എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]

Posted by

” ചെറുപ്പത്തിൽ ഞാൻ മിണ്ടാതെ ഇരുന്നപ്പോൾ നി എനിക്കുവേണ്ടി കരഞ്ഞില്ലെ, എന്ന് തൊട്ട് എനിക്ക് നിന്നെ ഇഷ്ടമാണ്. നി ഇങ്ങനെ പ്രതികരിക്കും എന്ന് കരുതിയാണ് ഞാൻ ഇതേവരെ ഒന്നും പറയഞ്ഞത്, ഇങ്ങനത്തെ സാഹചര്യം നമ്മളെ ഒന്നകി” എന്ന് ഏട്ടൻ എന്നോട് പറഞ്ഞു.

“അപ്പോൾ  അന്ന് മുറിയിൽ വന്നപ്പോൾ ആർകാണ് ഉമ്മ കൊടുത്ത് ” എന്ന് ഞാൻ ചോദിച്ചു. “അത് നിൻ്റെ തന്നെ ഫോട്ടോ ആയിരുന്നു, അന്ന് നി കാണുമല്ലോ എന്ന് ഓർത്താണ് ഞാൻ നിന്നെ മുറിയിൽ നിന്ന് ഇറക്കി വിട്ടതെന്ന്” എന്നോട് പറഞ്ഞു.

ഞാൻ ഇടി വെട്ടിയ പോലെ നിന്നു, പെട്ടെന്ന് ഞാൻ നന്ദു ഏട്ടനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. എന്ത് പറ്റി പെട്ടെന്ന് കരയാൻ എന്ന് എന്നോട് ചോദിച്ചു. എൻ്റെ ഉള്ളിലുള്ള മുഴുവൻ കാര്യവും ഞാൻ നന്ദു ഏട്ടനോട് പറഞ്ഞു. എന്നോട് ദേഷ്യലെടുമെന്നും, ഇനി ഒരിക്കലും ഏട്ടനെ എനിക്ക് തിർച്ച് കിട്ടില്ല എന്ന് തോന്നാൻ തുടങ്ങി.

ഏട്ടൻ എന്നെ പെട്ടന്ന് കെട്ടിപിടിച്ചു , “നിനക്ക് എന്നെ അത്രക്ക് ഇഷ്ടം ആയിരുന്നോ , ഞാൻ ഇതുവരെ അത് ശ്രെടിച്ചില്ല  സോറി. നി എൻ്റെയ്യായി ഇനി ഒരിക്കലും ഞാൻ നിന്നെ വിഷമിപ്പികില്ല” എന്ന് പറഞ്ഞു . ഏട്ടൻ്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു, അത് കണ്ടപ്പോൾ എന്നികും കരച്ചിൽ വന്നു. ഞങ്ങൾ കണ്ണ് തുടച്ച് വണ്ടിയിൽ കയറി.

നന്ദു ഏട്ടൻ കാർ സ്റ്റാർട്ട് ചെയ്ത് വണ്ടി  മുമ്പോട്ട്  എടുത്തു. ഞാൻ പെട്ടെന്ന് ഏട്ടൻ്റെ കയ്യിൽ കയറി പിടിച്ചു. ഏട്ടൻ എൻ്റെ കൈ എൻ്റെ കയ്യുടെ ഉള്ളിൽ ആകി പൊതിഞ്ഞു. ഞങ്ങൾ ഇപ്പൊൾ ശെരിക്കും ഭാര്യയും ഭർത്താവും ആയ ഒരു അനുഭൂതി കിട്ടി.സമയം അപ്പോൾ 11:00 ആയിരുന്നു. രാവിലെ ഇറങ്ങിയതാണ് ഞങ്ങൾ, എനിക്ക് അപ്പോൾ വിശക്കൻ തുടങ്ങി. ഏട്ടൻ വണ്ടി ഒരു ഹോട്ടിലിൻ്റെ മുമ്പിൽ നിർത്തി, ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി.

അതൊരു 4 സ്റ്റാർ ഹോട്ടൽ ആയിരുന്നു. ഏട്ടൻ എൻ്റെ അടുത്തേക്ക് വന്നു, എൻ്റെ കയ്യിൽ പിടിച്ചു. ഞാൻ എൻ്റെ കൈ ഏട്ടൻ്റെ കയ്യുമായി മുറുകെ പിടിച്ചു. അങ്ങനെ ഞങ്ങൾ ഉള്ളിലേക്ക് കയറി, ഹോട്ടലിൽ കുറച്ച് ആൾകാർ ഉണ്ടായിരുന്നു. അവർ ഞങ്ങളുടെ വേഷം കണ്ട് ഞങ്ങളെ തന്നെ നോക്കിയിരുന്നു.ഒഴിഞ്ഞ ഒരു ടേബിളിൽ പോയി ഞങ്ങൾ രണ്ടാളും ഇരുന്നു, അപ്പോഴും ഞങ്ങളുടെ കൈകൾ പരസ്പരം കെട്ടിപിടിച്ച് ഇരുന്നു. വെയിറ്റർ മെനു എടുത്ത് ഞങ്ങടെ നേരെ നീട്ടി, ഞങൾ  സദ്യ കഴിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *