അങ്ങനെ ഞാനും നന്ദു ഏട്ടനും ആയിട്ടുള്ള കല്യാണം കഴിഞ്ഞു. വീട്ടിലെ കാര്യങ്ങൽ എല്ലാം പഴപോലെ ആകി അവർ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങി, പെട്ടെന്ന് ഏട്ടൻ എൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് വെളിയേക്ക് പോയി, കാറിൻ്റെ ഡോർ തുറന്ന് എന്നെ അടകത്ത് കയറ്റി, ഏട്ടനും കാറിൽ കയറി.
കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിൽ നിന്നും ഞങ്ങളും ബാകി ഉള്ളവർ അവരുടെ വണ്ടിയിൽ ഞങ്ങടെ പുറകെ വന്നു, ചെന്ന് എത്തിയത് ഒരു രജിസ്റ്റർ ഓഫീസിൽ. വണ്ടി അവിടെ നിർത്തി , ഞാനും ഏട്ടനും വണ്ടിയിൽ നിന്ന് ഇറങ്ങി , ഏട്ടൻ എൻ്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു, കൂടെ എല്ലാവരും വന്നു. അവിടെ വെച്ച് ഞങ്ങളുടെ കല്യാണം കഴിഞ്ഞു.
അതെല്ലാം കഴിഞ്ഞ് എല്ലാവരും മടങ്ങി പോയി, ഞാനും ഏട്ടനും ഒറ്റക്കായി. അപ്പോൾ ഏട്ടൻ്റെ ഫോൺ ബെൽ അടിച്ചു, നോക്കിയപ്പോൾ അമ്മ. ” മോനെ, ഞങ്ങൾക്ക് ഇന്നും വരാൻ പറ്റില്ല . ഇവിടുന്ന് എല്ലാവരും ഒരു അമ്പലം വരെ പോകുന്നുുണ്ട് അതിൽ ഞങ്ങളെയും വിളിച്ചു, അതുകൊണ്ട് നാളെ ഓർപ്പയും വരാം എന്ന് ഏട്ടനോട് പറഞ്ഞു.
ഇതെല്ലാം ഞാൻ കേട്ടു. “അവൾടെ കയ്യിൽ ഫോൺ കൊടുത്തേ” എന്ന് അമ്മ പറഞ്ഞു, ഏട്ടൻ എൻ്റെ കയ്യിലേക്ക് ഫോൺ തന്നു ” എടി ,കുഴപ്പം ഒന്നും ഇല്ലല്ലോ ,ഞങ്ങൾ നാളെ വരു എന്ന് പറഞ്ഞു”.”കുഴപ്പം ഒന്നുമില്ല അമ്മെ ,ഞങ്ങൾ ഹാപ്പി ആണ് , പതുക്കെ വന്നാൽ മതിയെന്ന്” പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
ഫോൺ തിരികെ കൊടുക്കാൻ നോക്കിയപ്പോൾ അതിലെ വാൾപേപ്പർ കണ്ട് ഞാൻ ഞെട്ടി. ലോക്ക് സ്ക്രീനിൽ അച്ഛനും അമ്മയും ഏട്ടനും നിൽക്കുന്ന ഒരു ഫോട്ടോ ആണ്, ഹോം സ്ക്രീനിൽ ഏതാണെന്ന് എനിക്ക് അറിയില്ലായിരുന്നു .
ഇപ്പോഴാണ് ഞാൻ അത് കണ്ടത് , നോക്കിയപ്പോൾ അത് ഞാൻ തന്നെ ആയിരുന്നു. എൻ്റെ ഒരു ഫോട്ടോ ആയിരുന്നു വാൾപേപ്പർ ആയി ഇട്ടത്.ഞാൻ കണ്ടെന്ന് ഏട്ടന് മനസിലായി, ഒന്നും ഒളിച്ച് വെക്കുന്നില്ല എന്ന് പറഞ്ഞ് എന്നോട് പറയാൻ തുടങ്ങി.