നജ്മ : പിന്നെന്തിനാണ്ണാവോ മൂഡ്..
ഹരി പതിയെ മിററിലൂടെ പുറകോട്ട് നോക്കി, വീണ്ടും രണ്ടുപേരും പൊട്ടിച്ചിരിച്ചു…
നജ്മ : നിനക്ക് ലൈൻ ഒന്നും ഉണ്ടായിരുന്നില്ലേ??
ഹരി : ഇഷ്ടംപോലെ…
നജ്മ : അത് നിന്നെ കണ്ടാലും പറയും…
ഹരി ഒന്ന് പുഞ്ചിരിച്ചു…
ഹരി : അതെന്താ നെജ്ജു അങ്ങനെ പറഞ്ഞത്..
നജ്മ : അല്ല, കാണാൻ അത്രക്കും ഉണ്ട്… അതുകൊണ്ട് ലൈൻ ഇല്ലാതിരിക്കാൻ വഴി ഇല്ല… അതുകൊണ്ട് പറഞ്ഞതാ..
ഹരി : ലൈൻ ഇന്ന് വരും നാളെ പോവും, മറ്റന്നാൾ പുതിയത് വരും വീണ്ടും പോവും… അങ്ങനെ റിപ്പീറ്റ് അടിച്ചു കളിക്കും…
നജ്മ : അത് ശെരി, അപ്പോ നീയൊരു പബ്ലിക് പ്രോപ്പർട്ടി ആണല്ലേ..
ഹരി : ശി…. നീ പറഞ് പറഞ് എന്നെ പിഴപിക്കാതിരുന്ന മതി…
നജ്മ : കണ്ടാലും പറയും… സത്യം പറ നിനക്ക് ഇതുവരെ ബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..
ഹരി : ഉണ്ടായിരുനെടി… കുറേ ഉണ്ടായിരുന്നു…കുറെയെണ്ണം അവരായിട്ട് കളഞ്ഞിട്ട് പോയി, കുറെയെണ്ണം ഞാനായിട്ട് കളഞ്ഞിട്ട് പോയി.. അല്ല, ഇനി പോയില്ലെങ്കിലും കെട്ടാൻ ഒന്നും പറ്റില്ലായിരുന്നു..
നജ്മ : അതെന്താ??
ഹരി : എന്നിട്ട് വേണം അവറ്റകളുടെ ഭർത്താക്കന്മാർ എന്നെ തല്ലി കൊല്ലാൻ..
രണ്ടുപേരും വീണ്ടും ചിരിച്ചു…
നജ്മ : (കുറച്ച് സീരിയസ് ആയി )… ടാ അപ്പോ ഇനി ജീവിതകാലം മുഴുവൻ നീ തനിച്ചിരിക്കാൻ പോവുവ്വാണോ??
ഹരി : തൽകാലം ഇങ്ങനെ അങ്ങ് പോവട്ടെ, പിന്നെ ഭാവിയിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയാൽ അപ്പോ നോക്കാം, രണ്ടാം കേട്ടോ, മൂന്നാം കേട്ടോ ഒന്നും എനിക്ക് ഒരു പ്രശ്നം അല്ല.. അപ്പോ നോക്കാം..
നജ്മ : ഓ അപ്പോ ഭാവിയിൽ കെട്ടാനുള്ള പ്ലാൻ ഉണ്ട് അല്ലെ..
ഹരി : ഇത് വല്യ കഥ ആയലോ, നീ എന്നെ കെട്ടിക്കാൻ വന്നതാണോ??
നജ്മ : അതിനെന്തിനാ മാഷേ ചൂട് ആവുന്നേ… മയത്തിൽ പറഞ്ഞാൽ പോരെ..
ഹരി : എനിക്ക് കെട്ടാൻ മുട്ടുമ്പോ ഞാൻ മാഡത്തിനെ അറിയിച്ചോളാം, അപ്പോ താലിയും കൊണ്ട് വന്ന മതി..