ഹരി : ഓ, എനിക്ക് വേണ്ട ദൈവമെ…. ഞാൻ പറഞ്ഞൂന്നേ ഉള്ളു…
നജ്മ : നിനക്ക് പിന്നെ വേറെ 100 എണ്ണം കിട്ടുമല്ലോ…
ഹരി : ആ 100 ൽ ഒരാൾ ആവാൻ നെജ്ജുന് താല്പര്യം ഉണ്ടോ?
നജ്മ : ഒന്ന് പോടാ… ചെക്കാ… അവന്റെ ഒരു ഒലിപ്പീര്…
ഹരി : വേണ്ടെങ്കിൽ വേണ്ട…
നജ്മ : വേണോങ്കിൽ ഞാൻ പറഞ്ഞോളാം..
ഹരി : ഓ ശെരി മാഡം..
അവർ വീണ്ടും കുറേ സംസാരിച്ചിരുന്നു… അവസാനം വീട് എത്തി… സമയം 6:30 ആയിരിക്കുന്നു…. വലിയ ഒരു പറമ്പ് അതിന്റെ നടുക്ക് ഒരു വീട്, ചുറ്റും മരങ്ങൾ…. കുറച്ച് അപ്പുറം വേറെ ഒന്ന് രണ്ട് വീടുകൾ കാണാം… വണ്ടി വീടിന്റെ മുൻപിൽ നിർത്തി, ഹരിയും നജ്മയും ഇറങ്ങി… നജ്മ ഹാൻഡ്‌ബാഗിൽനിന്നും കീ എടുത്തു ഡോർ തുറന്നു…
നജ്മ : ടാ… വാ ടാ… നീ ആ പിള്ളേരെ വിളിച് എണീപ്പിക്… ഞാൻ ചായ എടുക്കാം…
ഹരി ആദിലിനെയും അസ്മയെയും വിളിച് എണീപ്പിച്ചു… അവർ 3 പേരും വീടിന്റെ അകത്തേക്ക് കയറി, ലേഗേജ് എടുത്തിട്ടില്ല.. ഹരിക്ക് ഓർമ വന്നു…. അവന് വേഗം പോയി അവരുടെ ലേഗേജ് എടുത്തുകൊണ്ടുവന്ന് ഹാളിൽ വെച്ചു… നജ്മ ചായയും ആയി വന്നു… എലാവരും കുടിച്ചു….
ഹരി : ടീ, എന്നാൽ ഞാൻ ഇറങ്ങട്ടെ….??
രാവിലെ വരെ ഉമ്മാനെ ഇത്ത എന്ന് വിളിച്ചോണ്ടിരുന്ന ഹരി ഏട്ടൻ വയിക്കിട്ട് ആയപ്പോൾ “ടീ” എന്ന് വിളിക്കുന്നത് കേട്ട ആദിലും അസ്മയും അന്തം വിട്ടു… പക്ഷേ അവർ അത് പുറത്ത് കാണിച്ചില്ല..
നജ്മ : ഭക്ഷണം കഴിച്ചിട്ട് പോവാ ടാ…
“ടാ ” യോ…. ആദിലും അസ്മയും ഉറക്ക ചുവയിലും മുഖത്തോട് മുഖം നോക്കി..
ഹരി : വേണ്ട, നിനക്ക് നല്ല ക്ഷീണം കാണും, ഇനി ഞാൻ കൂടി ബുദ്ധിമുട്ടിക്കുന്നില്ല… ബാഗിൽ ഉള്ളത് വല്ലതും കഴിച്ചു കിടക്കാൻ നോക്, പിള്ളേർക്കും വല്ലതും കൊടുക്.. ഞാൻ പോവുന്ന വഴിയിൽ വല്ലതും കഴിച്ചോളാം…