ഹരി ജിത് : The Saviour 2
Hari Jith The Saviour Part 2: Author : Firon
പാറി പറന്നുയരുന്ന ഒരു പരുന്തിനെ പോലെ ഐറോപ്ലയിൻ കുതിച്ചു പൊങ്ങി….. ആദിലും ആസ്മയും വിൻഡോയിലൂടെ പുറത്തേക് നോക്കി ഇരുന്നു… അവരുടെ തൊട്ട് ഇപ്പുറം ഒരു കർണാടക ലേഡി ആയിരുന്നു…
അവർ മൊബൈലിൽ എന്തോ കന്നഡ മൂവി കാണുന്ന തിരക്കിൽ ആയിരുന്നു… ഇനി ഹരിയുടെ വശത്താണ്ണെങ്കിൽ വിൻഡോ സൈഡിൽ ഒരു പുരുഷൻ ആണ്, ഒരു 40, 45 വയസ് തോന്നിക്കും, കാണാൻ മാന്യൻ, വെൽ ഡ്രെസ്സ്ഡ്, ഒരു ഗ്ലാസും വെച്ചിട്ടുണ്ട്..
കണ്ടാൽ ഒരു ഡോക്ടർ അല്ലെങ്കിൽ ഒരു ബിസിനെസ്സ് മാൻ… നടുവിൽ ഹരി, തൊട്ടിപ്പുറം നജ്മ….
വിമാനം വായുവിൽ നേരെ പറക്കാൻ തുടങ്ങി, ഇനി 4 മണിക്കൂർ ആ ഇരുത്തം തന്നെ മിച്ചം… ഹരി പതിയെ ഇടങ്കണ്ണിട്ട് നജ്മയെ നോക്കി, അവൾ മുൻപിലുള്ള സീറ്റും നോക്കി ഇരിപ്പാണ്… എന്ത് മിണ്ടും, മിണ്ടിയാൽ ഇഷ്ടപ്പെടുമോ എന്നൊക്കെ ഹരിക്ക് ഒരു ഡൌട്ട് ആയി… അവസാനം രണ്ടും കൽപ്പിച്ചു അവന് സംസാരിക്കാൻ തുടങ്ങി…. ആദ്യമൊക്കെ ഹരിയുടെ ചോദ്യത്തിന് മറുപടി മാത്രം ആയിരുന്നെങ്കിൽ പതിയെ പതിയെ അവളും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി… സംസാരിച്ചു ഏകദേശം 1/2 മണിക്കൂർ കഴിഞ്ഞു കാണും… ഹരി അന്നൗൺസ്‌മെന്റ് കെട്ടാണ് വാച്ചിലേക് നോക്കിയത്, ഹരി ഞെട്ടിപ്പോയി ഐറോപ്ലായിന് പറക്കാൻ തുടങ്ങിയിട്ട് 3 അര മണിക്കൂർ ആയിരിക്കുന്നു… അവന് അത് നജ്മയോട് പറഞ്ഞപ്പോൾ അവളും ഞെട്ടി… അവരുടെ സംസാരത്തിന്റിടയിൽ സമയം പോയത് രണ്ട് പേരും അറിഞ്ഞില്ല… ഹരിയുടെ സംസാര മിഗവ് കൊണ്ട് അവർ നല്ല കമ്പനി ആയി, നജ്മക് കുറേ വർഷങ്ങൾക് ശേഷം ഒരു നല്ല സുഹൃത്തിനെ കിട്ടിയപോലെ തോന്നി… എന്തൊരു പ്രശ്നം പറഞ്ഞാലും ഹരിയുടെ കൈയിൽ അതിനൊരു പരിഹാരം ഉണ്ടായിരുന്നു…അത് നജ്മക് വളരെ ഇഷ്ട്ടപെട്ടു… എന്തും തുറന്ന് സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ഹരി നജ്മയെ കൊണ്ടെത്തിച്ചു…