ഇടിവെട്ടിയ പോലെ ഏട്ടൻ അവിടെ തന്നെ നിന്നു. “ഇന്നലെ എന്താണ് സംഭവിച്ചത് , എനിക്കൊന്നും ഓർമയില്ലെന്ന്” ഏട്ടൻ എന്നോട് പറഞ്ഞു. “ഓർമയില്ല അല്ലേ , ഞാൻ കിടന്നോ എന്ന് ചോദിക്കാൻ വന്നപ്പോൾ എൻ്റെ കയ്യിൽ കയറി പിടിച്ച് എന്നെ കട്ടിലിലേക്ക് വലിച്ചിട്ടു , ബാകി എന്നെ കൊണ്ട് പറയിപ്പികല്ലന്ന്” ഞാൻ പറഞ്ഞു.
ഏട്ടൻ ആകെ പേടിച്ച് തളർന്നു കട്ടിലിൽ ഇരുന്നു കൊണ്ട് എന്നോട് ചോദിച്ചു ” ഇനി എന്ത് ഒരു വഴി”. ആ തക്കത്തിന് ഞാൻ പറഞ്ഞു “ഒന്നുകിൽ ഏട്ടൻ എന്നെ കല്യാണം കഴിക്കണം, അല്ലേൽ ഞാൻ ഏട്ടൻ്റെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യും”.
ഒന്നും പറയാൻ വയ്യാതെ ഏട്ടൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു. “എപ്പോൾ കല്യാണം വേണം” എന്ന് ഏട്ടൻ ചോദിച്ചു, ഇന്ന് തന്നെ എന്നെ കല്യാണം കഴിക്കണം” എന്ന് ഞാൻ പറഞ്ഞു. കുറച്ച് നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം, ” വാ നമുക്ക് കല്യാണം കഴിക്കാം” എന്ന് പറഞ്ഞു , ഞാൻ ഇപ്പൊൾ വരാം നി ഒന്നും ചെയ്യില്ല എന്ന് ഒറപ്പ് തരണം എന്ന് പറഞ്ഞ് കാറും എടുത്ത് വെളിയിലേക്ക് പോയി ,
ഞാൻ ചെയ്തത് തെറ്റായി പോയി എന്ന് എന്നിക്ക് തോന്നാൻ തുടങ്ങി. “ഇങ്ങനെ ചെയ്താലേ നന്ദു ഏട്ടനെ എനിക്ക് കിട്ടൂ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു , എന്നോട് ഞാൻ നേരെ ബാത്ത്റൂമിൽ പോയി പല്ലൂ തേച്ച്, കുളിച്ച് വെളിയിൽ ഇറങ്ങി തല തോർത്തി.
അപ്പോഴേക്കും നന്ദു ഏട്ടന് തിരികെ വന്നു , കാറിൽ നിന്ന് രണ്ട് പെണ്ണുങ്ങൾ ഇറങ്ങി വന്നു, അവരുടെ കയ്യിൽ എന്തോ പെട്ടി ഉണ്ടായിരുന്നു. നന്ദു ഏട്ടൻ്റെ കയ്യിൽ കുറച്ച് കവറുകളും ഉണ്ടായിരുന്നു. അതിൽ നിന്ന് ഒരെണ്ണം മാത്രം എടുത്ത് ശേഷം ബാകി എല്ലാം അവരുടെ കയ്യിൽ കൊടുത്ത് എൻ്റെ അടുത്തേക്ക് വന്നു.
” നീ അവരെ ഞൻ്റെ മുറിയിലേക്ക് കൊണ്ട് പോ “എന്ന് എന്നോട് പറഞ്ഞു. അവരെല്ലാം ആരാ എന്ന് ചോദിച്ചു, ബ്യൂട്ടിഷൻസ് ആണെന്ന് എന്നോട് പറഞ്ഞ്. ഇതൊക്കെ എന്തിനാ എന്ന് ഞാൻ ചോദിച്ചു. ഇത് നിൻ്റെ കൂടി കല്യാണം അല്ലേ , നിൻ്റെ കല്യാണം കുറച്ച് ആർബാടത്തോടെ വേണം എന്ന് കരുതിയ ഞാൻ ഇതൊക്കെ ചെയ്തത് എന്ന് ഏട്ടൻ എന്നോട് പറഞ്ഞു. എൻ്റെ കണ്ണ് നിറയാൻ തുടങ്ങി, ഞാൻ പെട്ടെന്ന് കണ്ണ് തുടച്ച് അവരെയും കൊണ്ട് എൻ്റെ മുറിയിലേക്ക് പോയി.