മേഘം പോലെ 1 [Zoro]

Posted by

എടീ…. എലി…. നിന്നോട് ഞാൻ മലയാളത്തില്ലല്ലെ പറഞത് ….. ഒരിക്കെ പറഞ്ഞാ മനസ്സിലാവില്ലെ ഇവിടെ നിൻ്റെ തള്ള പെറ്റ് കിടക്കുന്നുണ്ടൊടീ…. മറുപടി പറയടീ …. എന്തെയ് നിൻ്റെ നാവ് ഇറങ്ങി പോയോ…””

മോനെ ഇത് അഞ്ജലിയുടെ അച്ഛനാണ് സംസാരിക്കുന്നത്…. എൻ്റെ ഭാര്യ പെറ്റിട്ട് ഇപ്പൊ 20 വർഷമായി…. ഞാൻ അത് അറിയാനല്ല വിളിച്ചത്…. മോൻ അവളെ കാണാൻ കോളജിൽ പോയ വിവരം എന്നോടവൾ പറഞ്ഞു…. ഇപ്പൊ മോൻ്റെ പെരുമാറ്റത്തിൽ നിന്നു അവള് മോനോട് എന്തോ ചെയ്തതായി എനിക്ക് തോന്നി….. മോനെ ഒന്നും മനസ്സിൽ വെക്കരുത്… അവള് അവൾക് ഇഷ്ടമുള്ളവരെ വെറുപ്പിക്കുന്നത് വലിയ ഇഷ്ടമാണ്…. മോനോട് അവള് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഈ അച്ചനെയേർത്ത് മോനത് ക്ഷമിക്കണം….”” അയാള് ഒരു സങ്കടത്തോടെ പറഞ്ഞു..

അച്ഛാ… എന്നോട് പെറുക്കണം… അച്ഛനാണ് വിളിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു… ഞാൻ എന്തൊക്കെയോ വെളിവില്ലാണ്ട് പറഞ്ഞ് പോയി…. ഞാൻ പറഞ്ഞതൊന്നും അച്ഛൻ കാര്യമാക്കേണ്ട അവളെ ചൂടാക്കാൻ ഇട്ട നമ്പറാണ് ഇതൊക്കെ….””..

ഏയ് ഞാനും ഇതുവരെ അങനെ തന്നെ എടുത്തുള്ളൂ…. പിന്നെ ഞാൻ വിളിച്ചത് അവള് അറിയേണ്ട…. മോനോട് നേരത്തേയവൾ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു…. അവള് മാറിയപോ ഞാൻ ആരും കാണാതെ വിളിച്ചതാണ്….””

ഇല്ലച്ചാ … ഞാൻ പറയില്ല… എന്നിട്ട് കല്യാണത്തിൻ്റെ ഒരുക്കങ്ങൾ എങ്ങെനെ പോകുന്നു….”” ങ്ങേ…. എനിക്കെന്ത് പറ്റി ഞാൻ എന്തിനാ ഇതൊക്കെ ചോദിക്കുന്നത്… എൻ്റെ അച്ചനില്ലാത്ത വിഷമം തീർകുവാണോ…… അധികം ഇമോഷണൽ അറ്റാച്ച്മെൻ്റ്ന്നും വേണ്ട.. അവസാനം പണിത്തരും…. എന്തെങ്കിലും പറഞ്ഞിട്ട് കാൾ കട്ട് ചെയ്യാനോകാം……

അതൊക്കെ ഗംഭീരമായി നടക്കുന്നു… അവിടെ എല്ലാർക്കും സുഖമല്ലേ….””” ഇയാള് നിർത്തുന്ന ഉദ്ദേശമില്ല …ഞാൻ തന്നെ മുൻപിട്ടിറങ്ങണം…

സുഖം തന്നെ അച്ഛാ…. പിന്നെ എനിക്കൊരു കാൾ വരുന്നുണ്ട്…. ഞാൻ വേക്കുവാണെ….”””

എങ്കിൽ ശരി മോനെ…”” ഹൊ സമാധാനം ഇനി കുറച്ചുറങ്ങാം…. ഞാൻ നിദ്രയിൽ സാവധാനം അപയം പ്രാപിച്ചു…….

രാവിലെ തന്നെ പതഞ്ജലിയുടെ കാൾ കാരണം എഴുനേകേണ്ടി വന്നു… കോൾ കട്ട് ചെയ്ത ഉടനെ… ഗുഡ്മോർണിൻ മൈ ലൗവ്…. എന്ന മെസ്സേജ് ഇൻബോക്സിൽ വന്നു കിടന്നു….. ശല്യം ഉറങ്ങാനും സമ്മതിക്കില്ല… എന്തായാലും എഴുന്നേറ്റ് ഇനി ഒന്ന് ഓടിയിട്ടു വരാം….. രാവിലെയുള്ള സ്വന്തം നാടിൻ്റെ ഭംഗി…. ഇത് ഒരു ഫീലാണ്….. ശരീരത്തിനും മനസിനും ഒരു കുളിരാണ്….. ഓടി തിരിച്ച് വരുമ്പോഴാണ് അമ്പല കുളത്തിൽ കുട്ടികൾ കുളിക്കുന്നത് കണ്ടത്…. ഒന്നും നോക്കിയില്ല ഞാനും ചാടി…. നല്ല കിടുക്കാച്ചി തണുപ്പ്…. കുട്ടികളുടെ കൂടെ കുറച് നീന്തിയും കളിച്ചും… വേഗം വീട്ടിലേക്ക് തിരിച്ചു … കല്യാണത്തിൻ്റെ സമയത്ത് കുളത്തിൽ കുളിച്ചതിന് അമ്മയുടെ വായിൽ നിന് വഴക്ക് കേട്ടു…. ഏട്ടത്തി വന്നു തലയിൽ പൊട്ടിച്ച എണ്ണ തേച്ച് തന്നു….. വീണ്ടൂം ഒരു കുളി…. ഡ്രെസ്സും മാറ്റി ഫുഡും അടിച്ച് റെസ്റ്റ് എടുകുമ്പോ… രാഹുൽ വിളിച്ചു… കടവിലേക്ക് ചെല്ലാൻ…. വണ്ടി ആൽബിയുടെ കയ്യിലായതിനാൽ നടന്നാണ് പോയത്….CID മൂസയിലെ തോരപ്പൻ കൊച്ചുണ്ണിയെ പോലെ മുക്കിനു പ്ലാസ്റ്ററിട്ട് ഒരു മൂലയിൽ ശ്രീനി ഇരിക്കുന്നു…. എനിക് ചിരി വന്നെങ്കിലും ഞാൻ അടക്കി പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *