രാഹുലിന്റെ കുഴികൾ 4 [SAiNU]

Posted by

ഹ്മ്മ് അമ്മേ ഞാൻ പൊക്കോളാം. അവൾക്ക് എന്തെങ്കിലും കൊടുക്കേണ്ടേ മോനേ. ഹ്മ്മ് കൊടുക്കണം അമ്മേ. നല്ല കുട്ടിയ അല്ലെടാ. ഹോ എനിക്കറിയില്ല നല്ലോണം പഠിപ്പിച്ചു തരുന്നുണ്ട്.. ആ അത് പറയാൻ മറന്നു. ഇന്നലെ നിന്റെ ശ്യാമള ടീച്ചറെ ഞാൻ കണ്ടിരുന്നു. ഹ്മ്മ് എന്നിട്ട് എന്ത് പറഞ്ഞു. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് നിനക്ക് എന്ന് പറഞ്ഞു. അപ്പൊ ഞാൻ സിന്ധുവിന്റെ കാര്യം ടീച്ചറോടു പറഞ്ഞു. എന്നിട്ട് ടീച്ചറെന്താ പറഞ്ഞെ. അത് നന്നായി നീ മിടുക്കനാ. ഒന്നുടെ ശ്രദ്ധിച്ചാൽ എല്ലാം ശരിയാകും സ്കൂളിൽ ഫസ്റ്റ് വരാൻ കഴിയും എന്നൊക്കെ പറഞ്ഞു.

ഹ്മ്മ് കേട്ടില്ലേ അമ്മക്കല്ലേ ഞാൻ പഠിക്കുന്നില്ല പഠിക്കുന്നില്ല എന്നുള്ള പരാതി. മോനേ അത് അങ്ങിനെയാടാ നീ നല്ലോണം പഠിച്ചാൽ അല്ലേ നിന്റെ ഭാവി ശോഭിക്കു. ഹ്മ്മ് ഞാൻ പഠിക്കുന്നുണ്ട് അടുത്ത എക്സാമിൽ അമ്മ കണ്ടോ. ഹ്മ്മ് അത് മതി എന്ന് പറഞ്ഞോണ്ട് അമ്മ എന്റെ തലയിൽ തലോടി. അച്ഛൻ എപ്പോഴും പറയും നിന്നെയും ശ്രുതിയെയും നല്ലോണം പഠിപ്പിച്ചു ഒരു നിലയിൽ ആക്കണമെന്ന് . അച്ഛന്റെ ആഗ്രഹം അതാ മോനേ നിന്നെയും ശ്രുതിയെയും പഠിപ്പിച്ചു. ഇവിടെ തന്നെ എതെങ്കിലും നല്ല പൊസിഷനിൽ എത്തിക്കണമെന്ന്.

ഹ്മ്മ് അമ്മേ അമ്മ വിഷമിക്കേണ്ട അമ്മയുടെ ഈ മോൻ ഇവിടുത്തെ ഏറ്റവും വലിയ അധികാരിയായി വരും നോക്കിക്കോ. ഹ്മ്മ് നമുക്ക് കാണാം ഈ വീമ്പു പറച്ചിൽ മാത്രമേ ഉള്ളു അതോ അച്ഛന്റെ ആഗ്രഹം സാധിപ്പിക്കുമോ എന്നൊക്കെ. ഹ്മ്മ് നമുക്ക് കാണാം അമ്മേ.

ഹാ എനിക്ക് അടുക്കളയിൽ കുറച്ചൂടെ ജോലിയുണ്ട് നിന്റെ വീരവാദം കേട്ടിരുന്നാൽ അത് നടക്കില്ല. ഹ്മ്മ് ആയിക്കോട്ടെ അമ്മേ.

