by

“കേട്ടോ മോനെ..!” ചായ കുടി കഴിഞ്ഞ് ചായ കപ്പ് ഞാൻ കഴുകി വച്ച ശേഷം അമ്മായി എന്നെ നോക്കി പറഞ്ഞു, “ഒന്നര മാസത്തില്‍ സാന്ദ്രെടെ വിസ റെഡിയാവും. കുറച്ച് മുന്‍പ് കോൾ വന്നിരുന്നു.”

അമ്മായി പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. എന്നിട്ട് സാന്ദ്രയെ നോക്കി. പക്ഷെ ഒന്നും കേട്ടില്ല എന്നപോലെ അവള്‍ ജോലി തുടർന്നു.

ഞാൻ ജൂലിയെ നോക്കി. അവള്‍ പുഞ്ചിരിച്ച ശേഷം അവളും ജോലി തുടർന്നു.

“ഡേറ്റ് ഉറപ്പായോ..?” ഞാൻ ചോദിച്ചു.

“ഇല്ല, ഒരാഴ്ചയിൽ അറിയാൻ കഴിയും. പിന്നെ പഠിത്തം കഴിഞ്ഞു വന്നതും ഇവളേ കെട്ടിച്ചു വിടണം…” അമ്മായി പറഞ്ഞു.

“അയ്യട എനിക്ക് ഇവിടത്തെ ചെക്കനെ ഒന്നും വേണ്ട.. ഞാൻ അവിടേയുള്ള നല്ല ചെക്കനെ നോക്കി കെട്ടും.” സാന്ദ്ര ചിരിച്ചുകൊണ്ട് ആരെയും നോക്കാതെ തമാശ പോലെ പറഞ്ഞു.

അതുകേട്ട് ഞങ്ങൾ ചിരിച്ചു. അമ്മായിയുടെ മുഖത്ത് സന്തോഷം ഞാൻ കണ്ടു. സാന്ദ്ര കെട്ടാന്‍ സമ്മതിക്കും എന്ന വിശ്വാസം ആയിരിക്കും കാരണം.

“ചേട്ടൻ ഇരിക്കൂ, ദാ കാപ്പി ഇപ്പൊ റെഡിയാവും..” ജൂലി പറഞ്ഞു.

അങ്ങനെ കാപ്പിയും കുടിച്ച് ഞാൻ ഇറങ്ങി. ഇന്നാണ് അങ്ങോട്ട് ചെല്ലാൻ ദേവി ആവശ്യപ്പെട്ടിരുന്നത്. ഞാൻ ആദ്യം മാളിൽ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി. ഒന്‍പത് മണിവരെ ഞാൻ മാളിൽ നിന്നു. ശേഷം ബൈക്ക് എടുത്തുകൊണ്ട് നേരെ ദേവിയുടെ വീട്ട് ലക്ഷ്യമാക്കി വിട്ടു.

ഗേറ്റ് തുറന്ന് അകത്തു കേറി അതിനെ അടച്ച ശേഷം വണ്ടി ഞാൻ മുറ്റത്ത്‌ കൊണ്ടു നിര്‍ത്തി. എന്റെ വണ്ടിയുടെ ശബ്ദം കേട്ടാല്‍ ദേവാംഗന ആന്റി പുറത്തേക്ക്‌ വരുന്നതാണ്‌ പതിവ്.. പക്ഷേ ആന്റി ഇന്നു വന്നില്ല. ഒരുപക്ഷേ അകത്ത് എന്തെങ്കിലും ജോലി തിരക്ക് ആയിരിക്കും.. ചിലപ്പോ ബാത്റൂമിൽ ആവും. എന്നാൽ ദേവിയും പുറത്തേക്ക്‌ വന്നില്ല.

പ്രധാന വാതില്‍ വെറുതെ ചാരി മാത്രമാണ് ഇട്ടിരുന്നത്. അതുകൊണ്ട്‌ ഞാൻ നേരെ അകത്തു ചെന്ന് ഹാളില്‍ നിന്നു. അവിടെ ആരെയും കണ്ടില്ല.

“ആന്റി….?” ഞാൻ വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞിട്ടും ആരും വന്നില്ല.

“ദേവി…?” ഞാൻ ഉറക്കെ വിളിച്ചു. പക്ഷേ അവളും വിളി തന്നില്ല.. പുറത്തും വന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *