കവർ തുറന്ന് നോക്കിയപ്പോൾ അതിൽ ഒന്നി ഒരു ചുവന്ന പട്ട് സാരീ ആയിരുന്നു, വേറെ ഒന്നിൽ എനിക്ക് ഇടാൻ സ്വർണാഭരണം ആയിരുന്നു.
ഞാൻ അതെല്ലാം എടുത്ത് നോക്കാൻ തുടങ്ങി. അപ്പോൾ അവർ എന്നെ മെയ്കപ്പ് ചെയ്യാൻ ഇരിക്കാൻ പറഞ്ഞൂ , ഞാൻ അവരുടെ പേര് ചോദിച്ചു , അവരുടെ പേര് സൂസൻ എന്നും മേരി എന്നും ആയിരുന്നു. അവർ എന്നെ നിർത്തി സാരീ ഉടുപിക്കുവാൻ തുടങ്ങി, എനിക്ക് സാരീ ഉടുക്കൻ അറിയാം. പക്ഷേ അവർ എന്നെ വേറൊരു രീതിയിലാണ് ഉടുപിച്ചത്.
അതിനു ശേഷം അവർ എന്നെ മേയ്ക്കപ്പ് ഇടുവാൻ തുടങ്ങി. അവർ അത് പൂർത്തിയാക്കി. കവറിൽ നിന്നും സ്വർണ ആഭരണങ്ങൾ എടുത്ത് എന്നെ അണിയിപ്പിച്ചു. അവസാനം എൻ്റെ തലയിൽ മുല്ലപ്പൂവും വെച്ചു.
ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ പരസ്യത്തിൽ കാണുന്ന മോഡൽനെ പോലെ കാണാൻ എനിക്ക് തോന്നി. ഞാൻ മുറി തുറന്ന് വെളിയിൽ ഇറങ്ങിയപ്പോൾ 10-12 പേര് വീടിൻ്റെ ഉള്ളിൽ ഉളളത് ഞാൻ കണ്ടൂ.
അവർ അവിടെ ഒരു മണ്ഡപം ഒരുക്കുവായിരുന്ന, ഞാൻ അവരുടെ ഇടയിൽ നന്ദു ഏട്ടൻ നിൽക്കുന്നത് കണ്ടൂ, ഒരു വെള്ള ഷർട്ടും മുണ്ടും ആണ് വേഷം. ഏട്ടനെ അതിൽ കാണാൻ വലിയ സുന്ദരൻ ആയിരുന്നു, എന്നെ കണ്ടപ്പോൾ ഏട്ടൻ എൻ്റെ അടുത്തേക്ക് വന്നു.മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഏട്ടന് ഇത് ഇഷ്ടമായി എന്ന്.
“ഇതെല്ലാം എന്തിനാണ് , ഇവരൊക്കെ ആരാ” എന്ന് ഞാൻ വീണ്ടും ചോദിച്ചു. ” ഇതൊക്കെ എൻ്റെ കൂട്ടുകാർ ആണ് , നമ്മൾ തമ്മിൽ നടന്നത് ഒന്നും ഞാൻ പറഞ്ഞില്ല ,എനിക്ക് ഇന്ന് കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ അവർ തന്നെ വന്നു ചെയ്യുന്നതാണ്” എന്ന് എന്നോട് പറഞ്ഞു. ശെരി എന്ന് ഞാൻ തലയാട്ടി, അപ്പോൾ ക്യമറ ആയി വന്നു എൻ്റെ ഫോട്ടോ എടുക്കാൻ തുടങ്ങി, എന്നോട് ഓരോ പോസ് ചെയ്യാൻ പറഞ്ഞു ,
ഞാൻ അതുപോലെ ചെയ്ത് നിന്നു. ക്യാമറ മാൻ നന്ദു ഏട്ടനെ വിളിച്ച് എൻ്റെ അടുത്ത് നിർത്തി ഫോട്ടോ എടുത്ത്. ഞാൻ അത് കണ്ട് സന്തോഷിച്ചു. വായിക്കാതെ താലി കെട്ടാൻ സമയമായി, നന്ദു ഏട്ടൻ്റെ കൂട്ടുകാരുടെ മുന്നിൽ വെച്ച് ഏട്ടൻ എൻ്റെ കഴുത്തിൽ താലി കെട്ടി. സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞൊഴുകി.