ആൽബിൻ എന്തേടാ…. രാഹുലെ””…
അവൻ ഓൻ തേ വേ യാണ്…””
ഇവനെന്താ ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത്…””
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട എന്തായിരുന്നു നിൻ്റെ ഇന്നലത്തെ പരാക്രമണം …. ബൈക്കിൽ നിന്ന് വീണെന്നാണ് അവൻറെ വീട്ടിൽ പറഞ്ഞത്…. “” അവൻറെ കോലം കണ്ട് ചിരി വന്നെങ്കിലും ഞാൻ അവൻറെ അടുത്തിരുന്നു….
അളിയാ സോറി പറ്റി പോയി….. നീ ക്ഷമിക്ക്…. നീ തന്നെ ആലോചിച്ചെ… നിൻ്റെ വാക്കും കേട്ട് ഞാൻ പോയപ്പോ അവള് എന്നെ തേച്ച് ഒട്ടിച്ചില്ലെ …. അതിൻ്റെ കൂടെ നിൻ്റെ കളിയാക്കലും കൂടിയായപ്പോൾ …. എൻ്റെ ടെമ്പർ തെറ്റിയതാണ്….. നീ ക്ഷമിക്ക്….””
അതെൻ്റെ ഐഡിയ ആയത് കൊണ്ട് മാത്രം ഞാൻ ഒന്നും പറയുന്നില്ല…. എന്നാലും പഹയാ നീ എന്ത് കുത്താണ് കുത്തിയത്…. മൂക്കിൻ്റെ പാലം ചതങ്ങി പോയിട്ടുണ്ട്…””
സാരമില്ല… അതിൻ്റെ പകരമായി ഇന്ന് എൻ്റെ വക എല്ലാർക്കും JD ൻ്റെ ഒരു പെഗ് ഫ്രീ …”””
ശരിക്കും…. നീ മുത്തനളിയാ മുത്ത്….. “” ശ്രീനി എന്നെ കെട്ടിപ്പുണർന്നു ഉമ്മ വെച്ചു…….
അതൊക്കെ അവിടെ നിക്കട്ടെ…. നാളെ എന്താ നിൻ്റെ പ്ലാൻ…. അവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ…””
ഇന്നലത്തെ പദ്ധതി പാളി പോയില്ലെ… ഇനി എല്ലാം വരുന്നിടത്ത് വെച്ച് കാണാം എല്ലാം എൻറെ വിധിയാണെന്ന് കരുതാം…”” കുറച് ഇമോഷണൽ ഞാൻ ഇട്ട് കൊടുത്താൽ ഇവന്മാര് തന്നെ കല്യാണം മുടക്കി തരും…. എങ്ങനെയുണ്ടെൻ്റെ ബുദ്ധി…. ചൂപ്പറല്ലെ….
അളിയാ അങ്ങനെ തോറ്റ് കൊടുക്കാൻ ഞങൾ തയാറല്ല…. “”രാഹുൽ പറഞ്ഞപ്പോ അവൻറെ കൂടെ ശ്രീനിയും കൂടി അപ്പോഴേക്കും ആൽബി വന്നിരുന്നു….
കണ്ണാ നീ ഫോൺ എടുകാതെയാണോ വന്നത്… ഇങ്ങോട്ട് വരുന്ന വഴിക്ക് നിൻ്റെ ഏട്ടൻ അന്വേഷിച്ചു…””
ഞാൻ മറന്നു ഡ്രസ്സ് എടുക്കാൻ ഏട്ടത്തിയുടെ കൂടെ പോകുവാൻ ഉണ്ടായിരുന്നു….”””
എന്നാ നീ വിട്ടോ കണ്ണാ…. നാളെ നീ മണ്ഡപത്തിൽ എത്തുന്നതിനു മുൻപേ ഈ കല്യാണം മുടങ്ങിടിരിക്കും ഇത് ഈ ശ്രീനിയുടെ വാക്കാണ്…”” ഞാൻ വണ്ടിയുമായി വീട്ടിലേക്ക് വിട്ടു….
അല്ല ശ്രീനി നീ എന്ത് കണ്ടിട്ടാ ഈ വീമ്പെളികിയത്…. “”” രാഹുൽ ശ്രീനിയുടെ നിപ്പും ഭാവവും കണ്ട് വണ്ടറടിച്ചു…