അതൊക്കെ എൻ്റെ നാൻപനു വേണ്ടി ഞാൻ നടത്തുന്ന സാഹസമാണ് നിങ്ങളോട് രാത്രി പറയാം….”” എന്തോ തരികിട ശ്രീനി മനസ്സിൽ കണ്ടിട്ടുണ്ട്…..
എടാ രാഹുലെ …. ഞാൻ ഒരു ഐഡിയ പറഞ്ഞാലോ….”” ആൽബി അവൻ്റെ വലിയ തലയിൽ നിന്ന് ചികഞ്ഞെടുത്ത ആശയം അവരെ കേൾപ്പിച്ചു….. എടാ അവള് എന്നും സ്കൂട്ടറിൽ അല്ലെ കേളേജിൽ പോകുന്നത്…. നമ്മുക്ക് ആ വണ്ടി ആസിഡൻ്റ് ആക്കിയാലോ ..””” വലിയ സംഭവം പറഞ്ഞത പോലെ ആൽബി നിന്നു…
എടാ സൈകോ…. അവള് ചത്ത് പോയാൽ ആര് ഉത്തരം പറയും….”” രാഹുൽ ആൽബിയുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു….
എടാ വിഡ്ഢികളെ നാളെയാണ് കല്യാണം അവള് ഇന്ന് കോളജിൽ പോകില്ല… പിഞ്ഞെങ്ങനെ ഇത് നടപ്പിലാകും… “” ശ്രീനി അവരെ രണ്ടാളെയും ഊക്കി …
എന്നാ അവളുടെ തന്തപ്പടിയെ കൊല്ലാം… “” ആൽബിയുടെ അടുത്ത കണ്ടുപിടുത്തം..
എൻറെ പൊന്നു രാഹുലെ ഇവൻ ഫുൾ കഞ്ചുവാണ് ഇവൻ്റെ ചിന്ത മൊത്തം അക്രമാസക്തനാണ്…ഇങ്ങനെ പോയാൽ ഇവൻ കാരണം നമ്മൾ അഴിഎന്നേണ്ടി വരും…”””
എന്നാ നമ്മുക്ക് അവളെ കിഡ്നാപ്പ് ചെയ്താലോ… അപ്പൊ കല്യാണം മുടങ്ങില്ലെ…”” രാഹുലിൻ്റെ പ്ലനാണ് അത്…. . സംഗതി ഒക്കെ കൊള്ളാം… പക്ഷെ അവളെ വീട്ടിൽ കയറി ആര് പോക്കും… നീ പോകുമോ അല്ലെങ്കിൽ ആൽബി പോകുമോ…””
ഞാൻ പോവൂല…. അതൊക്കെ നാറ്റ കേസാണ്….”” ആൽബി കൈ മലർത്തി…
ഇപ്പൊ എന്തായി…. പറയാൻ എളുപ്പമാണ് പക്ഷെ ചെയ്യാനുള്ള ധൈര്യം വേണം…”” അവര് വീണ്ടൂം ആലോചനയിൽ മുഴുകി……
രാത്രി എൻ്റെ മുറിയിൽ മറിഞ്ഞും തിരഞ്ഞും കിടന്നിട്ട് എനിക്കുറക്കം വന്നില്ല… അവന്മാരാണെ വിളിച്ചിട്ട് കിട്ടുന്നുമില്ല…. വീട്ടിൽ മൊത്തം ഇന്ന് ഭയങ്കര ബഹളമാണ്…. ആരോടും അധികം മിണ്ടാതെ തല വേദനയാണെന്നും പറഞ്ഞു ഞാൻ നേരെത്തെ വന്നു കിടന്നതാണ്…. അപ്പോഴാണു വാതിലിൽ ആരോ മുട്ടിയത്…. ഞാൻ പോയി തുറന്നു… അമ്മയാണ്…
നീ ഇതുവരെ ഉറങ്ങിയില്ലേ…”” എൻ്റെ ഉറക്കം കെടുത്തിയിട്ട് തള്ള ചോദിക്കുന്ന ചോദ്യം.. മ്മ്
ഇല്ല കിടന്നിട്ട് ഉറക്കം വന്നില്ല .””.
എന്നാ വാ ഞാൻ ഉറക്കാം എൻ്റെ കുട്ടിയെ…. “” ഇപ്പൊ മനസ്സിന് കുറച്ചാശ്വാസമാണ് വേണ്ടത് അതിന് ഈ കിടത്തം അത്യാവശ്യമാണെന്ന് എനികും തോന്നി…. അമ്മയുടെ മാറിൽ തല ചായ്ച്ച് ഞാൻ കിടന്നു…. എൻ്റെ നെറുകയിൽ മുത്തി അമ്മ തല തഴുകാൻ തുടങ്ങി…