നജ്മ തല കുലുക്കി..
വൈറ്റെർ പുറത്ത് ഇറങ്ങിയതും ഹരിയുടെ ജീപ്പ് ഹോട്ടലിലേക് എത്തിയതും ഒരുമിച്ചായിരുന്നു… നേരെ പോയി കൈ കഴുകി വന്ന ഹരി ഹാട്ടിനുള്ളിൽ കയറി വന്നു ഒരു ചെയറിൽ ഇരുന്നു..
ഹരി : ഇത്തക്ക് കിട്ടിയില്ലേ??
നജ്മ : ഇപ്പോ തരാമെന്ന് പറഞ്ഞു…
ആദിൽ : ഹരിയേട്ടൻ എവിടെ പോയതാ…
ഹരി ഒന്ന് ചിരിച്ചു..
ഹരി : അതൊക്കെ ഉണ്ട് പിന്നെ പറയാം..
വൈറ്റെർ 2 മട്ടൺ ഫ്രൈഡ് റൈസ് ആയി വന്നു… ഹരിക്കും നജ്മക്കും കൊടുത്തു… നാല് പേരും നല്ല പോലെ കഴിച്ചു…
ഹരി : ആർകെങ്കിലും എന്തെങ്കിലും വേണോ? ഇപ്പോ പറയണം…
ആർക്കും ഒന്നും വേണ്ട… എലാവരും ഫുൾ…
ഹരി : നിങ്ങൾ കൈ കഴുകി വണ്ടിയിൽ പോയി ഇരുന്നോ.. ഞാൻ ബില്ല് അടച്ചിട്ട് വരാം..
ഹരി ബില്ല് അടക്കാൻ പോയി..
ഹരി തിരിച്ചു വരുമ്പോളേക്കും ആദിലും, അസ്മയും വണ്ടിയിൽ കയറി ഇരുന്നിരുന്നു… നജ്മ ഹരിയെയും കാത്ത് പുറത്ത് നിൽപ്പുണ്ട്..
ഹരി : ഇത്ത, വിട്ടാലോ??
നജ്മ : ആ, പോവാം…
രണ്ട് പേരും വണ്ടിയിൽ കയറി… ഹരി വണ്ടി എടുത്തു… നല്ല കലക്കൻ പാട്ടും ഇട്ടുകൊടുത്തു..
കുറച്ച് മുന്നോട്ട് എത്തിയപോളെക്കും ആദിലും അസ്മയും ഉറക്കം വീണിരുന്നു… ഹരി ബാക്ക് മിററിലൂടെ നജ്മയെ നോക്കി… അവൾ പുറത്തേക് നോക്കി ഇരിപ്പാണ്.. ഹരി മെല്ലെ പാട്ടിന്റെ സൗണ്ട് കുറച്ചു… നജ്മ അത് ശ്രദ്ധിച്ചു… അവൾ അവനെ ഒന്ന് നോക്കിയത് ഒരു മിന്നായം പോലെ അവന് ബാക്ക് മിററിലൂടെ കണ്ടു….
ഹരി : ഇത്ത, ക്ഷീണിച്ചോ??
നജ്മ : കുറച്ച്, രാവിലേ ഇറങ്ങി തിരിച്ചതല്ലേ..
ഹരി : ശെരിയാ…
നജ്മ : ഹരിക്ക് ക്ഷീണം തോന്നുന്നുണ്ടോ?
ഹരി : ഇല്ല ഇത്ത, ഇതൊക്കെ ശീലം ആയി… പണ്ടുമുതലേ യാത്ര എനിക്ക് ഇഷ്ട്ടമാ.. അത്കൊണ്ട് മടുക്കൂല..
നജ്മ : ആ, ഹരിയുടെ ഇൻസ്റ്റാഗ്രാം കണ്ടിരുന്നു… കുറേ സ്ഥലങ്ങൾ ഒക്കെ… എപ്പോഴു ട്രിപ്പ് തന്നയാണല്ലേ??
ഹരി : ഇതൊക്കെ അല്ലെ ഒരു ടൈം പാസ്സ് ആയി ഉള്ളു.. വേറെ എന്ത് ചെയ്യാനാ..