ഐറോപ്ലായിന് ഫസ്റ്റ് അന്നൗൺസ്‌മെന്റ് കേട്ടു, ഇനി പതിനഞ്ചു മിനുട്ടിനുള്ളിൽ റൺവേ തോടും…. ഹരി ആദിലിനെയും അസ്മയെയും നോക്കി, ഇനി ഉറങ്ങിപ്പോയി കാണുമോ?? ഇല്ല രണ്ടുപേരും ആക്റ്റീവ് ആണ്… കുറച്ച് നിമിഷത്തിനുള്ളിൽ വിമാനം റൺവേ തൊട്ടു….ഓടി ഓടി അവസാനം അത് നിന്നു… എലാവരും സീറ്റിൽനിന്നും എണീക്കാൻ തുടങ്ങി…. ആദിലിനെയും അസ്മയെയും മുന്നിൽ ആക്കി ഹരി പുറകിൽ നിന്നും, തൊട്ടു പുറകിൽ നജ്മയും… എലാവരും ഒന്നിച്ചു വരി വരി ആയി പോവുന്നതുകൊണ്ട് കുറച്ച് റഷ് ഉള്ളപോലെ തോന്നി… നടന്നു നടന്നു കുറച്ച് മുൻപിൽ എത്തിയപ്പോൾ പുറകിൽ നിന്നും ആരോ ഹരിയുടെ ചുമലിലേക് കൈ വെച്ചത് ഹരി അറിഞ്ഞു… പതിയെ കഴുത് തിരിച്ചു നോക്കിയപ്പോൾ പുറകിൽ നിന്നുള്ള തള്ളലിൽ നിന്നും രക്ഷപെടാൻ നജ്മ തന്നെയാണ് ഹരിയെ പിടിച്ചത്, അവൾ താഴെക്ക് നോക്കിയാണ് നടക്കുന്നത്… സപ്പോർട്ടിന് വേണ്ടി ആണെങ്കിലും ഹരിയുടെ ചുമലിൽ അവൾ കൈ വെച്ചത് അവന് അവളോട് എത്രത്തോളം കമ്പനി ആയെന്ന് ഹരി ഊഹിച്ചു… ഹരിക്ക് തന്നെ അഭിമാനം തോന്നി…
പിന്നെ നേരെ ലഗേജ് സെക്ഷനിലേക് എത്തി, അവിടെ നിന്നും ബാഗ് ഒക്കെ എടുത്ത് നേരെ എയർപോർട്ടിന്റെ പുറത്തേക്… പുറത്ത് കുറെ പേര് അവരുടെ ബന്ധുക്കളെയും കാത്ത് നിൽക്കുന്നുണ്ട്… അവരുടെ ഇടയിലൂടെ നാല് പേരും നടന്ന് നീങ്ങുമ്പോൾ ചുറ്റും കൂടിയവരുടെ കണ്ണുകൾ ഹരിയുടെ ദേഹതാണ് വീണിരിക്കുന്നത്… അത്രയും ലുക്ക് ആണ് ഹരി… അടുത്ത 50 വർഷത്തിൽ ഈ ഡ്രസിങ് സെൻസ് കേരളത്തിൽ എന്നല്ല ദുബായിൽ പോലും വരില്ല… അത്രക്കും പെർഫെക്റ്റ്…. ഹരിയുടെ കൂടെ നടക്കുമ്പോൾ ആദിലിനും അസ്മക്കും വല്ലാത്ത അഭിമാനം തോന്നി, മകളുടെ മുഖത്തെ അഭിമാനം കണ്ട് നജ്മക് ചിരി വന്നു പോയി..
നേരെ പോയത് പാർക്കിംഗ് ലോട്ടിലേക്, അവിടെ നിൽപ്പുണ്ട് Brown and Ash നിറത്തിൽ മിന്നി തിളങ്ങി ഹരിയുടെ “Thar”…. ഹരി കയ്യിൽനിന്നും കി എടുത്തു വണ്ടി അൺലോക്ക് ചെയ്യ്തു… പുറകിലത്തെ ഡോർ തുറന്ന് എല്ലാവരുടെയും ലേഗേജ് ഹരി തന്നെ അകത്തു വെച്ചു…
“നോക്കി നില്കാതെ എലാവരും കയറ് ” ഹരി പറഞ്ഞു…. ആദിൽ മുൻവശത്തും അസ്മയും നജ്മയും മിഡിൽ സൈഡിലും കയറി….. “എലാവരും സീറ്റ് ബെൽറ്റ് ഇട്ടേയ്ക്കണേ ” ഹരി വീണ്ടും പറഞ്ഞു… വണ്ടി പാർക്കിങ്ങിൽ നിന്നും മുന്പോട്ട് നീങ്ങി…. ഓടി ഓടി ഒരു 20 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി…