നജ്മ : ഹരി കല്യാണം കഴിച്ചിട്ടില്ലേ??
ഹരി : ഇല്ല ഇത്ത..
നജ്മ : അതെന്താ..??
ഹരി ബാക്ക് മിററിലൂടെ അവളെ ഒന്ന് നോക്, അവളും അവനെ നോക്കി തന്നെ ഇരിക്കുകയായിരുന്നു… അവന് ഒരു ചിരി പാസ്സ് ആക്കി..
ഹരി : ഒന്നുല്ല ഇത്ത… വേണ്ടാന്ന് തോന്നി…
അവർ കുറേ കാര്യങ്ങൾ സംസാരിച്ചിരുന്നു…
നജ്മ : ഹരി, നേരത്തെ എവിടെ പോയതാ??
ഹരി : ഓ.. അത് ഞാൻ മറന്നു… ഇത്ത… അവിടെ ഒരു കവർ ഉണ്ട് അത് എടുത്തോ..
നജ്മ സൈഡിൽ ഉണ്ടായിരുന്ന ആ കവർ എടുത്തു..
ഹരി : അത് നിങ്ങൾക് ഞാൻ വാങ്ങിയതാ..
നജ്മ : ഞങ്ങൾക്കോ??
ഹരി : അതേ… ഇത്രയും കമ്പനി ആയി ദുബൈന്ന് ഒന്നും വാങ്ങിത്തരാൻ പറ്റിയില്ല, അതുകൊണ്ട് ഇപ്പോ വാങ്ങിയത്.. ഇത്ത അത് തുറന്ന് നോക്..
അവൾ അത് തുറന്നു, ആദിലിൻ ഒരു ഡ്രെസ്സും, ഷൂസും…. അസ്മക് ഒരു ചൈനും വാച്ചും… നജ്മ വീണ്ടും തിരഞ്ഞു… ഒരു അടിപൊളി വാച്ച് കൂടി ഉണ്ട്.. അവൾ അത് പതിയെ പുറത്തെടുത്തു..
ഹരി : അത് ഇത്തക് ഉള്ളതാ… ഇഷ്ടപ്പെട്ടോ എന്നൊന്നും അറിയില്ല, എന്റെ ഒരു ഐഡിയ വെച്ച് വാങ്ങിയതാ..
അവൾ ആ വാച്ച് തന്നെ നോക്കി… പല വാച്ചുകൾ അവൾ ഇതിനു മുൻപ് വാങ്ങിയിട്ടുണ്ട്… ജമാൽ വാങ്ങി കൊടുത്തിട്ടും ഉണ്ട് പക്ഷേ ഇതുപോലൊരു മോഡൽ അവൾ കണ്ടിട്ട് പോലും ഇല്ല..
നജ്മ : ഇതൊക്കെ എവിടെന്ന് ഒപ്പിച്ചു എടുക്കുന്നു എന്റെ ഹരി, എനിക്കൊന്നും കിട്ടാറില്ലലോ..
ഹരി : ഇത്തക് ഇഷ്ട്ടപെട്ടോ??
നജ്മ : പിന്നെ ഇഷ്ട്ടപ്പെടാതെ…
അവൾ ആ വാച്ച് കൈയിൽ അണിഞ്ഞു… ഹരിക്ക് കാണിച്ചു കൊടുത്തു..
ഹരി : കൊള്ളാം… ഇത്താക്ക് നല്ല പോലെ ചേരുന്നുണ്ട്..
അവൾ ഒന്ന് പുഞ്ചിരിച്ചു….
വണ്ടി വീണ്ടും മുൻപോട്ട് ഓടി…
ഹരി : ഇത്താക്ക് കുടിക്കാൻ വല്ലതും വേണോ??
നജ്മ : വേണ്ട ഹരി… ഇപ്പോ തന്നെ വയർ ഫുൾ ആ….