ഏകദേശം രണ്ടുമണിയോടടുത്ത സമയം രാഹുൽ പതിവിലും സുന്ദരനായി കൊണ്ട് ട്യൂഷൻ ക്ലാസിനു പോകാൻ ഒരുങ്ങി വന്നത് കണ്ടു. ലേഖ തന്റെ മകനോടായി. ലേഖ – അല്ല ഇങ്ങിനെ ഒരുങ്ങി പോകാൻ നീയെന്താ സിന്ധുവിനെ പെണ്ണ് കാണാൻ പോകുകയാണോടാ. രാഹുൽ.= അതേ എന്റെ സൗന്ദര്യം കണ്ടു അമ്മ അസൂയപ്പെട്ടിട്ടു ഒന്നും കാര്യമില്ല കേട്ടോ.

ശ്രുതി = ചേട്ടനിന്നു നല്ല സ്റ്റൈൽ ആയിട്ടുണ്ടല്ലോ. ലേഖ – ആ മോളെ അവനിന്നു സിന്ധു ചേച്ചിയെ പെണ്ണ് കാണാൻ പോകുകയാ. ശ്രുതി.= സത്യാണോ ഏട്ടാ. ലേഖ = നിനക്കറിയോ ചിലപ്പോ അവൻ സിന്ധുനേം കൊണ്ടേ വരൂ.

ശ്രുതി = അയ്യേ സിന്ധു ചേച്ചിയോ അവരുടെ കല്യാണം കഴിഞ്ഞതല്ലേ അമ്മേ. ലേഖ = അതാ എനിക്കും സംശയം മോളെ.

രാഹുൽ = രണ്ടുപേരും കൂടി എന്നെ കളിയാക്കിയില്ലേ ഇനി ഞാൻ പോകുന്നില്ല.. ലേഖ = അയ്യേ ഞങ്ങളെന്തേലും പറഞ്ഞെന്നു കരുതി എന്റെ മോൻ അങ്ങിനെയൊന്നും ചെയ്യില്ല എന്ന് അമ്മക്കറിയില്ലേ. അമ്മ നിന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചതല്ലേ.

എന്നുപറഞ്ഞോണ്ട് എന്റെ ഷർട്ട്‌ എല്ലാം നേരെയാക്കി ബട്ടൻസ് എല്ലാം പിടിച്ചു നോക്കി കൊണ്ട്. അമ്മേടെ മോൻ പൊയ്ക്കോ. ഞാൻ വെറുതെ പറഞ്ഞതല്ലേ എന്ന് പറഞ്ഞോണ്ട് എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു. എന്താ മോളെ ഒരു ചർച്ച.

ഒന്നുമില്ലാത്ത രാഹുൽ ട്യൂഷൻ ക്ലാസിനു പോകുന്നില്ല എന്ന് പറഞ്ഞപ്പോ.. അതെന്തേ മോനേ. ട്യൂഷൻ ക്ലാസിനു പോയാൽ അല്ലേ എല്ലാത്തിലും വിജയിക്കു. മുത്തച്ഛനെപോലെ എല്ലാ വിഷയത്തിലും മോൻ ഫസ്റ്റ് വാങ്ങേണ്ടേ. അതാ ഞാനും പറയുന്നേ അച്ഛാ. ഹ്മ്മ് നിങ്ങൾ അവനെ എന്തെങ്കിലും പറഞ്ഞു കാണും അല്ലാതെ അവൻ പോകാതിരിക്കില്ല.

ഇല്ലച്ച ഈ ശ്രുതിമോൾ വെറുതെ ഓരോന്ന് പറഞ്ഞതാ. അയ്യോ അമ്മ ഇപ്പൊ എല്ലാം എന്റെ മേലേക്കിട്ടോ. അതേ മുത്തശ്ശാ അമ്മയാ ചേട്ടനെ കളിയാക്കിയത്. പോടീ എന്റെ മോനേ വെറുതെ ദേഷ്യം പിടിപ്പിക്കാതെ അവൻ ഇപ്പൊ പോകും നീ കണ്ടോ. രണ്ടുപേരുടെ ഇടയിൽ നിന്നും ഞാൻ എങ്ങനെയൊക്കെയോ പോന്നു.

Leave a Reply

Your email address will not be published. Required fields are marked *