ഹരി : വാ നമുക്ക് ഭക്ഷണം കഴിക്കാം… കുറച്ച് ദൂരം യാത്ര ഉള്ളതല്ലേ…
നജ്മ : ആദി, വാ….. അസ്മ വാടി….
ആദിയും അസ്മയും ചാടി ഇറങ്ങി… ഹോട്ടലിലേക് നടന്നു…
ഹരി : ഇത്ത, എന്താ ഓഡർ ചെയ്യേണ്ടേ?? ഞാൻ ഓഡർ ചെയ്യാം നിങ്ങൾ വാഷ് റൂമിലേക്കു പോവാനുണ്ടെങ്കിൽ പോയിട്ട് വാ…
നജ്മ : എന്തായാലും കുഴപ്പം ഇല്ല ഹരി…
ഹരി ആദിലിനെയും അസ്മയെയും നോക്കി….
അസ്മ : എനിക്ക് ബിരിയാണിയും ബീഫ് ഫ്രയും മതി…
ആദിൽ : എനിക്ക് പൊറോട്ടയും ചിക്കൻ കറിയും…
ഹരി : ശെരി… ഞാൻ ഓഡർ ചെയ്യാം, നിങ്ങൾ പോയിട്ട് വാ…
നജ്മ അസ്മയെയും കൂട്ടി ലേഡീസ് സൈഡിലേക് നടന്നു, ആദിൽ മെൻസ് സൈഡിലേക്കും…
ഒരു 15 മിനുട്ട് കഴിഞ്ഞപ്പോൾ നജ്മയും അസ്മയും വന്നു… അപ്പോളേക്കും ആദിൽ പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു… ഹരിയെ അവിടെ എങ്ങും കാണുന്നില്ല…
വണ്ടിയും അവിടെ എങ്ങും ഇല്ല… ഒന്നും മനസിലാവാതെ നജ്മ ചുറ്റും നോക്കി… അവൾക് നേരെ ഒരു വൈറ്റെർ വന്നു…
വൈറ്റർ : മാഡം, ദാ അവിടെ…. ആ സീറ്റാ സർ ബുക്ക് ചെയ്തത്…. അങ്ങോട്ടേക് ഇരിക്കാം…
ഹോട്ടലിന്റെ വലതുസൈഡിൽ ഒരു പൂന്തോട്ടത്തിന്റെ നടുവിൽ ആയി മരവും ഓലയും കൊണ്ട് നിർമിച്ച ഒരു കൊച്ചു ഹട്ട്… അതിൽ 4 കസേര…. ചുറ്റും അതുപോലുള്ള ഒരുപാട് ഹട്ടുകൾ ഉണ്ട്, കുറച്ചെണ്ണത്തിൽ ഒക്കെ ആൾകാർ ഉണ്ട്, അവർ ഭക്ഷണം കഴിക്കുകയാണ്… നജ്മ ആദിലിനെയും അസ്മയെയും കൂട്ടി അതിലേക് നടന്നു… അവർ അതിനകത്തു കയറി ഇരുന്നപ്പോളേക്കും വൈറ്റെർ വെൽകം ഡ്രിങ്ക് കൊണ്ട് വന്ന് വെച്ചു… കുറച്ച് നേരം വെയിറ്റ് ചെയ്യ്തു… ആദിലിന്റെയും അസ്മയുടെയും കണ്ണുകൾ ഹരിയെ തിരയുന്നത് നജ്മ അറിഞ്ഞു… അവൾ ഒന്നും മിണ്ടാതെ ഇരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ ആദിലിന്റെ പൊറോട്ടയും അസ്മയുടെ ബിരിയാണിയും എത്തി… അവർ കഴിക്കാൻ തുടങ്ങി…
വൈറ്റെർ : മാഡം, മാഡത്തിനും സാറിനും മട്ടൺ ഫ്രൈഡ് റൈസ് ആണ് ഓർഡർ ചെയ്തിരിക്കുന്നത്… ഒരു 5 മിനുട്ട് വെയിറ്റ് ചെയ്യണം…