അങ്ങനെ ഒരുദിവസം ഞാൻ അച്ഛൻ്റെയും അമ്മയുടെയും മുറിയുടെ പുറത്തൂടെ നടന്നു പോകുമ്പോൾ അവർ എന്നെ പറ്റി പറയുന്നത് ഞാൻ കേട്ടത് , “രഞ്ജിത്ത് ഏട്ടാ ,എനിക്ക് നമ്മുടെ മോളുടെ കാര്യത്തിൽ കുറച്ച്നാളായി പേടിയാണ്.
പെണ്ണ് ഒന്നും പഠിക്കത്തുമില്ല , ഇപ്പോഴും കുറുമ്പ് കാട്ടി കടക്കുവാണൂ, ഇവളെ കോളേജ് കഴിഞ്ഞ് നമ്മക്ക് കല്യാണം കഴിപിച്ചലോ”. ഇത് കേട്ട ഞാൻ ഒന്ന് ഞെട്ടി. “ശരിയാ അതാകുമ്പോൾ അവൾക്ക് കുറച്ച് അച്ചടക്കം ഉണ്ടാക്കും” എന്ന് അച്ഛനും പറയുന്നത് ഞാൻ കേട്ടു. നന്ദു ഏട്ടൻ അല്ലാതെ വേറെ ഒരാളെ ചിന്തിക്കുവാൻ കൂടി എന്നിക്ക് കഴിഞ്ഞിരുന്നില്ല.
ഞാൻ അവരെ തടയാൻ വേണ്ടി മുറിയുടെ വാതിൽ തുറക്കാൻ തുടങ്ങി, അപ്പോൾ “നന്ദുവിനോട് ഒന്ന് സൂചിപ്പിച്ചോ , കാര്യങ്ങൽ ഒക്കെ” എന്ന് അമ്മ അച്ഛനോട് ചോദിക്കുന്നത് ഞാൻ കേട്ടു. ഞാൻ ബാകി കൂടെ കേൾക്കാൻ അവിടെ നിന്നു, “ഞാനും പ്രദീപും തമ്മിൽ സംസാരിക്കുമ്പോൾ അവൻ എന്നോട് പറയാർ ഉണ്ടായിരുന്നു “” എൻ്റെ മോനെ നിൻ്റെ മോളെ കൊണ്ട് കെട്ടികണം എന്ന് ,എന്നിട്ട് നമ്മൾ രണ്ടു കുടുംബവും ഒന്നകുമെന്നും”” പറയാർ ഉണ്ടായിരുന്നു എന്ന് “.
ഇത് കേട്ടപ്പോൾ എനിക്ക് അടക്കാൻ ആകാത്ത സന്തോഷം ഉള്ളിൽ ഉണ്ടായി. ഞാൻ ഇത് കേട്ടപ്പോൾ നേരെ ഏട്ടൻ്റെ മുറിയിലേക്ക് കയറി , ഏട്ടൻ ഫോണിൽ ഉമ്മ കൊടുക്കുന്നത് ഞാൻ കണ്ടൂ. എന്നെ കണ്ടതും ഏട്ടൻ ഫോൺ എടുത്ത് മാറ്റി ,
” ഒന്ന് കതകിൽ മുട്ടിയിട്ട് നിനക്ക് കയറികൂടെ എന്ന് എന്നോട് ചോദിച്ചു” . ഇതെല്ലാം കണ്ട് മനസ്സ് തളർന്നു ഞാൻ ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങി എൻ്റെ മുറിയിലേക്ക് പോയി. ഞാൻ കട്ടിലിൽ കയറി കിടന്ന് കരയാൻ തുടങ്ങി , എൻ്റെ നന്ദു ഏട്ടന് വേറെ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് ഓർത്തപ്പോൾ എനിക്ക് സങ്കടം വന്നു.
നന്ദു ഏട്ടന് കോളേജിൽ ഒരു പെണ്ണിനെയും നോക്കാറില്ല എന്ന് എനിക്ക് നന്നായി അറിയാം, പിന്നെ അത് ആരായിരിക്കും എന്ന് ഞാൻ ആലോചിച്ചു. ” ആരും ആകട്ടെ ,പക്ഷേ ഞാൻ എൻ്റെ നന്ദു ഏട്ടനെ ആർകും വിട്ടു കൊടുക്കില്ല എന്ന് തീരുമാനം എടുത്ത്”. ഞാൻ നന്ദു ഏട്ടൻ വീട്ടിലില്ലാത്ത സമയം മുറിയിൽ കയറി എന്തേലും തുമ്പ് കിട്ടുമോ എന്ന് തപ്പി , പക്ഷേ എനിക്ക് ഒന്നും തന്നെ കണ്ടെത്താനായില്ല.